For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ്സില്‍ നിന്നും രക്ഷപ്പെട്ട താരങ്ങള്‍

|

മാനസിക സമ്മര്‍ദ്ദത്തിന് പ്രായഭേദമില്ല, അത് മാത്രമല്ല ആരെ വേണമെങ്കിലും മാനസിക സമ്മര്‍ദ്ദം പിടി കൂടാം എന്നതാണ് സത്യം. നമ്മുടെ ബോളിവുഡിലുണ്ട് ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദത്തിനിരയായ ചില താരങ്ങള്‍. കടുത്ത വിഷാദരോഗത്തിനടിമയായിരുന്നു താനെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഈ അടുത്ത കാലത്തായി വെളിപ്പെടുത്തിയിരുന്നു.

ഡയറ്റില്‍ പെട്ടന്ന് മാറ്റം വരുത്താമോ?

എന്നാല്‍ ഇത്തരത്തിലുള്ള സട്രെസ്സ് എന്ന വില്ലനില്‍ നിന്നും രക്ഷപ്പെട്ട ചില താരങ്ങളുണ്ട്. അതിനായി ഇവര്‍ എന്തൊക്കെയാണ് ചെയ്തതെന്ന് അറിയാമോ? മാനസിക സമ്മര്‍ദ്ദം വലയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇവരുടെ സൂത്രങ്ങള്‍ പിന്തുടരാം. ആരൊക്കെയാണ് ഇത്തരത്തില്‍ സ്‌ട്രെസ്സില്‍ നിന്നും മുക്തി നേടിയ താരങ്ങള്‍ എന്നു നോക്കാം.

 രണ്‍വീര്‍ സിങ്

രണ്‍വീര്‍ സിങ്

ബോളിവുഡിലെ ഹാര്‍ട്‌ത്രോബ് എന്നു വേണമെങ്കില്‍ രണ്‍വീര്‍ സിങ്ങിനെ വിശേഷിപ്പിക്കാം. കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിമയായിരുന്ന തന്നെ രക്ഷിച്ചത് ഡയറക്ടര്‍ സഞ്ജയ് ലീല ബന്‍സാലിയാണെന്ന് പറയുന്നു ഇദ്ദേഹം. മാത്രമല്ല വീഡിയോ ഗെയിം കളിക്കുന്നതാണ് തന്റെ പ്രധാന ഹോബി എന്നും ഇതു പലപ്പോഴും മനസ്സിനെ മാറ്റിയെടുക്കുമെന്നാണ് രണ്‍വീറിന്റെ അനുഭവ സാക്ഷ്യം.

ശ്രദ്ധ കപൂര്‍

ശ്രദ്ധ കപൂര്‍

ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ഇത്തരത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിമയായിരുന്നു. സിനിമ കാണലും തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടി ഷൈലോയും കൂടിയാണ് ശ്രദ്ധയെ ഇതില്‍ നിന്നും രക്ഷിച്ചത്.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയെ ആരാധിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഇവരും കടുത്ത മാനസിക വിഷമങ്ങള്‍ അനുഭവിച്ചിരുന്ന കാലമുണ്ടായിരുന്നു. തനിക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ക്കായി സമയം ചിലവഴിച്ചാണ് ഇത്തരത്തില്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പ്രിയങ്ക സാക്ഷ്യപ്പെടുത്തുന്നു.

അനില്‍ കപൂര്‍

അനില്‍ കപൂര്‍

ബോളിവുഡിലെ നിത്യ ഹരിത നായകന്‍ അനില്‍കപൂര്‍ മാനസിക സമ്മര്‍ദ്ദത്തിന്റെ ഇരയായിരുന്നു. എന്നാല്‍ കുടുംബത്തിന്റേയും ഭാര്യയുടേയും പിന്തുണയാണ് ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചതെന്ന് അനില്‍ കപൂര്‍.

ആമി ജാക്‌സണ്‍

ആമി ജാക്‌സണ്‍

ഐ എന്ന സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയപ്പെട്ടവളായി മാറിയ ആമി ജാക്‌സണ്‍ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്ന സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത് തന്റെ ഓമനമൃഗങ്ങള്‍ക്കൊപ്പമായിരുന്നു.

നേഹ ധൂപിയ

നേഹ ധൂപിയ

സ്‌ട്രെസ്സ് ആയിരുന്നു തന്റെ ജീവിതത്തിലെ വില്ലന്‍ എന്ന് നേഹ. എന്നാല്‍ പിന്നീട് തനിയ്ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി സമയം ചിലവഴിച്ചപ്പോള്‍ ഇത് മാനസിക സമ്മര്‍ദ്ദമെന്ന വില്ലനില്‍ നിന്ന് തന്നെ മോചിപ്പിച്ചെന്ന് നേഹ പറയുന്നു.

സോനു സൂദ്

സോനു സൂദ്

ബോളിവുഡ് ചോക്ലേറ്റ് നായകന്‍ സോനു സൂദ് മാനസിക സമ്മര്‍ദ്ദത്തിനടിമയായിരുന്നു. എന്നാല്‍ പിന്നീട് സംഗീതാസ്വാദനവും ജിമ്മിലെ നിത്യ സന്ദര്‍ശനവും ഇദ്ദേഹത്തെ സ്‌ട്രെസ്സില്‍ നിന്ന് മോചിപ്പിച്ചു.

ഭൂമി പഡ്‌നേക്കര്‍

ഭൂമി പഡ്‌നേക്കര്‍

ഭൂമി പഡേന്ക്കര്‍ തന്റെ ജീവിതത്തിലേക്ക് വന്ന സ്‌ട്രെസ്സ് എന്ന വില്ലനെ ചെറിയ കാലയളവിനുള്ളിലാണ് ഇല്ലാതാക്കിയത്. എത്ര ചെറിയ വെക്കേഷനായാലും കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം തിരിച്ചു കിട്ടാന്‍ കാരണമായത്.

English summary

This Is How These Bollywood Celebrities Keep Stress At Bay

From sweating it out in the gym to animal therapy, celebs reveal what keeps them alive and kicking.
Story first published: Tuesday, October 27, 2015, 15:16 [IST]
X
Desktop Bottom Promotion