വിചിത്രമായ ഉറക്കവും ഫലവും

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ ഒരു ഭാഗമാണ് നല്ല ഉറക്കം. നല്ല ഉറക്കമില്ലാത്തത് പലതരം അസുഖങ്ങള്‍ക്കും കാരണമാകാറുണ്ട്.

ഉറക്കത്തില്‍ തന്നെ വിചിത്രമായ ശീലങ്ങള്‍ക്ക് അടിമയായവരുണ്ട്. സംസാരം, എഴുന്നേറ്റു നടത്തം, ഭക്ഷണം കഴിയ്ക്കല്‍ എന്നിങ്ങനെ പോകുന്നുവിത്.

ഇത്തരം ശീലങ്ങള്‍ നിസാരമായി തള്ളിക്കളയാന്‍ വരട്ടെ. ഇത് ഗുരുതരമായ പല ഫലങ്ങളുമുണ്ടാക്കും.

ഉറക്കത്തിലുള്ള ചില ശീലങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചും അറിയൂ,

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

ഉറക്കത്തില്‍ സംസാരിയ്ക്കുന്നത് സോംമ്‌നിലോക്വി എന്നാണ് അറിയപ്പെടുന്നത്. സംസാരം ചിലപ്പോള്‍ പിറുപിറുക്കലും ചിലപ്പോള്‍ വ്യക്തവുമായിരിയ്ക്കും. സ്‌ട്രെസ്, മദ്യപാനം, പൂര്‍ണമായും ഉറങ്ങാത്തത് എന്നിവയായിരിയ്ക്കും കാരണങ്ങള്‍. ഇത് കൂടെയുറങ്ങുന്നവരെ അലോസരപ്പെടുത്തിയേക്കാം.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

ഉറക്കത്തില്‍ എഴുന്നേറ്റു നടന്ന് ഭക്ഷണം കഴിയ്ക്കുന്നവരുണ്ട്. ഇവര്‍ കത്തി വരെ എടുത്ത് സാധനങ്ങള്‍ മുറിച്ചു കഴിയ്ക്കും. ഫ്രിഡ്ജ് തുറന്ന് ഭക്ഷണം കഴിയ്ക്കും. ഉറക്കത്തില്‍ കത്തി കൈകാര്യം ചെയ്യുന്നത് മുറിവുകള്‍ക്കിട വരുത്തിയേക്കാം. പല്ലിന് കേടു വരുത്തുന്ന ഒരു ശീലം കൂടിയാണിത്.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

ഉറക്കത്തില്‍ പങ്കാളിയുമായി സെക്‌സിലേര്‍പ്പെടുന്നവരുമുണ്ട്. ഇവര്‍ അറിയാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തി ഭാവിയില്‍ ചിലപ്പോള്‍ പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. കുറ്റബോധത്തിന് ഇടയാക്കിയേക്കാം.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

സ്ലീപ് ഫോളിംഗ് എന്നൊരു അവസ്ഥയുണ്ട്. ഉറക്കത്തില്‍ വീഴുന്നതുപോലുളള ഒരു തോന്നലുണ്ടാകുന്നതാണിത്.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

സ്ലീപ്പ് പാരലൈസിസ് എന്നൊരു അവസ്ഥയുണ്ട്. ഉണര്‍ന്നുവെന്ന തോന്നലുണ്ടാകുമെങ്കിലും ശരീരഭാഗങ്ങള്‍ അനക്കാനാകാത്ത അവസ്ഥ. തലച്ചോറിന്റെ ഒരു ഭാഗം നേരത്തെ പ്രവര്‍ത്തിയ്ക്കുകയും മസിലുകളെ നിയന്ത്രിയ്ക്കുന്ന മറ്റു ഭാഗം അല്‍പം കഴിഞ്ഞു മാത്രം പ്രവൃത്തിയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം. തനിക്ക് ചലിയ്ക്കാനാകില്ലെന്നു പെട്ടെന്ന് ഒരാള്‍ തെറ്റിദ്ധരിയ്ക്കാന്‍ ഇത് കാരണമാകും. അല്‍പം കഴിയുമ്പോള്‍ ശരീരം പൂര്‍വസ്ഥിതിയിലാകുകയും ചെയ്യും.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലമുള്ളവരുണ്ട്. തമാശയായി ആളുകള്‍ കാണുമെങ്കിലും ചിലപ്പോള്‍ അപകടങ്ങളിലേയ്ക്കു തന്നെ വഴി വയ്ക്കാന്‍ സാധ്യതയുള്ള ഒന്ന്. മദ്യപാനം, അമിതമായ ക്ഷീണം, അശാന്തമായ മനസ്, അസുഖം എന്നിവ കാരണങ്ങളായി പറയാം.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

തല പൊട്ടിത്തെറിയ്ക്കുന്ന പോലൊരു തോന്നല്‍ ഉറക്കത്തില്‍ ചിലര്‍ക്കെങ്കിലുമുണ്ടാകാം. ഇതേത്തുടര്‍ന്ന് ഇവര്‍ ഉണരുകയും ചെയ്യും. ഒരാള്‍ പൂര്‍ണമായി ഉറങ്ങാത്തതും തലച്ചോറിന്റെ പല ഭാഗങ്ങളും പൂര്‍ണമായി പ്രവര്‍ത്തിയ്ക്കുന്നതുമാണ് കാരണം.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

ഉറക്കത്തില്‍ പേടിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചു കാരണമില്ലാത്ത ഭയമായിരിയ്ക്കും കാരണം. . ഇവര്‍ ഭയന്നു കരയുകയും ഉണരുകയുമെല്ലാം ചെയ്യും. ഇത് ഒരാളുടെ സുഖകരമായ ഉറക്കത്തിന് തടസങ്ങള്‍ സൃഷ്ടിയ്ക്കും.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

ഉറക്കത്തില്‍ എഴുന്നേറ്റു ചെന്ന് ഡ്രൈവ് ചെയ്യുന്നവരുണ്ട്. ഇത് എത്രത്തോളം അപകടമാണെന്നു പറയേണ്ടതില്ലല്ലോ.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

ഉറക്കത്തില്‍ കൂര്‍ക്കം വലിയ്ക്കുന്നവര്‍ പതിവാണ്. ബിപി, ഹൃദയപ്രശ്‌നങ്ങള്‍, പൊണ്ണത്തടി, സ്‌ട്രോക്ക് എന്നിവയായിരിയ്ക്കും പ്രധാന കാരണങ്ങള്‍.

വിചിത്രമായ ഉറക്കവും ഫലവും

വിചിത്രമായ ഉറക്കവും ഫലവും

ഉറക്കത്തില്‍ പല്ലു കടിയ്ക്കുന്നവരുണ്ട്. ബ്രൂക്‌സിസം എന്നാണ് ഇതിനു പറയുന്നത്. ഇത് പല്ലുകള്‍ക്കു നല്ലതല്ല. മറ്റുള്ളവരെ അലോസരപ്പെടുത്തുകയും ചെയ്യും.

English summary

Weird Sleep Habits And Their causes

There are many unusual sleep habits that are weird such as sleep talking, sleep paralysis and sleep falling. Know the reasons behind and remedies
Story first published: Wednesday, November 11, 2015, 11:17 [IST]