നാരങ്ങ ഉപയോഗിച്ച് തടി കുറയ്ക്കാനുള്ള വഴികള്‍

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ പവ്വര്‍ഹൗസാണ് നാരങ്ങ എന്ന കാര്യത്തില്‍ ആര്‍ക്കും സശയമില്ല. ആരോഗ്യം മാത്രമല്ല സൗന്ദര്യവും നാരങ്ങയുടെ പ്രത്യേകത തന്നെയാണ്. എന്നാല്‍ നാരങ്ങയില്‍ തടി കുറയ്ക്കാനും വയറു കുറയ്ക്കാനും കൂടിയുള്ള മരുന്നുണ്ടെന്നതാണ് സത്യം. 18 മാസം 108 കിലോ അവിശ്വസനീയ കഥയുമായി ആനന്ദ് അംബാനി

എന്നാല്‍ വെറുതേ നാരങ്ങ ഉപയോഗിച്ചാല്‍ തടി കുറയില്ല. അതിനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. തടി കുറയ്ക്കാന്‍ എങ്ങനെയൊക്കെ നാരങ്ങ ഉപയോഗിക്കാം എന്നു നോക്കാം.

നാരങ്ങ വിഷാംശം കളയാന്‍

നാരങ്ങ വിഷാംശം കളയാന്‍

ശരീരത്തിലെ വിഷാംശം കളയാന്‍ നാരങ്ങ തന്നെയാണ് ഏറ്റവും ബെസ്റ്റ് മാര്‍ഗ്ഗം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് എന്നത് തന്നെയാണ് ശരീരത്തിലെ വിഷം കളയാന്‍ സഹായിക്കുന്നതും. കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി നാരങ്ങാ വെള്ളത്തില്‍ കലക്കി എന്നും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഭക്ഷണത്തോടൊപ്പം അല്‍പം നാരങ്ങാ നീര്

ഭക്ഷണത്തോടൊപ്പം അല്‍പം നാരങ്ങാ നീര്

ഭക്ഷണത്തോടൊപ്പം അല്‍പം നാരങ്ങാ നീര് ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് തടി കുറയുന്നതിന് ഏറ്റവും നല്ലതുമാണ്. പ്രത്യേകിച്ച് സാലഡുകള്‍ ആണെങ്കില്‍ അതില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

 കരളിനും സംരക്ഷണം

കരളിനും സംരക്ഷണം

തടി കുറയ്ക്കാന്‍ മാത്രമല്ല കരളിന്റെ സംരക്ഷണത്തിനും നാരങ്ങാ നീര് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ തേനില്‍ നാരങ്ങാ നീര് ചേര്‍ത്ത് കഴിയ്ക്കുന്നത് തടി കുറയ്ക്കുകയും കൊഴുപ്പ് കുറച്ച് കരളിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുന്നു.

 ചായയില്‍ അല്‍പം നാരങ്ങ

ചായയില്‍ അല്‍പം നാരങ്ങ

വയറിനസുഖം വന്നാല്‍ കട്ടന്‍ ചായയില്‍ അല്‍പം നാരങ്ങാ നീര് ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ദിവസവും നാരങ്ങാ നീര് ചായയില്‍ ചേര്‍ത്ത് കഴിച്ചാലുള്ള ഗുണം ഒന്നു വേറെ തന്നെയാണ്. ഇത് ശരീരത്തില്‍ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

നാരങ്ങാ സ്‌പെഷ്യല്‍ പാനീയം

നാരങ്ങാ സ്‌പെഷ്യല്‍ പാനീയം

നാരങ്ങാ സ്‌പെഷ്യല്‍ ജ്യൂസ് ഉണ്ട് തടി കുറയ്ക്കാന്‍ അതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഒരു നാരങ്ങ ചെറുതായി മുറിച്ചത്, കുക്കുമ്പര്‍ തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്, ഒന്നര ലിറ്റര്‍ വെള്ളം, ഒരു ടീസ്പൂണ്‍ ഇഞ്ചി എന്നിവയാണ് അത്യാവശ്യമായി വേണ്ടത്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ഒരു പാത്രത്തില്‍ ഏടുത്ത് നന്നായി കുലുക്കി യോജിപ്പിക്കുക. ഒരു ദവസം മുഴുവന്‍ വെച്ചതിനു ശേഷം അടുത്ത ദിവസം രാവിലെ മുതല്‍ ഉപയോഗിച്ചു തുടങ്ങാം. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു.

 മധുരവും പുളിയും ചേര്‍ന്ന പാനീയം

മധുരവും പുളിയും ചേര്‍ന്ന പാനീയം

മധുരവും പുളിയും ഒരു പോലെ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്‌പെഷ്യല്‍ ജ്യൂസുണ്ട്. തടിയും വയറും കുറഞ്ഞ് സുന്ദരമാകും എന്നതില്‍ യാതൊരു വിധത്തിലുള്ള തര്‍ക്കവുമില്ല.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു നാരങ്ങയുടെ നീര്, രണ്ട് കപ്പ് ഓറഞ്ച് ജ്യൂസ്, അരക്കപ്പ് കര്‍പ്പൂര തുളസിയില, ഉപ്പ് പാകത്തിന്, ഒരു ടീസ്പൂണ്‍ തേന്‍, അല്‍പം ഐസ്‌ക്യൂബ്‌സ്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ പാനീയങ്ങളും ഒന്നിച്ചു ചേര്‍ത്ത് ഗ്ലാസ്സില്‍ ഐസ്‌ക്യൂബ് ഇട്ട് അതിലേക്ക് ജ്യൂസ് പകര്‍ത്തുക. ഇത് രാവിലേയും വൈകിട്ടും കുടിച്ചാല്‍ ഏത് കുറയാത്ത തടിയും കുറയുന്നു.

English summary

Best Ways to Use Lemon To Lose Weight Fast

Find out the Best Ways to Use Lemon To Lose Weight Fast.Lemon is a powerhouse of nutrients, a natural fat burner and one of the top foods for weight loss.
Story first published: Friday, April 15, 2016, 7:00 [IST]