ഭക്ഷ്യവിഷബാധയുണ്ടാക്കും ഈ ഭക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ഭക്ഷ്യവിഷബാധയാണ് ഇന്നത്തെ കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിയ്‌ക്കേണ്ടത്. പലപ്പോഴും ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ കഴിയ്ക്കുന്നുണ്ട്.

മരണത്തിലേക്ക് വരെ വഴിവെയ്ക്കാവുന്ന ഇത്തരം ഭക്ഷണങ്ങള്‍ പലപ്പോഴും നമ്മളറിയാതെയായിരിക്കും ഉള്ളില്‍ ചെല്ലുന്നത്.

എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാവാതെ സൂക്ഷിക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍.

പഴകിയ കടല്‍ വിഭവങ്ങള്‍

പഴകിയ കടല്‍ വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍ പലപ്പോഴും നമ്മുടെയെല്ലാം ഇഷ്ടവിഭവമാണ്. എന്നാല്‍ ഇവയെല്ലാം കേടായാല്‍ അതുണ്ടാക്കുന്ന വിഷം നമ്മുടെ ജീവന്‍ വരെ ഇല്ലാതാക്കുന്നതാണ്.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പഴങ്ങളും പച്ചക്കറികളും ആരോഗ്യം നല്‍കുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാക്ക് ചെയ്ത് വില്‍ക്കുന്ന ഇത്തരം പഴങ്ങളും പച്ചക്കറികളും ഉണ്ടാക്കുന്ന വിഷം എത്രയെന്ന് പറയാന്‍ കഴിയാത്തതാണ്.

മുളപ്പിച്ച പയറിലെ അനാരോഗ്യം

മുളപ്പിച്ച പയറിലെ അനാരോഗ്യം

മുളപ്പിച്ച പയറും മറ്റ് പയര്‍വര്‍ഗ്ഗങ്ങളും കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇത് പഴകിയാല്‍ ഇ കോളി, സാല്‍മൊണെല്ല എന്നീ ബാക്ടീരിയകളുടെ താവളമാണ്.

വേവിക്കാത്ത മാംസം

വേവിക്കാത്ത മാംസം

നമ്മളില്‍ പലരും മാംസഭുക്കുകളാണ്. എന്നാല്‍ നന്നായി വേവിക്കാത്ത മാംസത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിലും ഇ കോളി, സാല്‍മോണെല്ല ബാക്ടീരിയകള്‍ ഉണ്ടാവും.

 കേടായ മുട്ട

കേടായ മുട്ട

മുട്ട പൊട്ടിച്ചു നോക്കുമ്പോള്‍ കേടാണെന്ന് മനസ്സിലായാല്‍ ഉടന്‍ കളയുക. ഒരു കേടായ മുട്ട മതി പലപ്പോഴും ഭക്ഷ്യവിഷബാധയെ ക്ഷണിച്ച് വരുത്താന്‍.

പാലിന്റെ പ്രശ്‌നം

പാലിന്റെ പ്രശ്‌നം

പലപ്പോഴും പാസ്‌ചൊറൈസ് ചെയ്യാത്ത പാല്‍ ഉപയോഗിക്കുന്നവരുണ്ട് നമുക്കിടയില്‍. എന്നാല്‍ ഇതുണ്ടാക്കുന്ന ഭക്ഷ്യവിഷബാധ അതത്ര ചുരുങ്ങിയതൊന്നും അല്ല. പലപ്പോഴും മരമത്തിലേക്ക് വരെ നമ്മളെ നയിക്കാന്‍ അതിന് കഴിയും.

English summary

6 foods that causes food poisoning should be avoid

If there's one thing we all can agree on, it's that getting food poisoning can be one of the most miserable experiences imaginable.