For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഒരു സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിച്ചാല്‍.....

|

നാളികേരം നമ്മള്‍ മലയാളികള്‍ക്ക് ഒഴിവാക്കാനാവത്ത ഒന്നാണ്. കറികളിലും മറ്റും തേങ്ങയരയ്ക്കുന്നതും കരിക്കിന്‍വെള്ളവും തേങ്ങാപ്പാലുമെല്ലാം ഏറെ പ്രധാനം തന്നെ.

തേങ്ങാപ്പാല്‍ പായസം പോലുള്ള വിഭവങ്ങളിലെ പ്രധാന ചേരുവയാണ്. ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരവുമാണ്.

എന്നാല്‍ തേങ്ങാപ്പാല്‍ കുടിച്ചാലോ, തേങ്ങാവെള്ളം പോലെ. കൊളസ്‌ട്രോള്‍ വരും, തടി കൂടും തുടങ്ങിയ ഭയത്തിന്റെയൊന്നും ആവശ്യമില്ല. മറിച്ച് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടുതാനും.

നാളികേരപ്പാല്‍ കുടിയ്ക്കാന്‍ നല്ലതാണെന്നു പറയുന്നതിന്റെ ചില ഗുണങ്ങളെക്കുറിച്ചറിയൂ,

വാതം

വാതം

തേങ്ങാപ്പാലില്‍ സെലേനിയം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള രോഗങ്ങള്‍ കുറയാനും വേദന മാറാനുമെല്ലാം നല്ലതാണ്. സെലേനിയം ഒരു തരം ആന്റിഓക്‌സിഡന്റാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

തേങ്ങാപ്പാലില്‍ അടങ്ങിയിരിയ്ക്കുന്നത് സാച്വറേറ്റഡ് കൊഴുപ്പാണ്. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യും.

ദിവസവും ഒരു സ്പൂണ്‍ തേങ്ങാപ്പാല്‍ കുടിച്ചാല്‍.....

തടി കുറയ്ക്കാന്‍ തേങ്ങാപ്പാല്‍ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചു വിര്‍ജിന്‍ കോക്കനട്ട് മില്‍ക്. ഇത് തേങ്ങാപ്പാല്‍ തിളപ്പിച്ചുണ്ടാക്കുന്നതാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

തേങ്ങാപ്പാലില്‍ വൈറ്റമിന്‍ സി, ലോറിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്.

എല്ല്‌

എല്ല്‌

കാല്‍സ്യം, ഫോസ്ഫറസ് എന്നിവ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ബലത്തിനും ഏറെ നല്ലതാണ്.

പ്രമേഹത്തിന്

പ്രമേഹത്തിന്

ഇതിലെ മാംഗനീസ് രക്തത്തിലെ ഷുഗര്‍ തോതു കുറയ്ക്കാന്‍ നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹത്തിന് ഫലപ്രദം.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

തേങ്ങാപ്പാലിലെ ലോറിക് ആസിഡ് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലത്. വൈറസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതും ഹൃദയത്തിന് നല്ലതാണ്.

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ് രോഗത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തേങ്ങാപ്പാല്‍. ഇത് ദിവസവും കഴിയ്ക്കുന്നത് അല്‍ഷീമേഴ്‌സ് തടയാന്‍ മാത്രമല്ല, ഈ രോഗമുള്ളവര്‍ക്കും നല്ലതാണ്. ബ്രെയിന്‍ ആരോഗ്യം ഇതു മെച്ചപ്പെടുത്തും.

അയേണ്

അയേണ്

അയേണ് സമ്പുഷ്ടമായ ഒന്നാണ് തേങ്ങാപ്പാല്‍. നമ്മുടെ ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ 22 ശതമാനം തേങ്ങാപ്പാലില്‍ നിന്നും ലഭിയ്ക്കും.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് തേങ്ങാപ്പാല്‍ ഏറെ നല്ലതാണ്. ഇത് വയറ്റിലെ അള്‍സര്‍ മാറുന്നതിനും നല്ലതു തന്നെ.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

ഇത് അധികം കഴിയ്ക്കരുത്. ദിവസം ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ആകാം. നമ്മുടെ വീട്ടില്‍ തന്നെ ഫ്രഷായി ഉണ്ടാക്കുന്ന, കൂട്ടുകള്‍ അടങ്ങാത്തവയാണ് നല്ലത്.ബദാം ദിവസവും കഴിച്ചോളൂ, കാരണം.....

English summary

Coconut Milk Health Benefits

Here are some of the health benefits of coconut milk. Read more to know about,
Story first published: Friday, September 16, 2016, 10:56 [IST]
X
Desktop Bottom Promotion