For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കൊണ്ട് മാത്രം തടി കൂടില്ല

|

തടി കൂടുന്നതിന്റെ കാരണങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ട് മാത്രം തടി കൂടില്ല. അതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ഭക്ഷണം, പാരമ്പര്യം, വ്യായാമക്കുറവ് എന്നീ കാരണങ്ങള്‍ കൊണ്ടല്ലാതെ തന്നെ ചിലപ്പോള്‍ തടി കൂടും. ഇതല്ലാതെ എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് തടി കൂടും എന്ന് നോക്കാം.

അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് തന്നെ നമ്മുടെ അമിതവണ്ണത്തെ ഇല്ലാതാക്കാം.
എന്നാല്‍ പലപ്പോഴും നമ്മള്‍ തന്നെയായിരിക്കും നമ്മുടെ അമിതവണ്ണത്തിന്റെ കാരണക്കാര്‍. അതുകൊണ്ടു തന്നെ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഒഴിവാക്കണമെന്നും നോക്കാം.

Causes Of Obesity Other Than Over Eating

ഡിപ്രഷന്‍

ഡിപ്രഷന്‍ പലപ്പോഴും തടി കൂട്ടാനിടയാക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാത്രമല്ല ഇതിനു കാരണം ഡിപ്രഷന്‍ മാറുന്നതിന് മരുന്ന് കഴിയ്ക്കുന്നവരും അമിതവണ്ണത്തിന്റെ പിടിയിലാകും.

ദഹനം

ദഹനപ്രശ്‌നങ്ങളും ഇത്തരത്തില്‍ തടി കൂട്ടുന്നതന് കാരണമാകും. പലപ്പോഴും ദഹനപ്രശ്‌നങ്ങളാണ് പ്രധാന കാരണവും.

ഗുളികകള്‍

പലപ്പോഴും സ്ഥിരമായി കഴിയ്ക്കുന്ന ഗുളികകള്‍ അമിതവണ്ണത്തിന് കാരണമാകും. ഇത് നമ്മുടെ ശരീരത്തിലെ ഊര്‍ജ്ജനിലയേയും ദോഷകരമായി ബാധിയ്ക്കും.

medicine

കൊഴുപ്പുള്ള ഭക്ഷണം

കൊഴുപ്പുള്ള ഭക്ഷണം കഴിയ്ക്കുന്നതും പലപ്പോഴും പ്രശ്‌നങ്ങള്‍ക്കിടയാക്കും. ഗര്‍ഭകാലത്ത് അമ്മമാര്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ മൂലം പലപ്പോഴും കുട്ടികള്‍ക്ക് തടി കൂടാനും കാരണമാകും.

മാറുന്ന ജീവിത സാഹചര്യം

മാറുന്ന ജീവിത സാഹചര്യവും അമിതവണ്ണത്തിന്റെ കാരണങ്ങളാണ്. തിരക്കേറിയ ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും അമിതവണ്ണത്തിന്റെ കാര്യം.

English summary

Causes Of Obesity Other Than Over Eating

Obesity isn't all about eating and inactivity, says an international group of researchers.
Story first published: Saturday, January 9, 2016, 17:49 [IST]
X
Desktop Bottom Promotion