Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
ആര്‍ത്തവ ക്രമക്കേടിന് പ്രകൃതിദത്ത പരിഹാരം
ക്രമരഹിതമായ മാസമുറ മെഡിക്കല്‍ സയന്‍സില്‍ ഒലിഗോമെനോറിയ എന്നാണ് അറിയപ്പെടുന്നത്. ഇത് സ്ത്രീകളില്‍ സാധാരണമായി കാണപ്പെടുന്ന ഒരു പ്രശ്നമാണ്.
ശരീരഭാരം കുറയല്‍, രോഗങ്ങള്‍, ജീവിത ശൈലി പോലുള്ള പല കാരണങ്ങളാല്‍ ഉണ്ടാകുന്ന ഈ പ്രശ്നം അമിതമായ മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും. സുരക്ഷിതവും പ്രകൃതിദത്തവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി നമ്മള് അന്വേഷിക്കുന്നുണ്ടാകും. ഗര്‍ഭകാലത്ത് മുട്ട അപകടമോ?
ആര്‍ത്തവത്തിലെ ക്രമമില്ലായ്മ പരിഹരിക്കാനുള്ള ചില പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.

മല്ലിയില
നൂറ്റാണ്ടുകളായി ആര്‍ത്തവത്തിന് പ്രേരിപ്പിക്കുന്ന ഒരു ഔഷധമായി മല്ലിയില ഉപയോഗിച്ചുവരുന്നു. ഇതിലടങ്ങിയിരിക്കുന്ന എപിയോള്, മിറിസ്റ്റിസിന്‍ എന്നീ രണ്ട് ഘടകങ്ങള്‍ ഗര്‍ഭപാത്രത്തിന്റെ സങ്കോചങ്ങളെ ഉത്തേജിപ്പിക്കുമെന്ന് ഫോര്‍ട്ടിസ് ലാ ഫെമ്മെയിലെ ക്ലിനിക്കല്‍ ന്യൂട്രീഷണിസ്റ്റായ ഡോ. ലവനീത് ബത്ര പറയുന്നു. ഇത് മാസം തോറുമുള്ള ആര്‍ത്തവത്തിന് പ്രേരണ നല്‍കും.

ജീരകം
ജീരകം അയമോദകത്തിന്റെ കുടുംബത്തില്‍ പെടുന്ന അതേ ഗുണങ്ങളുള്ള ഔഷധമാണ്.

അയമോദകം
അയമോദകവും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവം ക്രമമായി വരാനും വേദന കുറയ്ക്കാനും സഹായിക്കും.
ഉപയോഗിക്കുന്ന വിധം - ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ അയമോദകവും ശര്‍ക്കരയും കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കഴിക്കുക.

പപ്പായ -
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒന്നാണ് പപ്പായ. ഡോ. ബത്രയുടെ അഭിപ്രായത്തില്‍ പച്ച പപ്പായ ഗര്‍ഭപാത്രത്തിന്റെ സങ്കോചം വര്‍ദ്ധിപ്പിക്കുകയും ആര്‍ത്തവത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. പപ്പായയിലെ കരോട്ടീന്‍ ഈസ്ട്രജന് ഹോര്‍മോണിനെ ഉത്തേജിപ്പിക്കുകയും ആര്‍ത്തവം വേഗത്തിലാക്കുകയും ചെയ്യും.
ഉപയോഗിക്കുന്ന വിധം - പപ്പായ പച്ചക്കോ ജ്യൂസ് രൂപത്തിലോ ഉപയോഗിക്കാം. ദിവസം രണ്ട് തവണ ഇത് ഉപയോഗിക്കാം. ഒരു കപ്പ് പപ്പായ ജ്യൂസ്(ഏകദേശം 200 മില്ലി) അല്ലെങ്കില്‍ ഒരു പാത്രം പഴുത്ത പപ്പായ വീതം ആര്‍ത്തവകാലത്തിന്റെ മദ്ധ്യത്തില്‍ കഴിക്കുക.

ഇഞ്ചി
ഏറ്റവും ശക്തിയുള്ള ഒരു ഔഷധ സസ്യമാണ് ഇഞ്ചി. ഇത് ആര്‍ത്തവം ഉത്തേജിപ്പിക്കുന്ന അത്ഭുതശേഷിയുള്ള ഔഷധ ഘടകങ്ങള്‍ അടങ്ങിയതാണ്. എന്നാല്‍ മല്ലിയിലയില്‍ നിന്ന് വ്യത്യസ്ഥമായി ഇതിന് അസിഡിറ്റി പോലുള്ള ചില പ്രശ്നങ്ങളുണ്ട്. വളരെ വൈകിയുള്ള ആര്‍ത്തവത്തിന് മല്ലിയിലയും ജിഞ്ചര്‍ ടീയും ചേര്‍ത്ത മിശ്രിതം ശുപാര്‍ശ ചെയ്യപ്പെടുന്നു. ഇഞ്ചി ഗര്ഭപാത്രത്തിന് ചുറ്റുമുള്ള ചൂട് വര്‍ദ്ധിപ്പിക്കുകയും അങ്ങനെ സങ്കോചം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഉപയോഗിക്കുന്ന വിധം - ചായ അല്ലെങ്കില്‍ ജ്യൂസ് രൂപത്തില്‍ ഇഞ്ചി ഉപയോഗിക്കാം. ഇതില്‍ അല്പം തേന്‍ ചേര്‍ക്കുകയോ അല്ലെങ്കില്‍ ഇഞ്ചിക്കൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം. ഒരു കപ്പ് ഫ്രഷ് ജിഞ്ചര്‍ ജ്യൂസ് വെള്ളം ചേര്‍ത്ത് (2:1) ആര്‍ത്തവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാവിലെ വെറും വയറ്റില്‍ പതിവായി കഴിക്കുക.

സെലറി
പൂര്‍ണ്ണ സുരക്ഷിതവും, ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുന്ന സെലറിയുടെ ജ്യൂസ് ആര്‍ത്തവത്തിന് പ്രേരിപ്പിക്കാന്‍ സഹായിക്കും.
ഉപയോഗിക്കുന്ന വിധം - ഫ്രഷായ സെലറി ജ്യൂസ് ദിവസം രണ്ട് തവണ കുടിക്കുന്നത് ഗര്‍ഭപാത്രം, ഇടുപ്പ് എന്നിവിടങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇത് ആര്‍ത്തവത്തിന് പ്രേരണ നല്‍കും.

മല്ലി -
ആര്‍ത്തവത്തിന്റെ ക്രമരാഹിത്യം പരിഹരിക്കാനുള്ള മികച്ച ഔഷധമാണ് മല്ലി.
ഉപയോഗിക്കുന്ന വിധം - രണ്ട് കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മല്ലി ചേര്‍ത്ത് തിളപ്പിച്ച് ഒരു കപ്പായി വറ്റിച്ചെടുക്കുക. ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് വെള്ളം ആര്‍ത്തവത്തിന് ഏതാനും ദിവസം മുമ്പ് മൂന്ന് തവണ വീതം കുടിക്കുക.

പെരുംജീരകം
പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നിങ്ങളുടെ ആര്‍ത്തവം ക്രമീകരിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യും.
ഉപയോഗിക്കുന്ന വിധം - രണ്ട് ടീസ്പൂണ്‍ പെരുംജീരകം ഒരു ഗ്ലാസ്സ് വെള്ളത്തില്‍ രാത്രിയില്‍ ഇട്ടുവെച്ച് രാവിലെ വെള്ളം കുടിക്കുക.



Click it and Unblock the Notifications