ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങാമോ?

Posted By:
Subscribe to Boldsky

ഉറങ്ങുമ്പോള്‍ പലര്‍ക്കും പല പൊസിഷനുകളാണ് സുഖരമായിരിയ്ക്കുക. ചിലര്‍ക്ക് ഇടതുവശം ചരിഞ്ഞുറങ്ങാനാകും ഇഷ്ടം, ചിലര്‍ക്ക് വലതോട്ട്, മറ്റു ചിലര്‍ക്ക് കമഴ്ന്നും മലര്‍ന്നുമെല്ലാം.

ഇത് വെറും ഇഷ്ടത്തിന്റെയും സുഖത്തിന്റെയും മാത്രം കാര്യമാണെന്നു കരുതാന്‍ വരട്ടെ, ആരോഗ്യമായും ഇത് ബന്ധപ്പെട്ടിരിയ്ക്കുന്നു. ഹൈപ്പര്‍തൈറോയ്‌ഡോ, ഇവ കഴിയ്ക്കരുത്

ഉദാഹരണത്തിന് ഇടതുവശം ചരിഞ്ഞുറങ്ങുന്നതിനെക്കുറിച്ചറിയൂ,

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞുറങ്ങണമെന്നു പറയും. കാരണം ഇത് ശരിയായ രക്തപ്രവാഹത്തിനും യൂട്രസില്‍ മര്‍ദമേല്‍ക്കാതിരിയ്ക്കാനും പ്രധാനമാണ്.

 ലിംഫ്

ലിംഫ്

ലിംഫാറ്റിക് സിസ്റ്റത്തിലൂടെയാണ് ലിംഫ് ഒഴുകുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയെന്ന ഉത്തരവാദിത്വമാണ് ലിംഫിന്റേത്. ഇത് ഇടതുവശത്താണുള്ളത്. ലിംഫാറ്റിക് സിസ്റ്റത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇടതുവശം ചരിഞ്ഞുറങ്ങുന്നത് നല്ലതാണ്.

ഭക്ഷണം

ഭക്ഷണം

ഇങ്ങനെയുറങ്ങുന്നത് ഭക്ഷണം ചെറുകുടലില്‍ നിന്നും വന്‍കുടലിലേയ്ക്ക് പെട്ടെന്നു നീങ്ങാനും ഇതുവഴി ആവശ്യമില്ലാത്ത അവശിഷ്ടങ്ങള്‍ ശരീരത്തില്‍ നിന്നും പെട്ടെന്നു പുറന്തള്ളാന്‍ സഹായകമാവുകയും ചെയ്യും.

ആസിഡ് റിഫഌക്‌സ്

ആസിഡ് റിഫഌക്‌സ്

ആസിഡ് റിഫഌക്‌സ് കുറയ്ക്കുന്നതിന് ഇടതുവശം ചരിഞ്ഞുറങ്ങുന്നത് സഹായകമാണ്. ഇത് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയും.

നടുവേദന

നടുവേദന

നടുവേദനയുള്ളവര്‍ ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നത് വേദനയില്‍ നിന്നും ആശ്വാസം നല്‍കും. ഇത് നട്ടെല്ലിന്മേലുള്ള മര്‍ദം കുറയ്ക്കും.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് ഇത് സഹായിക്കും ഇങ്ങനെ കിടക്കുമ്പോള്‍ പാന്‍ക്രിയാസ്, വയര്‍ തുടങ്ങിയ അവയവങ്ങള്‍ ദഹനരസങ്ങള്‍ പുറപ്പെടുവിയ്ക്കും. ഇതുവഴിയാണ് ദഹനം എളുപ്പമാകുന്നത്.

English summary

Health Benefits Of Sleeping On Your Left Side

in this article, we at Boldsky will be listing out some of the health benefits of sleeping on your left side. Read on to know more about it.
Story first published: Tuesday, March 1, 2016, 16:00 [IST]