എന്താ, തടി കുറയാത്തത്‌??

Posted By: Super
Subscribe to Boldsky

ഭക്ഷണ രീതി ക്രമീകരിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലേ? നിങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നല്ല ഇതിനര്‍ത്ഥം, നിങ്ങള്‍ ചില പിഴവുകള്‍ വരുത്തുന്നുണ്ട്‌ എന്നാണ്‌.

പതിവായി ഭക്ഷണം ക്രമീകരിച്ചിട്ടും വ്യായാമം ചെയ്‌തിട്ടും ചിലര്‍ക്ക്‌ ശരീര ഭാരം കുറയുന്നതായി അനുഭവപ്പെടില്ല.കഴിക്കുന്ന ഭക്ഷണം ആയിരിക്കില്ല ദിവസവും ചെയ്യുന്ന കാര്യങ്ങളും പൊതുവായുള്ള ആരോഗ്യവും ആയിരിക്കും ഇതിനുള്ള കാരണം. പ്രതീക്ഷച്ച ഫലം ലഭിക്കാതിരിക്കുന്നതിന്‌ നിരവധി കാരണങ്ങള്‍ ഉണ്ട്‌.

ശരീര ഭാരം കുറയാതിരിക്കുന്നതിനുള്ള ചില കാരണങ്ങള്‍ ഇതാ,

അമിതമായ ഭക്ഷണം

അമിതമായ ഭക്ഷണം

പരിപ്പുകള്‍, അവൊക്കാഡോ, സമ്പൂര്‍ണ ധാന്യ ബ്രഡ്‌, ഒലീവ്‌ എണ്ണ പോലുള്ള ആരോഗ്യദായകങ്ങളായ ഭക്ഷണം അമിതമായി കഴിക്കുന്നത്‌ ഒരു കാരണമാണ്‌. ഇവ കലോറി രഹിതമല്ല. ഇവ കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണ്‌ എന്നാല്‍ ഒരു നിശ്ചിത അളവ്‌ മാത്രമെ ആകാവു. സമ്പൂര്‍ണ ധാന്യ ബ്രഡ്‌ കഴിക്കുന്നത്‌ ആരോഗ്യകരമാണ്‌ . എന്നാല്‍ ഇതിന്റെ 100 ഗ്രാമില്‍ 247 കലോറി അടങ്ങിയിട്ടുണ്ടാവും.

പ്രഭാത ഭക്ഷണം ഒഴിവാക്കുക

പ്രഭാത ഭക്ഷണം ഒഴിവാക്കുക

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്‌ ശരീരം കൊഴുപ്പ്‌ പിടിച്ച്‌ നിര്‍ത്തുന്നതിന്‌ കാരണമാകും. ഭക്ഷണം ലഭിക്കില്ല എന്ന്‌ ശരീരം ധരിക്കുന്നതിനാലാണിത്‌. പതിവായി പ്രഭാത ഭക്ഷണം കഴിക്കുന്നവരുടെ ശരീര ഭാരം കുറയും എന്ന്‌ ഓര്‍ക്കുക. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ പതിവായി പ്രഭാത ഭക്ഷണം കഴിക്കുക.

ഭക്ഷണം ഭാഗമാക്കി നിയന്ത്രിക്കാതിരിക്കുക

ഭക്ഷണം ഭാഗമാക്കി നിയന്ത്രിക്കാതിരിക്കുക

ഭക്ഷണം ഭാഗങ്ങളാക്കി നിയന്ത്രിക്കേണ്ടത്‌ സന്തുലിത ആഹാര രീതിക്ക്‌ പ്രധാനമാണ്‌. സ്‌പൂണുകളും കപ്പുകളും കൊണ്ട്‌ അളന്ന്‌ ആവശ്യത്തിനുള്ളത്‌ മാത്രം കഴിച്ച്‌ ശീലിക്കണം.

 നിന്നുകൊണ്ട്‌ ആഹാരം കഴിക്കുക

നിന്നുകൊണ്ട്‌ ആഹാരം കഴിക്കുക

പലരും നിന്നുകൊണ്ട്‌ ആഹാരം കഴിക്കാറുണ്ട്‌. ഇത്‌ അനാരോഗ്യകരമായ ശീലമാണ്‌. ആഹാരം കഴിക്കാന്‍ കൃത്യ സമയം വയ്‌ക്കുകയും ഇരുന്ന്‌ സാവധാനം കഴിക്കുകയും ചെയ്യുക.

വേണ്ടത്ര ഉറങ്ങാതിരിക്കുക

വേണ്ടത്ര ഉറങ്ങാതിരിക്കുക

ദിവസവും കുറഞ്ഞത്‌ ഏഴ്‌ മണിക്കൂര്‍ ഉറങ്ങേണ്ടത്‌ അത്യാവശ്യമാണ്‌. പ്രത്യേകിച്ച്‌ നിങ്ങള്‍ ശരീര ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നുണ്ട്‌ എങ്കില്‍. ഉറങ്ങുമ്പോള്‍ ശരീരത്തില്‍ സൂക്ഷിക്കുന്ന ഊര്‍ജം വ്യായാമത്തിന്‌ ഉപയോഗിക്കാം. ഉറക്കം നഷ്ടപ്പെടുത്തുന്നത്‌ വിശപ്പ്‌ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ ശേഷി നഷ്ടപ്പെടുത്തും.

 കൊഴുപ്പ്‌ കുറഞ്ഞ ആഹാരങ്ങള്‍

കൊഴുപ്പ്‌ കുറഞ്ഞ ആഹാരങ്ങള്‍

കലോറിയും കൊഴുപ്പും കുറഞ്ഞ ആഹാരങ്ങള്‍ ചിലപ്പോള്‍ ചതിച്ചേക്കും, കാരണം ഇവയില്‍ നീക്കം ചെയ്യുന്ന ചേരുവകള്‍ക്ക്‌ പരിഹാരം കാണാനായി പഞ്ചസാര, അധിക സോഡിയം പോലുള്ള രാസ കൂട്ടുകള്‍ അടങ്ങിയിരിക്കും. ഇവയില്‍ പോഷകങ്ങള്‍ കുറവായിരിക്കും എന്നു മാത്രമല്ല അമിതമായി കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

ആവശ്യത്തിന്‌ പച്ചക്കറികള്‍ കഴിക്കാതിരിക്കുക

ആവശ്യത്തിന്‌ പച്ചക്കറികള്‍ കഴിക്കാതിരിക്കുക

പൊതുവെ എല്ലാവരും അഞ്ച്‌ മുതല്‍ ഏഴ്‌ വരെ ദിവസം പഴങ്ങളും പച്ചക്കറികളും കഴിക്കണം. ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേകിച്ച്‌ പതിവായി കൂടുതല്‍ പച്ചക്കറികള്‍ കഴിക്കണം. ഇവയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ അധിക നേരം വയര്‍ നിറഞ്ഞെന്ന തോന്നല്‍ നിലനിര്‍ത്തും.തടിയെങ്കില്‍ ചില അസാധാരണ പ്രശ്‌നങ്ങളും!!

Read more about: weight തടി
English summary

Why You Are Not Losing Weight

Here are some of the reasons why you are not losing weight. Read more to know about,
Story first published: Saturday, April 11, 2015, 11:49 [IST]