സോഡിയാക് സൈന്‍ പ്രകാരം കഴിയ്ക്കൂ

Posted By:
Subscribe to Boldsky

ജനനമാസം അനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ സോഡിയാക് സൈനുണ്ട്. ഇതടിസ്ഥാനപ്പെടുത്തി പല കാര്യങ്ങളും പറയാറും ചെയ്യാറുമുണ്ട്.

സോഡിയാക് സൈന്‍ നമ്മുടെ ആരോഗ്യനിലയെയും പല തരത്തില്‍ ബാധിയ്ക്കും. ചില സോഡിയാക് സൈനില്‍ പെടുന്നവര്‍ക്ക് ചില പ്രത്യേക രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാന്‍ സോഡിയാക് സൈന്‍ പ്രകാരം ഭക്ഷണം കഴിയ്ക്കുന്നതു ഗുണകരമാകുമെന്നാണ് പറയപ്പെടുന്നത്. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങാമോ?

ഏതെല്ലാം സോഡിയാക് സൈന്‍ പ്രകാരം ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിയ്ക്കാവുന്നതെന്നു നോക്കൂ,

പിസസ്‌

പിസസ്‌

പിസേറിയന്മാര്‍ക്ക് കോള്‍ഡ്, ളൂ തുടങ്ങിയ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്. ഇത്തരക്കാര്‍ ചിക്കന്‍, ബീറ്റ്‌റൂ്ട്ട്, സിട്രസ് ഫലവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കുന്നതു നല്ലതാണ്.

അക്വേറിയസ്‌

അക്വേറിയസ്‌

ഹൈ ബിപി ചാന്‍സുള്ളവരാണ് അക്വേറിയന്‍സ്. പീച്ച്, പെയര്‍, ഫിഗ്, ചെറുനാരങ്ങ, ഈന്തപ്പഴം , മാതളനാരങ്ങ പോലുള്ള ഭക്ഷണങ്ങള്‍ ഗുണം ചെയ്യും.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ക്യാബേജ്, പീസ്, ഉരുളക്കിഴങ്ങ്, ചീര, ഓട്‌സ്, പാല്‍ പോലുള്ളവ പ്രധാനമാണ്.

സാജിറ്റേറിയസ്

സാജിറ്റേറിയസ്

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ പൊതുവെ തടിച്ചവരായിരിയ്ക്കും. തവിടു കളയാത്ത ധാന്യങ്ങള്‍, കൊഴുപ്പില്ലാത്ത പാല്‍, മീന്‍, തൈര് എന്നിവ നല്ല ഭക്ഷണങ്ങളാണ്.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പാല്‍, തൈര്, വാള്‍നട്ട്, ബദാം, പൈനാപ്പിള്‍, പ്രൂണ്‍സ് എന്നിവ നല്ലതാണ്. ഇവര്‍ക്ക് അണുബാധകളും സ്‌ട്രെസുമെല്ലാം വരാന്‍ സാധ്യതയേറെയാണ്.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെടുന്നവര്‍ ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ചോളം, ആപ്പിള്‍, ഉണക്കമുന്തിരി എന്നിവ കഴിയ്ക്കുന്നത് ഗുണം ചെയ്യും.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ദഹനപ്രശ്‌നങ്ങള്‍ സാധാരണമാണ്. നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ഇവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഓട്‌സ്, പഴം, പപ്പായ, മുട്ട എന്നിവ ഇവര്‍ക്കു ചേര്‍ന്ന ഭക്ഷണങ്ങളാണ്.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ കടല്‍വിഭവങ്ങള്‍, ചെറുനാരങ്ങ, ബീഫ്, തേങ്ങ, ബീറ്റ്‌റൂട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സ്‌ട്രെസ് വന്നാല്‍ കൂടുതല്‍ കഴിയ്ക്കാനുള്ള പ്രവണത വര്‍ദ്ധിയ്ക്കും. ഇവര്‍ ബെറികള്‍, പച്ചക്കറികള്‍, മീന്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്‌ട്രെസ് അധികമാണ്. ഇവര്‍ ശതാവരി, ബദാം, സംഭാരം തുടങ്ങിയവ കഴിയ്ക്കുന്നതു ഗുണം ചെയ്യും.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വയറിന് പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് ഇവര്‍ക്ക് വയറിന് കനമുള്ളതാണ് അനുഭവപ്പെടും. ഇവര്‍ ചീര, സാലഡുകള്‍, ക്രാന്‍ബെറി, കിഡ്‌നി ബീന്‍സ് തുടങ്ങിയവ കഴിയ്ക്കുന്നത് ഗുണം ചെയ്യും.

English summary

Eat According To Your Zodiac Sign To Avoid Disease

Are You Eating According To Your Zodiac? Well, if you are not, then take a look at some of the zodiac sign food habits you should cultivate in your life.
Story first published: Sunday, March 6, 2016, 11:10 [IST]