For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൈനസൈറ്റിസിന് സ്വാഭാവിക പരിഹാരങ്ങള്‍

|

പലരേയും അലട്ടുന്ന പ്രശ്‌നമാണ് സൈനസൈറ്റിസ്. മുഖത്ത് എല്ലുകള്‍ക്കു പുറകിലായുള്ള പൊള്ളയായ സ്ഥലമാണ് സൈനസ്. സാധാരണ ഇവിടെ വായുവാണ് നിറഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ ഫഌയിഡ് വന്ന് നിറയുകയും അണുബാധയുണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് സൈനസൈറ്റിസ് എന്നറിയപ്പെടുന്നത്.

ഇത് തൊണ്ടയിലും ചെവിയിലുമെല്ലാം വേദനയ്ക്കു കാരണമാകും. ശ്വസിയ്ക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ആണുങ്ങളുടെ കഷണ്ടിയ്ക്ക് അദ്ഭുത പരിഹാരങ്ങള്‍

സൈനസൈറ്റിസ് പ്രകൃതിദത്തമായ ചില പരിഹാരങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സവാള

സവാള

ഒരു കഷ്ണം പച്ച സവാള ചവച്ചരച്ചു തിന്നുക. ശേഷം ചൂടുവെള്ളം കുടിയ്ക്കാം. സവാളയിലെ സള്‍ഫറാണ് പരിഹാരമാകുന്നത്.

ഹോഴ്‌സ് റാഡിഷ്

ഹോഴ്‌സ് റാഡിഷ്

ഹോഴ്‌സ് റാഡിഷ് എന്ന ഒരിനമുണ്ട്. ഇതല്‍പം അരിഞ്ഞ് വായില്‍ വയ്ക്കുക. ഇത മൂക്കടപ്പു കുറയ്ക്കാന്‍ നല്ലതാണ്. പിന്നീട് ഇറക്കാം. കഫശല്യത്തിനും ഇത് നല്ലൊരു പരിഹാരമാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

നാലു കപ്പ് വെള്ളം തിളപ്പിച്ച് ആറ്റിയതില്‍ 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, കല്ലുപ്പ് എന്നിവ കലര്‍ത്തിയ ലായനി മൂക്കിലിറ്റിയ്ക്കാം. ഇതുപോലെ ഇത്ര തന്നെ വെള്ളത്തില്‍ 3 തുള്ളി വീതം ടീ ട്രീ ഓയില്‍, യൂക്കാലിപ്റ്റിസ് ഓയില്‍ എന്നിവ കലര്‍ത്തിയത്, 5 തുള്ളി ഒറിഗാനോ ഓയില്‍, 20 തുള്ളി ബെന്റാഡിന്‍ എന്നിവ കലര്‍ത്തിയത് തുടങ്ങിയവയും മൂക്കിലൊഴിയ്ക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഒരു ടീസ്പൂണ്‍ വീതം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ദിവസം മൂന്നു തവണ കുടിയ്ക്കുന്നത് നല്ലതാണ്. ഇതൊഴിച്ച വെള്ളത്തില്‍ ആവി പിടിയ്ക്കുന്നതും ഗുണം ചെയ്യും.

ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍

15 തുള്ളി ഒറിഗാനോ ഓയില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി ദിവസം രണ്ടു തവണ വീതം കുടിയ്ക്കാം.

ഗ്രേപ് സീഡ്

ഗ്രേപ് സീഡ്

ഗ്രേപ് സീഡ് ലായനി, ഗുളിക എന്നിവ സൈനസിന് നല്ലൊരു പരിഹാരമാണ്.

കൊല്ലമുളക്

കൊല്ലമുളക്

കൊല്ലമുളക് ഭക്ഷണത്തില്‍ ഉപയോഗിയ്ക്കാം. ഇതിലെ ക്യാപ്‌സയാസിന്‍ കഫവും അണുബാധയുമെല്ലാം കുറയാന്‍ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

ദിവസവും രണ്ടോ മുന്നോ വെളുത്തുള്ളിയല്ലി കഴിയ്ക്കുന്നത് സൈനസിനുള്ള നല്ലൊരു പരിഹാരമാണ്.

തൈം ഓയില്‍

തൈം ഓയില്‍

തൈം ഓയില്‍ ചേര്‍ത്ത വെള്ളം കൊണ്ട് ആവി പിടിയ്ക്കുന്നതും ഗുണം നല്‍കും.

ഹെര്‍ബല്‍ ചായ

ഹെര്‍ബല്‍ ചായ

ഹെര്‍ബല്‍ ചായ കുടിയ്ക്കുന്നത് സൈനസൈറ്റിസിനുള്ള നല്ലൊരു പരിഹാരമാണ്.

ചെറുചൂടുള്ള വെള്ളം, സൂപ്പ്

ചെറുചൂടുള്ള വെള്ളം, സൂപ്പ്

ചെറുചൂടുള്ള വെള്ളം, സൂപ്പ് എന്നിവ കുടിയ്ക്കുന്നത് സൈനസൈറ്റിസില്‍ നിന്നും ആശ്വാസം നല്‍കും. ധാരാളം വെളളം കുടിയ്‌ക്കേണ്ടതും പ്രധാനം.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

സൈനസൈറ്റിസ് ഇന്‍ഫെക്ഷനുണ്ടായാല്‍ കഴിവതും പാലുല്‍പന്നങ്ങള്‍ ഒഴിവാക്കുകയാണ് അഭികാമ്യം.

English summary

Home Remedies For Sinus Congestion

Sinus is common thing specially in winter as the temperature is cold people tend to fall sick. But there is a solution for it. There are natural cures for sinus congestion,
Story first published: Wednesday, January 6, 2016, 11:51 [IST]
X
Desktop Bottom Promotion