അമ്പഴങ്ങ ജ്യൂസ് അമൃതിനു തുല്യം

Posted By:
Subscribe to Boldsky

നല്ല പുളിരസമുള്ള അമ്പഴങ്ങള കൊണ്ട് അച്ചാറും ചമ്മന്തിയും എല്ലാം ഉണ്ടാക്കി നമ്മളില്‍ പലരും കഴിച്ചിട്ടുണ്ടാവും. എന്നാല്‍ ഇതല്ലാതെ തന്നെ നിരവധി ആരോഗയ് ഗുണങ്ങള്‍ അമ്പഴങ്ങയ്ക്കുണ്ട്. അമ്പഴത്തിന്റെ അലയും തൊലിയും കായും എല്ലാം ഔഷധഗുണങ്ങള്‍ ധാരാളം ഉള്ളതാണ്.ശരീര ഊഷ്മാവിലെ മാറ്റം കുഴഞ്ഞു വീണു മരണത്തിനു കാരണം

ക്യാന്‍സര്‍, അമിതവണ്ണം, എന്നിവയെ ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും അമ്പഴങ്ങയ്ക്ക് കഴിയും. അമ്പഴങ്ങ ജ്യൂസിന് ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള കഴിവുണ്ട്. അമ്പഴങ്ങ ജ്യൂസിന്റെയും അമ്പഴങ്ങയുടേയും ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ക്യാന്‍സര്‍

ക്യാന്‍സര്‍

അമ്പഴങ്ങയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിയ്ക്കും. ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ അമ്പഴങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് അമ്പഴങ്ങ. ഇത് വെളുത്ത രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കുകയും ഇത് വഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനും അമ്പഴങ്ങ സഹായിക്കും. ദഹനത്തിന് സഹായിക്കുന്ന അവയവങ്ങളെ നല്ല രീതിയില്‍ സഹായിക്കും.

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം സംരക്ഷിക്കാന്‍ അമ്പഴങ്ങയ്ക്ക കഴിയും. എല്ലുകള്‍ക്ക് ഉറപ്പ് നല്‍കാനും അമ്പഴങ്ങയിലടങ്ങിയിട്ടുള്ള കാല്‍സ്യവും ഫോസ്ഫറസും സഹായിക്കുന്നു,

അണുബാധ ചെറുക്കാന്‍

അണുബാധ ചെറുക്കാന്‍

പല വിധത്തിലുള്ള അണുബാധയ്ക്കും പരിഹാരമാണ് അമ്പഴങ്ങ. മൂത്രത്തിലെ അണുബാധ ഇല്ലാതാക്കി എല്ലാ പ്രശ്‌നങ്ങളേയും ഇത് പരിഹരിയ്ക്കുന്നു.

 വിളര്‍ച്ച ഇല്ലാതാക്കുന്നു

വിളര്‍ച്ച ഇല്ലാതാക്കുന്നു

അനീമിയ പോലുള്ള പ്രശ്‌നങ്ങളെ ചെറുക്കാനും അമ്പഴങ്ങ സഹായിക്കുന്നു. രക്തത്തിലെ ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കുക വഴി വിളര്‍ച്ചയെ ദൂരെക്കളയുന്നു.

അമിതവണ്ണം കുറയ്ക്കുന്നു

അമിതവണ്ണം കുറയ്ക്കുന്നു

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് അമ്പഴങ്ങ വളരെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ഇതിന് സഹായിക്കുന്നത്. കലോറി കുറവാണ് എന്നതും അമ്പഴങ്ങയുടെ പ്രത്യേകതയാണ്.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അമ്പഴങ്ങ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയാണ് കാഴ്ചശക്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

പ്രമേഹത്തിനും വിട

പ്രമേഹത്തിനും വിട

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും അമ്പഴങ്ങ നല്ലതാണ്. ഇതില്‍ നാച്ചുറല്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ കുറയ്ക്കുന്നു.

English summary

Health Benefits of Ambarella Juice

Amazing Benefits of Drinking Ambarella Juice (Spondias dulcis, Golden Apple, Kedondong, buah long long) for your body.
Story first published: Saturday, September 10, 2016, 11:33 [IST]