Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
ശരീരം മെലിഞ്ഞു സുന്ദരമാകാന്‍....
ശരീരത്തിന്റെ വണ്ണം കുറയ്ക്കുക എന്നത് ജീവിതശൈലിയിലെ പെട്ടന്നുള്ള മാറ്റം വഴി സാധ്യമാകുന്ന കാര്യമല്ല. ചെറുതും, വ്യക്തമായി തിരിച്ചറിയാവുന്നതുമായ മാറ്റങ്ങള്‍ ഒരുമിച്ച് ചെയ്യുന്നത് ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതില്‍ വലിയ മാറ്റമുണ്ടാക്കും.
ഇവിടെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത് വഴി ദീര്‍ഘകാലയളവില്‍ ലക്ഷ്യം നേടാന്‍ അവ സഹായിക്കും.

സജീവമായിരിക്കുക...ഒരു സമയത്ത് ഒരു കാര്യം -
ഒരേ സമയം കനത്ത ഫീസ് ഈടാക്കുന്ന ജിംനേഷ്യത്തില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയോ, പേഴ്സണല്‍ ട്രെയിനറെ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല. ഒരു സമയത്ത് ഒരു കാര്യം ചെയ്യുന്നതിലൂടെ കൂടുതല്‍ സജീവമായിരിക്കുക.

ചെറിയ യാത്രകള്‍ക്ക് വാഹനം ഒഴിവാക്കുക
കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാന്‍ നടന്ന് പോവുകയോ, ഓഫീസില്‍ നിന്ന് അല്പം അകലെ വാഹനം പാര്‍ക്ക് ചെയ്ത് ആ ദൂരം നടക്കുകയോ ചെയ്യാം. നിങ്ങളുടെ അനുദിന ജീവിതത്തെ കൂടുതല്‍ സജീവമാക്കുന്ന ചെറിയ, കൈകാര്യം ചെയ്യാനാവുന്ന കാര്യങ്ങള്‍ ചെയ്യുക.

പുതിയ ദിനചര്യകള്‍
ദീര്‍ഘകാലയളവില്‍ ശരീരഭാരം കുറയ്ക്കുന്നത് ഭക്ഷണത്തിലെ മാറ്റം മാത്രം വഴിയല്ല. ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കുന്നത് വഴിയാണ് അവ സാധ്യമാക്കാനാവുക. നിങ്ങള്‍ അവ ചെയ്യുന്നുണ്ട് എന്ന് മറന്ന് പോകുന്ന തരത്തില്‍ അവ ജീവിതത്തിന്റെ ഭാഗമാകും.

ചെറിയ ലക്ഷ്യങ്ങളുടെ നേട്ടത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുക
ശരീരഭാരം കുറയ്ക്കുന്നത് ജീവിതശൈലിയിലെ മാറ്റമാണ്, ഒരു മത്സരയോട്ടമല്ല. നിങ്ങള്‍ക്ക് ഏറെ ഭാരം കുറയ്ക്കേണ്ടതുണ്ടെങ്കില്‍ അതിന്റെ ലക്ഷ്യപ്രാപ്തിയെക്കുറിച്ചുള്ള ചിന്ത ആശങ്കപ്പെടുത്തും. ഇക്കാരണത്താല്‍ സാധ്യമാക്കാനാവുന്ന ലക്ഷ്യങ്ങള്‍ വെച്ച് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുക.

തെറ്റായ ഭക്ഷണരീതികള്‍ ഒഴിവാക്കുക
ഫ്രിഡ്ജിലും, അലമാരയിലും മറ്റും ഭക്ഷണത്തിനായി ഒന്നുമില്ലാതിരിക്കുകയും, നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെടുകയും ചെയ്താല്‍ പെട്ടന്ന് ലഭ്യമാകുന്ന ഭക്ഷണങ്ങള്‍ കഴിക്കാനുള്ള സാധ്യതയുണ്ട്. ഭക്ഷണങ്ങള്‍ മുന്‍പേ തന്നെ നിശ്ചയിക്കുകയും, നേരത്തേ തന്നെ പാകം ചെയ്ത് വെയ്ക്കുകയും ചെയ്യുന്നത് നിങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്തുകയും പണവും ഭക്ഷണവും പാഴാകുന്നത് ഒഴിവാക്കുകയും ചെയ്യും.

കൂട്ടം ചേര്‍ന്ന് പോവുക
പഠനങ്ങള്‍ അനുസരിച്ച് സമാനമനസ്കരായ ആളുകളുടെ സംഘത്തിനൊപ്പം കാര്യങ്ങള്‍ ചെയ്യുന്നത് തനിയെ ചെയ്യുന്നതിനേക്കാള്‍ ഫലം നല്‍കും.

വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
നമ്മള് ഒരു പ്രത്യേക ഭക്ഷണക്രമത്തില്‍ തുടരുമ്പോള്‍ കുടുംബത്തില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായിട്ടായിരിക്കും ഭക്ഷണം കഴിക്കുക. മറ്റുള്ളവര്‍ ഒരു സാലഡ് ആസ്വദിച്ച് കഴിക്കുമ്പോള്‍ അത് ഒഴിവാക്കുക നമുക്ക് പ്രയാസമായിരിക്കും.

ടിവി കാണല്‍ ഒഴിവാക്കുക
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ നഷ്ടപ്പെടുന്നത് വയര്‍ നിറഞ്ഞത് ശ്രദ്ധിക്കാതെ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകും. കുടുംബത്തോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുക.

അസൂയ ഒഴിവാക്കുക
മറ്റുള്ളവരുടെ നേട്ടത്തില്‍ അസൂയപ്പെടുന്നത് പീഡിപ്പിക്കുന്നതും, മറ്റുള്ളവര്‍ക്ക് സാധ്യമാകുന്നത് നേടാനാഗ്രഹിക്കുന്നത് പ്രചോദനം നല്കുന്നതുമാണ്. "ഈ വ്യക്തിക്കുള്ളത് നേടാന്‍ ഞാന്‍ എടുക്കേണ്ട ആദ്യ നടപടി എന്താണ്? എങ്ങനെ അവരില്‍ നിന്ന് എനിക്ക് പഠിക്കാനാകും?" എന്നിങ്ങനെ ചിന്തയില്‍ പോസിറ്റീവായിരിക്കുക. അവരുടെ സഹായത്തിനും പിന്തുണയ്ക്കുമായി ആവശ്യപ്പെടുകയും ചെയ്യാം.

സ്വയം സംശയിക്കുന്നതിന് പകരം ആത്മവിശ്വാസം പുലര്‍ത്തുക
നമ്മള്‍ക്ക് സ്വയം മോശം വിമര്ശകരായിരിക്കാന് സാധിക്കും. അതുപോലെ പരാജയങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നതും എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ വിജയങ്ങള്‍ ശ്രദ്ധിക്കുകയും സ്വയം അനുകമ്പ പുലര്‍ത്തുകയും ചെയ്യുന്നത് ആത്മവിശ്വാസം നിലനിര്‍ത്താനും കൂടുതല്‍ നേട്ടമുണ്ടാക്കാനും സഹായിക്കും.

പുറമേ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക
ശരീരം മെലിയാന്‍ പുറമേ നിന്നുള്ള പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അവയ്ക്ക് പകരം നിങ്ങളുടെ ഇഷ്ട വിഭവങ്ങളുടെ ആരോഗ്യകരമായ പതിപ്പുകള്‍ സ്വയം തയ്യാറാക്കുക.



Click it and Unblock the Notifications
