ഉറങ്ങും മുന്‍പേ.....

Posted By: Super
Subscribe to Boldsky

ആരോഗ്യമുള്ളവര്‍ക്ക് ഉറക്കം അവരുടെ ദിനചര്യയിലെ ഒരു പ്രധാന കാര്യമാണെന്ന് അറിവുള്ളതാണ്. അതിനാല്‍ അവര്‍ അക്കാര്യത്തിന് പരിഗണന നല്കും.

ഇത്തരക്കാരില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിച്ചെടുത്താന്‍ രാവിലെ നല്ല വിശ്രമം നേടി, തിരക്കുകളെ അഭിമുഖീകരിക്കാനുള്ള ഊര്‍ജ്ജവുമായി ഉറക്കമുണര്‍ന്ന് എഴുന്നേല്‍ക്കാം. ആര്‍ത്തവ ക്രമക്കേടിന് പ്രകൃതിദത്ത പരിഹാരം

ഉറങ്ങും മുന്‍പേ സ്വായത്തമാക്കേണ്ട ചില ശീലങ്ങളെക്കുറിച്ചറിയൂ, ഇത് നല്ല ഉറക്കത്തിനും സഹായിക്കും.

കുളി

കുളി

ഉറക്കത്തെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ശരീരത്തിന്‍റെ താപനില ഉറക്കം നിയന്ത്രിക്കുന്നതില്‍ പ്രധാന ഘടകമാണ്. രാത്രിയില്‍ കുളിക്കുന്നത് അതിന് സഹായകരമാകും. ചൂടുവെള്ളത്തിന് അതിനുള്ള കരുത്തുണ്ട്. ഇത് നിങ്ങളെ കിടക്കയില്‍ റിലാക്സ് ചെയ്യുകയും നല്ല ഉറക്കം നല്കുകയും ചെയ്യും.

ധ്യാനം

ധ്യാനം

അല്പസമയത്തെ ധ്യാനം വഴി നിങ്ങളുടെ മനസിനെ ശാന്തമാക്കാനാവും. ഇത് നല്ല ഉറക്കം ഉള്‍പ്പടെ ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള കാര്യമാണ്. കിടക്കുന്നുതിന് മുമ്പായി ഏതാനും മന്ത്രങ്ങള്‍ ജപിക്കുകയും അതിന്‍റെ ഗുണം പിറ്റേന്ന് അനുഭവിച്ച് അറിയുകയും ചെയ്യുക.

എഴുത്ത്

എഴുത്ത്

ഉറക്കം വരുന്നില്ലേ? നിങ്ങള്‍ക്ക് സമ്മര്‍ദ്ധമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് എഴുതുന്നത് മനസിനെ ശാന്തമാക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അത് മാത്രമല്ല ഇത്തരം എഴുത്തിന് മറ്റ് നിരവധി മനശാസ്ത്രപരമായ ഗുണങ്ങളുമുണ്ട്. വിദഗ്ദര്‍ ഉറക്കം ലഭിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഇത് ശുപാര്‍ശ ചെയ്യുന്നു.

പല്ലുതേയ്ക്കല്‍

പല്ലുതേയ്ക്കല്‍

ദിവസം രണ്ട് തവണ പല്ലുതേയ്ക്കണമെന്നാണ് ഡെന്‍റല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത്. അല്ലെങ്കില്‍ കറുത്ത പാടുകളും ബാക്ടീരിയയും പല്ലുകളില്‍ ഉണ്ടാവുകയും വായ്നാറ്റത്തിന് കാരണമാവുകയും, വായയുടെ ആരോഗ്യം മോശമാക്കുകയും ചെയ്യും.

വ്യായാമം

വ്യായാമം

നല്ല ഉറക്കം കിട്ടാന്‍ ശരീരം വിയര്‍ക്കണം. നടക്കുന്നത് ആരോഗ്യവും മനസുഖവും നല്കുക മാത്രമല്ല രാത്രിയില്‍ നല്ല ഉറക്കവും നല്കും.

ഉപകരണങ്ങള്‍ അകറ്റി വെയ്ക്കുക

ഉപകരണങ്ങള്‍ അകറ്റി വെയ്ക്കുക

കിടപ്പുമുറിയിയില്‍ ടിവി കാണുകയും മറ്റും ചെയ്യരുത്. ഫോണ്‍, ലാപ്ടോപ്പ്, ടിവി തുടങ്ങിയവയില്‍ നിന്നുള്ള നീല വെളിച്ചം ഉറക്കത്തിന്‍റെ രീതിക്ക് ഭംഗം വരുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അല്പനേരം സോഷ്യല്‍മീഡിയയില്‍ കണ്ണുംനട്ടിരിക്കുന്നത് പോലും ദോഷകരമാകും. ഉറക്കമെഴുന്നേല്‍ക്കാനായി അലാറം വെയ്ക്കുന്നതിന് ഫോണ്‍ ഉപയോഗിക്കുന്നുവെങ്കില്‍ ഫോണിന് പകരം അലാറം ക്ലോക്ക് കിടപ്പുമുറിയില്‍ വെയ്ക്കുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

മദ്യം ഉറക്കത്തിന് സഹായകരമല്ല. തുടക്കത്തില്‍ ഇത് ഉറക്കം നല്കുമെങ്കിലും ഇത് രാത്രിയിലെ ഉറക്കത്തെ മൊത്തത്തില്‍ തടസ്സപ്പെടുത്തുകയാണ് ചെയ്യുക എന്ന് പഠനങ്ങള്‍ കാണിക്കുന്നു. വൈനിന് പകരം വെള്ളം ഉപയോഗിക്കുക. ഇത് ശരീരത്തിന് ജലാംശം നല്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

English summary

Healthy Habits People Follow Before Going Bed

Here are some of the healthy habits people follow before going bed. Read more to know about,