തടിയെങ്കില്‍ ചില അസാധാരണ പ്രശ്‌നങ്ങളും!!

Posted By:
Subscribe to Boldsky

തടി മിക്കവാറും പേര്‍ക്ക്‌ ഇഷ്ടമില്ലാത്ത ഒന്നായിരിയ്‌ക്കും. തടി കുറയ്‌ക്കാന്‍ ആളുകള്‍ പാടുപെടുന്നതിന്റെ കാരണവും ഇതുതന്നെയാണ.്‌

തടി ശരീരഭംഗി കളയുമെന്നു മാത്രമല്ല, പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരെ കണ്ടു നോക്കൂ, ഇവര്‍ മിക്കവാറും പേര്‍ തടിയുള്ളവരായിരിക്കും.

തടിച്ചവര്‍ നേരിടുന്ന ചില അസാധാരണ ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്‌. ഇത്‌ ഏതൊക്കെയെന്നു നോക്കൂ,

 ഉറക്കക്കുറവ്‌

ഉറക്കക്കുറവ്‌

തടിയുള്ളവര്‍ക്ക്‌ കിടക്കുമ്പോള്‍ ശ്വസിയ്‌ക്കുവാന്‍ ബുദ്ധിമുട്ടു നേരിടാറുണ്ട്‌.ഇത്‌ ഉറക്കക്കുറവിന്‌ വഴിയൊരുക്കും.

കൂര്‍ക്കംവലി

കൂര്‍ക്കംവലി

കൂര്‍ക്കംവലി തടിയുള്ളവര്‍ക്കുണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌. ശ്വസിയ്‌ക്കാനുള്ള ബുദ്ധിമുട്ടു തന്നെയാണ്‌ ഇതിന്റെയും പ്രധാന കാരണം.

പ്രായക്കൂടുതല്‍

പ്രായക്കൂടുതല്‍

ചര്‍മത്തില്‍ കൊഴുപ്പടിഞ്ഞു കൂടി പെട്ടെന്ന്‌ തന്നെ പ്രായക്കൂടുതല്‍ വരാനുള്ള സാധ്യതയും കൂടുതലാണ്‌.

തിമിരം

തിമിരം

തിമിരം തടി കൂടുതലുള്ളവരില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്‌. അമിതവണ്ണം ശരീരത്തിലെ ആന്റിഓക്‌സിഡന്റ്‌ അളവ്‌ കുറയ്‌ക്കുന്നതാണ്‌ ഇതിന്റെ കാരണം.

ദഹനം

ദഹനം

ദഹനസംബന്ധമായ പ്രശ്‌നങ്ങളും തടി കൂടുതലുള്ളവരില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്‌

ഹെര്‍ണിയ

ഹെര്‍ണിയ

സര്‍ജറി കഴിഞ്ഞാല്‍ ഹെര്‍ണിയ പോലുള്ള പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത തടി കൂടുതലുള്ളവര്‍ക്കുണ്ട്‌.

പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍

തടി കൂടുതലാണെങ്കില്‍ പ്രോസ്‌റ്റേറ്റ്‌ ഗ്ലാന്റ്‌ താഴേയ്‌ക്കിടിയാന്‍ സാധ്യത കൂടുതലാണ്‌. ഇത്‌ പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കുട്ടികളില്‍

കുട്ടികളില്‍

അമിതവണ്ണമുള്ള കുട്ടികളില്‍ ശ്രദ്ധക്കുറവ്‌, ഹൈപ്പര്‍ ആക്ടീവിറ്റി പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

അമിതവണ്ണമുള്ളവരില്‍ പ്രതിരോധശേഷി കുറവാണെന്നു കണ്ടുവരുന്നു.

ആസ്‌തമ

ആസ്‌തമ

ആസ്‌തമ പോലുള്ള ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്‌ അമിത വണ്ണം വഴിയൊരുക്കും.

 ഗൗട്ട്‌

ഗൗട്ട്‌

അമിതവണ്ണമുള്ളവരില്‍ യൂറിക്‌ ആസിഡ്‌ ശരീരത്തില്‍ അടിഞ്ഞു കൂടാനുള്ള സാധ്യത അധികമാണ്‌. ഇത്‌ ഗൗട്ട്‌ പോലുള്ള ചില രോഗങ്ങള്‍ക്ക്‌ വഴിയൊരുക്കും.

ഉദ്ധാരണക്കുറവ്‌

ഉദ്ധാരണക്കുറവ്‌

അമിതവണ്ണം പുരുഷന്മാരില്‍ വരുത്തുന്ന ഒരു പ്രശ്‌നമാണ്‌ ഉദ്ധാരണക്കുറവ്‌.

ആര്‍ത്തവം

ആര്‍ത്തവം

സ്‌ത്രീകളില്‍ ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അമിതവണ്ണം വഴിയൊരുക്കും.

തടി കുറയ്ക്കും ചില സൂത്രങ്ങള്‍

Read more about: weight, തടി
English summary

Strange Side Effects Of Overweight

The side effects of being overweight are tremendous. To know all the causes and disadvantages of obesity, read on.
Story first published: Thursday, February 27, 2014, 12:33 [IST]
Subscribe Newsletter