ആരോഗ്യത്തിനായി ശീലിക്കാം ഈ മാറ്റങ്ങള്‍

Posted By:
Subscribe to Boldsky

ജീവിതത്തില്‍ മാറ്റം ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ആരോഗ്യകരമായ ഏതു മാറ്റത്തേയും ഇരു കയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ എല്ലാ മാറ്റങ്ങളും ആരോഗ്യകരമാകണമെന്നില്ല. അതുകൊണ്ടു തന്നെ അബദ്ധങ്ങള്‍ പിണയുന്നവരും കുറവല്ല. തടി കുറയ്ക്കാന്‍ ഓണ്‍ലൈന്‍ ഗെയിം, അവിശ്വസനീയം

നമ്മുടെ ജീവിതത്തില്‍ വരുത്താവുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ എന്തൊക്കെ? അവ നമ്മുടെ ജീവിത ശൈലിയെ എങ്ങനെയെല്ലാം ബാധിക്കുന്നു? മുന്നോട്ടുള്ള ജീവിതത്തില്‍ എങ്ങനെ പ്രയോജനം നല്‍കും തുടങ്ങി നിരവധി സംശയങ്ങള്‍ നമുക്കുണ്ടാവാം. ജോലി തന്നെ പ്രശ്‌നമാകുമ്പോള്

എന്നാല്‍ പെട്ടെന്നൊരു മാറ്റം ആര്‍ക്കും സ്വീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ പതിയെ പതിയെ ഉള്ള മാറ്റങ്ങളായിരിക്കും ഏറ്റവും നല്ലത്. ആരോഗ്യകരമായ ജീവിതം കെട്ടിപ്പൊക്കാന്‍ ഈ മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം. എന്നാല്‍ ഏത് പ്രതിസന്ധിയേയും നമുക്ക് ധൈര്യപൂര്‍വ്വം നേരിടാം.

സാഹസികമായ ഭക്ഷണം ശീലമാക്കാം

സാഹസികമായ ഭക്ഷണം ശീലമാക്കാം

പലരും ചിന്തിക്കുന്നത് പോഷകമൂല്യങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നതിനായാണ്. എന്നാല്‍ ജീവിതത്തില്‍ ഇടയ്‌ക്കെല്ലാം സാഹസികമായ ഭക്ഷണം ഉള്‍പ്പെടുത്തൂ. അത് തികച്ചും ആരോഗ്യകരമായിരിക്കുകയും ചെയ്യും.

ചോക്കലേറ്റിനോട് ഗുഡ്‌ബൈ

ചോക്കലേറ്റിനോട് ഗുഡ്‌ബൈ

ചോക്കലേറ്റിനു ഗുഡ്‌ബൈ പറഞ്ഞാല്‍ അത് നമ്മുടെ മന:ശക്തിയെ ഉയര്‍ത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ആരോഗ്യകരമായി ഗുണങ്ങള്‍ മാത്രമേ നമുക്ക് സമ്മാനിക്കുകയുള്ളൂ.

ഉറക്കം പ്രധാനം

ഉറക്കം പ്രധാനം

എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും ഉറങ്ങാന്‍ സാധിക്കുന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മരണത്തേക്കാള്‍ വലിയ ശിക്ഷയായിരിക്കും. ഉറക്കം വന്നാല്‍ അതെപ്പോഴായാലും ഉറങ്ങണം എന്നാണ് നമ്മുടെ ആരോഗ്യവിദഗ്ധര്‍ പറയുന്ന കാര്യം. ഉറക്കത്തില്‍ സമയത്തിന് സ്ഥാനമില്ല.

ജോലി സ്ഥലത്ത് ശാന്തനാകാം

ജോലി സ്ഥലത്ത് ശാന്തനാകാം

നമ്മള്‍ ജോലി ചെയ്യുന്ന സ്ഥലം ഏറ്റവും നന്നായി പരിപാലിക്കുക. അമിത ദേഷ്യം ഒഴിവാക്കുക, സഹപ്രവര്‍ത്തകരോട് സൗഹൃദ മനോഭാവത്തോട് കൂടി പെരുമാറുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഓഫീസില്‍ നിന്നു തന്നെ നമുക്ക് പഠിക്കാം. ഇതും നമ്മുടെ മാനസിക ആരോഗ്യ നിലയില്‍ മാറ്റം വരുത്തും.

നല്ല ബന്ധങ്ങള്‍ തിരഞ്ഞെടുക്കാം

നല്ല ബന്ധങ്ങള്‍ തിരഞ്ഞെടുക്കാം

സുഹൃത്തുക്കള്‍ പലരും നമുക്കുണ്ടായിരിക്കും എന്നാല്‍ നമ്മളെ അടുത്തറിയുന്ന സുഹൃത്ത് ആരെന്നുള്ളത് ചിലപ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. നല്ലൊരു സുഹൃത്തിനെ തിരഞ്ഞെടുത്താല്‍ തന്നെ നമ്മുടെ ജീവിതത്തില്‍ ആ മാറ്റം പ്രതിഫലിക്കും. ഇത് നമുക്ക് മാനസികപരമായും ആരോഗ്യപരമായും നല്ല ഉന്‍മേഷം നല്‍കും.

വ്യായാമം മറക്കല്ലേ

വ്യായാമം മറക്കല്ലേ

ജീവിതത്തിലുണ്ടാവുന്ന ചിട്ടയായ മാറ്റങ്ങള്‍ നമ്മളില്‍ സൃഷ്ടിക്കുന്ന മാറ്റം ഒരിക്കലും നമ്മെ വിട്ടു പോകില്ല. നല്ലതാണെങ്കില്‍ അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറാവണം. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നമ്മുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും അതിലുപരി മാനസിക ഇഊര്‍ജ്ജം നല്‍കുകയും ചെയ്യും.

ചിട്ടയായ ജീവിതരീതി

ചിട്ടയായ ജീവിതരീതി

ജീവിതത്തിലെ കാര്യങ്ങളെല്ലാം ചിട്ടയായി രീതി ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. ഭക്ഷണകാര്യത്തിലായാലും വെള്ളം കുടിയ്ക്കുന്ന കാര്യത്തിലായാലും പിശുക്ക് കാണിക്കുന്നത് നല്ലതിനല്ല. വെള്ളം കുടിയിലൂടെ ആയുര്‍ദൈര്‍ഖ്യം വര്‍ദ്ധിക്കും എന്നുള്ളതും സത്യം.

English summary

Small Changes To Change Your Life

Seven small changes to change your life. It takes one little shift to make a big difference in your health and relationships.
Story first published: Saturday, July 25, 2015, 14:54 [IST]