വയറു കുറയ്ക്കാന്‍ വെള്ളരിക്ക ജ്യൂസ്

Posted By:
Subscribe to Boldsky

വയറു കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിച്ചും പട്ടിണി കിടന്നും വ്യയാമം ചെയ്തും പലപ്പോഴും പണികിട്ടിയ വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കൊന്നും നില്‍ക്കണ്ട, കാരണം വെള്ളരിക്ക കുറയ്ക്കും നിങ്ങളുടെ കുടവയര്‍. അതും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടവയര്‍ കുറയ്ക്കാന്‍ വെള്ളരിയ്ക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളമുള്ളതും കലോറി തീരെ കുറഞ്ഞതുമാണ് വെള്ളരിക്ക. അതുകൊണ്ടു തന്നെ യാതൊരു വിധ പേടിയും കൂടാതെ ആര്‍ക്കു വേണേലും കഴിയ്ക്കാം. മൂന്ന് ചേരുവ കുറയ്ക്കും അമിതവണ്ണം

Cucumber Juice To Melt Belly Fat Rapidly

തടി കുറയാനും വയര്‍ ഒതുക്കാനും ഇത്രയും നല്ല പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം. വെള്ളരിക്ക, നാരങ്ങ, ഇഞ്ചി, കറ്റാര്‍വാഴ എന്നിവയാണ് ഈ ജ്യൂസിന്റെ കൂട്ടുകള്‍. ന്നാല്‍ വെള്ളരിക്ക സാധാരണ നമ്മള്‍ ജ്യൂസ് ഉണ്ടാക്കി കഴിയ്ക്കുന്നതു പോലല്ല. അതിനു ചില പ്രത്യേക കൂട്ടുണ്ട്. അതെങ്ങനെയെന്ന് നോക്കാം. ഒരുവെള്ളരിക്ക മുഴുവന്‍ ജ്യൂസിനു വേണം. ഒരു നാരങ്ങ, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി നീര്, കറ്റാര്‍ വാഴ നീര് അര ഗ്ലാസ്സ് വെള്ളം എന്നിവ നല്ലപോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കാം.

cucumber

ഇത് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം. തണുപ്പിക്കാതെ ഉപയോഗിക്കുന്നതിലും തെറ്റില്ല. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വച്ചാല്‍ കുടിയ്ക്കുന്നതിനു മുന്‍പ് നന്നായി കുലുക്കി ഉപയോഗിക്കണം എന്നതാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം തരും എന്നതാണ് പ്രത്യേകത. യാതൊരു വിധ സൈഡ് എഫക്ട്‌സും ഉണ്ടാവില്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ പിറകേ അസുഖങ്ങളെ പേടിച്ച് കഴിയ്ക്കാതിരിക്കണ്ട എന്നതും സത്യം.

English summary

Cucumber Juice To Melt Belly Fat Rapidly

Use cucumber juice to melt belly fat rapidly. This easy to make drink will show results in a short span if consumed regularly.
Story first published: Saturday, January 16, 2016, 14:23 [IST]