ജോലി ചെയ്യുമ്പോള്‍ ഉറക്കം വരുന്നതെന്തേ...

Posted By:
Subscribe to Boldsky

ഓഫീസ് ഡെസ്‌കിലിരുന്ന് ഉറക്കം തൂങ്ങുന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. പ്രത്യേകിച്ച് ഉച്ചഭക്ഷണം കഴിഞ്ഞാല്‍.

ഇത്തരം ഉറക്കംതൂങ്ങലിനു പുറകില്‍ പല കാരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണമുള്ളവര്‍ക്ക് ഉറക്കം വരുന്നത് സ്വാഭാവികമാണ്. ഇവരുടെ ശരീരത്തില്‍ സൈറ്റോകിനീന്‍സ് ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇതാണ് ഉറക്കം വരാനുള്ള കാരണം.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം അമിതമായി കഴിച്ചാല്‍ ഉറക്കം വരും. ഇതല്ലാതെ ജങ്ക് ഫുഡ് കഴിയ്ക്കുന്നതും ഇതിനുള്ള കാരണമാണ്.

ചോറ്‌

ചോറ്‌

ചോറില്‍ ധാരാളം സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇതും ഉറക്കം വരാനുളള ഒരു കാരണമാണ്.

ഉറക്കം ശരിയായില്ലെങ്കില്‍

ഉറക്കം ശരിയായില്ലെങ്കില്‍

തലേന്നു രാത്രി ഉറക്കം ശരിയായില്ലെങ്കില്‍ ഓഫീസിലിരുന്ന് ഉറക്കം തൂങ്ങുന്നത് അസാധാരണമല്ല.

ഒറേക്‌സിന്‍ പ്രോട്ടീനുകള്‍

ഒറേക്‌സിന്‍ പ്രോട്ടീനുകള്‍

ശരീരത്തിലെ ഒറേക്‌സിന്‍ പ്രോട്ടീനുകളാണ് പലപ്പോഴും പകല്‍ ഉറക്കം വരാനുള്ള പ്രധാന കാരണം. ഇത് സ്ഥിരം പ്രശ്‌നമെങ്കില്‍, എല്ലുവേദനയുണ്ടെങ്കില്‍ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ രാത്രിയിലെ ഉറക്കം കെടുത്തും. ഇത് പകല്‍ ഉറക്കത്തിനും ക്ഷീണത്തിനും കാരണമാവുകയും ചെയ്യും.

അമിത വ്യായാമം

അമിത വ്യായാമം

അമിത വ്യായാമം കൊണ്ടുണ്ടാകുന്ന ക്ഷീണവും വ്യായാമക്കുറവു കൊണ്ടുണ്ടാകുന്ന മന്ദിപ്പുമെല്ലാം ഈ പ്രശ്‌നത്തിനുളള കാരണങ്ങളാണ്.

അന്തരീക്ഷം

അന്തരീക്ഷം

ഉറങ്ങാന്‍ സുഖകരമായ അന്തരീക്ഷമെങ്കില്‍ ഉറക്കം വരും. പ്രത്യേകിച്ചു പുറത്ത് തണുപ്പും മഴയുമെല്ലാമാണെങ്കില്‍.

ജോലി

ജോലി

ജോലിയിലുള്ള താല്‍പര്യക്കുറവും വിരസതയുമെല്ലാം ഉറക്കം വരുത്തുന്ന മറ്റു ചില ഘടകങ്ങളാണ്.

English summary

Why You Feel Sleepy At Work

Do you often feel sleepy at work? Well, if youve been suffering from this problem, its time you take a look at the reasons why!
Story first published: Wednesday, August 19, 2015, 12:57 [IST]
Subscribe Newsletter