തൂക്കം കൂട്ടാന്‍ എളുപ്പവഴികള്‍

Posted By:
Subscribe to Boldsky

തടിയുള്ളവര്‍ തടി കുറയ്ക്കാനും തടിയില്ലാത്തവര്‍ തടി കൂട്ടാനുമുള്ള നെട്ടോട്ടത്തിലാണ് ഇന്ന്. എന്നാല്‍ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മൂലം പണി കിട്ടിയവരും ഒട്ടും കുറവല്ല.

ശരീരഭാരം സൗന്ദര്യ സങ്കല്‍പ്പങ്ങളുമായി പൊരുത്തപ്പെടാതെ പോകുന്നത് നാം സ്ഥിരം കാണുന്ന കാഴ്ചയാണ്. എന്നാല്‍ ചിലരാവട്ടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഉയര്‍ന്ന കലോറി അടങ്ങിയ നിരവധി പൗഡറുകളും മരുന്നുകളും ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്.മൈക്രോവേവ് പാചകം ആരോഗ്യകരമാണോ?

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി ഉത്പ്പന്നങ്ങളാണ് ഇന്ന് മാര്‍ക്കറ്റില്‍ വിരുന്നെത്തിയിരിക്കുന്നത്. എന്നാല്‍ ഇവയൊന്നുമില്ലാതെ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് നമ്മുടെ പ്രായത്തിനനുസരിച്ച ഭാരം വീണ്ടെടുത്ത് സുന്ദരനാകാം. അതിനുള്ള ചില പൊടിക്കൈകളാണ് താഴെ പറയുന്നത്.

കൂടുതല്‍ കലോറി

കൂടുതല്‍ കലോറി

നാം കഴിക്കുന്ന ഭക്ഷണത്തില്‍ കലോറി അളവ് വര്‍ദ്ധിപ്പിക്കുക. പുരുഷന്‍മാരില്‍ 2200 ഉം സ്ത്രീകളില്‍ 1900വും ആണ് കലോറി അളവ്. എന്നാല്‍ ഭക്ഷണത്തില്‍ കൂടുതല്‍ കലോറി ഉള്‍പ്പെടുത്തുക വഴി 1000 അധിക കലോറി നമുക്ക് ലഭിക്കുന്നു.

ധാന്യങ്ങള്‍ പ്രധാനം

ധാന്യങ്ങള്‍ പ്രധാനം

പാലും പാലുല്‍പ്പന്നങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളേക്കാള്‍ കൂടുതലായി മുട്ട കഴിക്കുക. ധാന്യങ്ങളും ബീന്‍സും പയറും കൂടുതലായി കഴിക്കുക.

പോഷകം മതിയായ അളവില്‍

പോഷകം മതിയായ അളവില്‍

പുതിയ മസിലുകള്‍ ഉണ്ടാവാനും അവയെ പരിപാലിക്കാനും ഭക്ഷണം കൂടുതല്‍ പോഷക മൂല്യമുള്ളതാക്കുക.

ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക

ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക

ജങ്ക് ഫുഡുകള്‍ ഒഴിവാക്കി ഡ്രൈ ഫ്രൂട്‌സ്, മില്‍ക്ക് ഷേക്ക്‌സ്, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ സ്ഥിരമാക്കുക.

വ്യായാമം സ്ഥിരമാക്കുക

വ്യായാമം സ്ഥിരമാക്കുക

സ്ഥിരമായി വ്യായാമം ചെയ്യുന്നതും എയറോബിക്‌സ് പോലുള്ള അഭ്യാസ മുറകള്‍ പരിശീലിക്കുന്നതും ശരീരത്തിന് ഉന്‍മേഷം നല്‍കും.

വെള്ളം കുടി പ്രധാനം

വെള്ളം കുടി പ്രധാനം

ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഘടകമാണ് വെള്ളം. സ്ഥിരമായി വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപ്രദമായ ശരീരം നല്‍കും.

സ്‌ട്രെസ്സ് കുറയ്ക്കുക

സ്‌ട്രെസ്സ് കുറയ്ക്കുക

ജോലി സ്ഥലങ്ങളിലുണ്ടാവുന്ന സ്‌ട്രെസ്സ് ശരീരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ സ്‌ട്രെസ്സ് കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.

ഉന്‍മേഷത്തോടെയിരിക്കുക

ഉന്‍മേഷത്തോടെയിരിക്കുക

ഏത് വ്യായാമമാണെങ്കിലും ഡയറ്റിംഗ് ആണെങ്കിലും ശരീരത്തില്‍ ഇവയൊക്കെ പ്രാവര്‍ത്തികമാകാന്‍ സമയമെടുക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ടു തന്നെ പെട്ടെന്ന് ഫലം വേണം എന്ന് വാശിപിടിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.

English summary

Simple Tips to Gain Weight

The basic principles of weight gain is simple. you need to consume more calories than you expend.