For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണക്കൊതി തെളിയിക്കും ആരോഗ്യപ്രശ്‌നങ്ങള്‍

|

ചിലര്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ദിവസവും കഴിയ്ക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ. നിങ്ങള്‍ക്കുമുണ്ടാകാം, ഇത്തരം സ്വഭാവം. ഭക്ഷണത്തോടുള്ള ഇഷ്ടത്തേക്കാളുപരി, ആര്‍ത്തിയെന്നോ ഭക്ഷണക്കൊതിയെന്നോ ഒക്കെ പറയാം, ഇത്തരം താല്‍പര്യങ്ങളെ

ഇത് വെറും നിസാര പ്രശ്‌നമാണെന്നു കരുതി തള്ളിക്കളയാന്‍ വരട്ടെ, ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഇതിനു പുറകിലുണ്ടാകും. ശരീരം മെലിഞ്ഞു സുന്ദരമാകാന്‍....

ചില പ്രത്യേക ഭക്ഷണങ്ങളോടുള്ള ആര്‍ത്തി തെളിയിക്കുന്ന ആരോഗ്യപരമായ കാരണങ്ങള്‍ കാണൂ,

നട്‌സ്, ചിപ്‌സ്

നട്‌സ്, ചിപ്‌സ്

നട്‌സ്, ചിപ്‌സ് തുടങ്ങിയ ഭക്ഷണങ്ങളോട് താല്‍പര്യമുള്ളവരുണ്ട്, ഇതിനുള്ള കാരണം മാനസികമായി നിങ്ങളില്‍ അസംതൃപ്തിയുണ്ടെന്നുള്ളതാണ്.

 ഐസ്‌ക്രീം

ഐസ്‌ക്രീം

ഐസ്‌ക്രീമിനോടാണ് ആര്‍ത്തിയെങ്കില്‍ ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോത് കുറഞ്ഞതു കൊണ്ടാകാം. അതായത് അനീമിയയുണ്ടെന്നര്‍ത്ഥം.

ചോക്ലേറ്റ്‌

ചോക്ലേറ്റ്‌

ചോക്ലേറ്റിനോട് ആര്‍ത്തിയെങ്കില്‍ ശരീരത്തില്‍ മഗ്നീഷ്യം കുറവാണെന്നതാണ് കാണിയ്ക്കുന്നത്. ചോക്ലേറ്റില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചു ഡാര്‍ക് ചോക്ലേറ്റില്‍.

ഉപ്പുള്ള ഭക്ഷണങ്ങള്‍

ഉപ്പുള്ള ഭക്ഷണങ്ങള്‍

ഉപ്പുള്ള ഭക്ഷണങ്ങളോടാണ് താല്‍പര്യമെങ്കില്‍ ശരീരത്തില്‍ സോഡിയം, സിലിക്കോണ്‍ അംശം കുറവാണെന്നാണ് കാണിയ്ക്കുന്നത്.

പേസ്റ്ററി, കാന്‍ഡി

പേസ്റ്ററി, കാന്‍ഡി

പേസ്റ്ററി, കാന്‍ഡി തുടങ്ങിയ ഭക്ഷണവസ്തുക്കളോടാണ് താല്‍പര്യമെങ്കില്‍ ശരീരത്തിലെ ബ്ലഡ് ഷുഗര്‍ തോത് നോര്‍മലല്ലെന്നതാണ് കാണിയ്ക്കുന്നത്.

പാസ്ത, പിസ, ബര്‍ഗര്‍

പാസ്ത, പിസ, ബര്‍ഗര്‍

പാസ്ത, പിസ, ബര്‍ഗര്‍ തുടങ്ങിയ തരം ഭക്ഷണങ്ങളോടുള്ള ആര്‍ത്തി സ്‌ട്രെസിനെയാണ് സൂചിപ്പിയ്ക്കുന്നത്.

മാട്ടിറച്ചി

മാട്ടിറച്ചി

മാട്ടിറച്ചിയോടുള്ള താല്‍പര്യം കാണിയ്ക്കുന്നത് ശരീരത്തിന് തളര്‍ച്ച, രോഗപ്രതിരോധശേഷിക്കുറവ് എന്നിവയെയാണ് കാണിയ്ക്കുന്നത്. അയേണ്‍, സിങ്ക് തുടങ്ങിയ പല ഘടകങ്ങളുടേയും കുറവ് ഇതിന് കാരണമായേക്കാം.

Read more about: health ആരോഗ്യം
English summary

Health Issues Showed By Food Cravings

Know what your cravings say about your health. What is the meaning of cravings for some foods such as salty foods, chocolates. Rad on to know why people cr
X
Desktop Bottom Promotion