തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

Posted By:
Subscribe to Boldsky

തേനിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. കോള്‍ഡ്. ചുമ തുടങ്ങിയ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണിത്. കൃത്രിമമധുരത്തിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്ന്.

മധുരമെങ്കിലും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തു കൂടിയാണിത്. തടി കുറയ്ക്കാന്‍ ഹണി ഡയറ്റ് എന്നൊരു ഡയറ്റ് തന്നെയുണ്ട്.

ഏതെല്ലാം വിധത്തിലാണ് തടി കുറയ്ക്കാന്‍ തേന്‍ ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ,

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തേന്‍, ചെറുനാരങ്ങാനീര്, ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം സഹായകമാണ്. ഓരോ തവണ ഭക്ഷണം കഴിയുമ്പോഴും ഇതു കുടിയ്ക്കുന്നത് കൊഴുപ്പു കളയാന്‍ സഹായിക്കും. ഈ പാനീയം കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ചായ, കാപ്പി എന്നിവ കുടിയ്ക്കുക.

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

ഒരു ഗ്ലാസ് പാലില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് വിശപ്പു കുറയ്ക്കും. അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും.

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

ബ്രേക്ഫാസ്റ്റിന് ഓട്‌സില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും. തേന്‍-ഓട്‌സ് കോമ്പിനേഷന്‍ തടി കുറയാന്‍ ഏറെ നല്ലതാണ്.

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

മധുരത്തിനു പകരം ഭക്ഷണസാധനങ്ങളില്‍ തേന്‍ ചേര്‍ക്കുക. ഫ്രൂട്ട് സാലഡിലും മറ്റും. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്.

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

കട്ടന്‍ചായ, ഗ്രീന്‍ ടീ എന്നിവയില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ നല്ലതാണ്.

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

കൊഴുപ്പില്ലാത്ത യോഗര്‍ട്ടില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതും തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനുമുള്ള വഴിയാണ്.

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

കറുവാപ്പട്ട പൊടിച്ചത്, തേന്‍ എന്നിവ കട്ടന്‍ചായയില്‍ കലര്‍ത്തി കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ചെറുചൂടുവെള്ളത്തിലും കലര്‍ത്തി കുടിയ്ക്കാം

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. രാത്രി കിടക്കുന്നതിനു മുന്‍പ് മൂന്നു ടീസ്പൂണ്‍ തേന്‍ ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയാന്‍ തേന്‍ കഴിയ്‌ക്കേണ്ട വഴികള്‍

തടി കുറയ്ക്കാന്‍ മാത്രമല്ല, ഊര്‍ജം നല്‍കുക, ദഹനം മെച്ചപ്പെടുത്തുക, കുടലിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്, ലിംഫാറ്റിക് വ്യവസ്ഥയിലെ ടോക്‌സിനുകള്‍ പുറന്തള്ളുക, നല്ല മൂഡ് നല്‍കുക തുടങ്ങിയ പല കാര്യങ്ങളും തേന്‍ കഴിയ്ക്കുന്നതു കൊണ്ടുണ്ട്.

ദമ്പതിമാര്‍ പറയാത്ത സെക്‌സ് രഹസ്യങ്ങള്‍

English summary

How To Consume Honey For Weight loss

Here are some of the ways to consume honey for weight loss. Read more to know about,
Subscribe Newsletter