ഒരു ഗ്ലാസ്സ് വൈന്‍, തടി പോവാന്‍ ഒരാഴ്ച

Posted By:
Subscribe to Boldsky

അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് കുറയ്ക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് പലപ്പോഴും അവര്‍ക്കിഷ്ടമുള്ള ഭക്ഷണം പോലും കഴിയ്ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. വണ്ണത്തെക്കുറിച്ചാലോചിച്ച് വിഷമിക്കാന്‍ മാത്രമേ പലരും ശ്രമിക്കുന്നുള്ളൂ. ഒരിക്കലും ഇതിന് ഫലപ്രദമായ വഴി തേടാന്‍ ആരും ശ്രമിക്കാറില്ല. ഇവിടെയൊന്നും കൈകൊണ്ട് തൊടരുത്, തൊട്ടാല്‍...

എന്നാല്‍ വൈന്‍ കുടിച്ച് ഒരാഴ്ച കൊണ്ട് വണ്ണത്തിന്റെ കാര്യത്തില്‍ നമുക്ക് തീരുമാനമെടുക്കാം. നല്ല ഭക്ഷണശീലം നിലനിര്‍ത്തിയും കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ് വൈന്‍ കുടിച്ചും നമുക്ക് അമിതവണ്ണത്തെ പ്രതിരോധിയ്ക്കാം.

 ഗവേഷകരുടെ അഭിപ്രായം

ഗവേഷകരുടെ അഭിപ്രായം

ഭാരം കുറയ്ക്കാനുള്ള പരീക്ഷണങ്ങളഓടൊപ്പം അല്‍പം വൈനും കൂടി ഉണ്ടെങ്കില്‍ സംഗതി ഉഷാറായി. വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരും അഭിപ്രായത്തില്‍ എത്തിയിരിക്കുന്നത്.

റെഡ് വൈന്‍ കുടിയ്ക്കാം

റെഡ് വൈന്‍ കുടിയ്ക്കാം

റെഡ് വൈനിന് ഭാരം കുറയ്ക്കാന്‍ ആവുമെന്നാണ് ഗവേഷകാഭിപ്രായം. മികച്ച വ്യായാമത്തോടും ഭക്ഷണത്തോടും ഒപ്പം കിടക്കുന്നതിനു മുന്‍പ് അല്‍പം റഎഡ് വൈന്‍ കുടിയ്ക്കുന്നത് ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് കാരണമാകും.

 ഫാറ്റ് ഇല്ലാതാക്കും

ഫാറ്റ് ഇല്ലാതാക്കും

അമിതമായി നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്ന വൈറ്റ് ഫാറ്റിനെ ഇല്ലാതാക്കാന്‍ റെഡ് വൈന്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. റസ്വേറാട്രോള്‍ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. ഇതാകട്ടെ ധാരാളം റെഡ് വൈനില്‍ ഉണ്ട് താനും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും റെഡ് വൈന്‍ സഹായിക്കുന്നു. ഇത് രക്തം കട്ടപിടിയ്ക്കുന്നത് തടയുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും റെഡ് വൈന്‍ സഹായിക്കുന്നു. നിരവധി ആന്റി ഓക്‌സിഡന്റുകളാണ് റെഡ് വൈനില്‍ ഉള്ളത്. പോളിഫിനോള്‍ ഹൃദയരോഗത്തിന്റെ എല്ലാ സാധ്യതകളേയും പടിക്ക് പുറത്ത് നിര്‍ത്തുന്നു.

 ഒരു ഗ്ലാസ്സ് വൈന്‍

ഒരു ഗ്ലാസ്സ് വൈന്‍

ഒരു ഗ്ലാസ്സ് വൈന്‍ എന്നതാണ് കൃത്യമായ അളവ്. അതില്‍ കൂടുതലായാല്‍ അത് ആരോഗ്യത്തിന് ഹാനീകരമാണ്. വൈനിനോടൊപ്പം ആപ്പിള്‍, മുന്തിരി, റാസ്‌ബെറി, ബ്ലൂബെറി എന്നീ പഴങ്ങളും ശീലമാക്കാം.

English summary

Can Wine Before Bed Really Help You Lose Weight

Looking to shed a few pounds? According to science, some night time wine might just be the solution.
Story first published: Wednesday, October 12, 2016, 10:33 [IST]