For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം അമിതമാകുന്നുണ്ടോ - ലക്ഷണങ്ങള്‍!

By Super
|

വ്യായാമം നല്ലതാണെങ്കിലും അത് ചിലപ്പോള്‍ അമിതമായിപ്പോകാം.

ഹാര്‍ട്ട് അറ്റാക്കിലേക്കു നയിക്കും തെറ്റുകള്‍!!

ജിംനേഷ്യത്തില്‍ നിങ്ങളുടെ വ്യായാമം പരിധിക്ക് മുകളില്‍ പോകുന്നുവെങ്കില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളിതാ.

1. ശ്വാസതടസം

1. ശ്വാസതടസം

വ്യായാമങ്ങള്‍ക്കിടെ ശ്വാസം കിട്ടാതെ വരുന്നത് സാധാരണമാണ്. എന്നാല്‍ ഇടക്കിടെ ഇത് സംഭവിക്കുന്നത് നിങ്ങള്‍ അമിതവ്യായാമം ചെയ്യുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്. നിങ്ങളൊരു ഇടവേള എടുക്കുമ്പോള്‍ 60 സെക്കന്‍ഡിനുള്ളില്‍ കിതപ്പടങ്ങും. എന്നാല്‍ ഇത് സാധ്യമാകാതെ വരുന്നത് അമിതമായി വ്യായാമം ചെയ്യുന്നതിനാലാണ്. ഈ സാഹചര്യത്തില്‍ പഴയ അവസ്ഥയിലേക്ക് തിരികെ വരാന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ നിങ്ങളുടെ ശരീരം സാധാരണ പോലെ പ്രവര്‍ത്തിക്കും.

പാദം, കണങ്കാല്‍ എന്നിവിടങ്ങളിലെ വീക്കം, കടുത്ത പനി, ചുമ, തണുപ്പ്, വിരലഗ്രങ്ങളില്‍ നീലനിറം, ശ്വസനവൈഷമ്യം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളായതിനാല്‍ എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കാണുക.

2. നെഞ്ചിലെ അസ്വസ്ഥത

2. നെഞ്ചിലെ അസ്വസ്ഥത

ശ്വാസതടസം കൂടാതെ, കഠിനമായ വ്യായാമത്തിന് ശേഷം നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് നിസാരമായി കാണരുത്. നെഞ്ചിലെ അസ്വസ്ഥത ഹൃദയാഘാതം അല്ലെങ്കില്‍ ആഞ്ചിന(ഹൃദയത്തിലെ ഓക്സിജന്‍റെയും രക്തത്തിന്‍റെയും പ്രവാഹം കുറയ്ക്കുന്ന രക്തക്കുഴലുകളിലെ തടസം)യുടെ സൂചനയാവാം. ശ്രദ്ധിക്കുക - എല്ലാ നെഞ്ചുവേദനയും ഒരേപോലെയല്ല. ഇത് നെഞ്ചെരിച്ചില്‍, മുറുക്കം, കുത്തുന്നത് പോലുള്ള വേദന എന്നിവയാവാം.

3. ഛര്‍ദ്ദിയും മനംപിരട്ടലും

3. ഛര്‍ദ്ദിയും മനംപിരട്ടലും

വ്യായാമത്തിന് ശേഷമോ ഇടയ്ക്കോ ഇതുണ്ടാവുന്നത് നല്ലതല്ല. നിങ്ങള്‍ കഠിനമായ വ്യായാമങ്ങളിലാണ് ഏര്‍പ്പെടുന്നതെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനം പുനപരിശോധിക്കേണ്ടതുണ്ട്. വ്യായാമത്തിനിടയിലെ മംനപിരട്ടലുണ്ടാകുന്നത് നിര്‍ജ്ജലീകരണം, ചൂട് മൂലമുള്ള തളര്‍ച്ച എന്നിവ വഴിയാകാം.ചൂട് മൂലമുള്ളതാണങ്കില്‍ തണുപ്പുള്ള ഒരിത്ത് വിശ്രമിച്ചാല്‍ പ്രശ്നം തീരും. ഇത് അവഗണിച്ചാല്‍ ആഘാതമുണ്ടാകാനും അവയവങ്ങളുടെ തകരാറിനും ചിലപ്പോള്‍ മരണത്തിനും കാരണമാകും.

4. പനി

4. പനി

സുഖമില്ലാതിരിക്കുമ്പോള്‍, പ്രത്യേകിച്ച് പനിയുള്ള അവസരത്തില്‍ വ്യായാമം ചെയ്യുന്നത് നല്ലതല്ല. പനി 100.5 ഡിഗ്രിക്ക് മുകളിലാണെങ്കില്‍ വ്യായാമം ചെയ്യരുത്. ഇത് നിങ്ങള്‍ക്ക് വൈറല്‍ മ്യോകാര്‍ഡൈറ്റിസിന് കാരണമാകും. വൈറല്‍ മ്യോകാര്‍ഡൈറ്റിസെന്നത് നെഞ്ചിലെ പേശികളിലെ വീക്കമാണ്. ഇത് ഗുരുതരമായി മാറും. നിര്‍ജ്ജലീകരണം, അമിതമായ ചൂട് എന്നിവപോലെ തന്നെ ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നതാണ് വൈറല്‍ മ്യോകാര്‍ഡൈറ്റിസെന്ന് തെളിവുകള്‍ പറയുന്നു.

5. പേശി വേദന

5. പേശി വേദന

വ്യായാമം ചെയ്യുമ്പോളോ, ചെയ്ത് കഴിഞ്ഞ് അര മണിക്കൂറിന് ശേഷമോ സന്ധികളില്‍ വേദന അനുഭവപ്പെടാം. നിങ്ങള്‍ ഇതില്‍ ഏറെ ശ്രദ്ധ നല്കണം. പിറ്റേന്ന് പേശി വേദനയുണ്ടെങ്കില്‍ നിങ്ങള്‍ അമിത വ്യായാമം ചെയ്തു എന്നാണ് കാണിക്കുന്നത്. ദിവസം മുഴുവന്‍ വേദന അനുഭവപ്പെടുന്നുവെങ്കില്‍ വിശ്രമിക്കുക.

6. പ്രകടനത്തിലെ കുറവ്

6. പ്രകടനത്തിലെ കുറവ്

നിഷ്ഠയോടെയാണ് വ്യായാമം ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുകയോ അതേ അവസ്ഥയില്‍ തന്നെ നില്‍ക്കുകയോ ചെയ്യും. അസാധാരണമായ വിധത്തില്‍ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അമിതമായി വ്യായാമം ചെയ്യുന്നുണ്ടാവണം. അതിനാല്‍ നിങ്ങള്‍ വ്യായാമത്തിലേര്‍പ്പെടുമ്പോള്‍‌ എണ്ണത്തിലല്ല ഗുണത്തില്‍ ശ്രദ്ധിക്കുക. ഒരേയെണ്ണം തന്നെ ആവര്‍ത്തിക്കുന്നത് ചിലപ്പോല്‍ നിങ്ങള്‍ കരുതുന്നത് പോലെ ഗുണം ചെയ്യുന്നതായിരിക്കില്ല.

7. മൂഡ് മാറ്റങ്ങള്‍

7. മൂഡ് മാറ്റങ്ങള്‍

നിങ്ങളുടെ ശാരീരികമായ പ്രകടനം ശരിയായ അവസ്ഥയിലല്ലെങ്കില്‍ മാനസിക നിലയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റുകയാണ് ചെയ്യുന്നതെങ്കില്‍ അമിതമായ പ്രവര്‍ത്തനം അസ്വസ്ഥതക്കും മൂഡ് നഷ്ടപ്പെടാനും ഇടയാക്കുന്നതാണ്. അത്‍ലറ്റുകളെ അധികമായി പരിശീലിപ്പിച്ചാല്‍ അവര്‍ക്ക് മത്സരത്തിനുള്ള താല്പര്യം നഷ്ടപ്പെട്ട് പോകും.

8. വിചിത്രമായ ഉറക്ക രീതികള്‍

8. വിചിത്രമായ ഉറക്ക രീതികള്‍

പകല്‍ സജീവമായിരിക്കുന്നത് രാത്രിയില്‍ നല്ല ഉറക്കം നല്കും. എന്നാല്‍ വ്യായാമം അമിതമായാല്‍ തിരിച്ചാവും സംഭവിക്കുക. ശരീരത്തില്‍ അമിതമായി സമ്മര്‍ദ്ധമുണ്ടാക്കുന്നത് വിശ്രമമില്ലായ്മക്കും, നിദ്രാരാഹിത്യം അല്ലെങ്കില്‍ അമിതമായ ഉറക്കത്തിന് കാരണമാകും. അതാണ് കാരണമെങ്കില്‍ ജിമ്മിലെ ജോലികള്‍ കുറയ്ക്കുക. നിങ്ങളുടെ ഉറക്കം വീണ്ടും സാധാരണ മട്ടിലാകും.

English summary

Signs You Are Overdoing It At The Gym

We’d never advise you to miss your workout sessions, but too much gym time can actually do more harm than good. When it comes to the gym, it’s important to realise that more is not better.
Story first published: Thursday, June 4, 2015, 15:51 [IST]
X
Desktop Bottom Promotion