കൊഴുപ്പു കളയും ജ്യൂസുകള്‍

Posted By:
Subscribe to Boldsky

ജ്യൂസ് കുടിച്ചാല്‍ തടി കൂടുമെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ചില ഫ്രഷ് ജ്യൂസുകളുണ്ട്, കൊഴുപ്പു കളയാന്‍ സഹായിക്കുന്നവ. പഴങ്ങളുടേയും പച്ചക്കറികളു

തടിയും കൊഴുപ്പും കളയാന്‍ സഹായിക്കുന്ന ഇത്തരം ചില ജ്യൂസുകളെക്കുറിച്ചറിയൂ, തടി കുറയ്ക്കണമെങ്കില്‍ ഇവ പരീക്ഷിച്ചു നോക്കൂ, പക്ഷേ മധുരം ചേര്‍ക്കരുത്. ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍

പീച്ച് ജ്യൂസ്

പീച്ച് ജ്യൂസ്

പീച്ച് ജ്യൂസ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ കലോറി തീരെ കുറവാണ്.

ക്യാബേജ് ജ്യൂസ്

ക്യാബേജ് ജ്യൂസ്

ക്യാബേജ് ജ്യൂസ് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ടാര്‍ടാറിക് ആസിഡ് ശരീരത്തിലെ പഞ്ചസാര കൊഴുപ്പായി മാറുന്നതു തടയും. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ എന്നിവ ഹൃദയത്തിന് ഏറെ നല്ലതാണ്.

പാര്‍സ്ലെ ജ്യൂസ്

പാര്‍സ്ലെ ജ്യൂസ്

പാര്‍സ്ലെ ജ്യൂസ് ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ്. ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകവുമാണ്. വൈറ്റമിന്‍ എ, സി എന്നിവയുടെ നല്ലൊന്നാന്തരം ഉറവിടവും.

ലെമണ്‍ ജ്യുസ്-തേന്‍

ലെമണ്‍ ജ്യുസ്-തേന്‍

ലെമണ്‍ ജ്യുസ്-തേന്‍ മിശ്രിതം തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഉത്തമം.

ഇന്ത്യന്‍ പ്ലം ഇലകളുടെ ജ്യൂസ്

ഇന്ത്യന്‍ പ്ലം ഇലകളുടെ ജ്യൂസ്

ഇന്ത്യന്‍ പ്ലം ഇലകളുടെ ജ്യൂസ് കൊഴുപ്പു കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ കാല്‍സ്യം, അയേണ്‍, വൈറ്റമിന്‍ എ, സി, ബി2 എന്നിവ അടങ്ങിയിട്ടുണ്ട്. ജുജുബേ ഓയില്‍ എന്നും ഇതു പൊതുവെ അറിയപ്പെടുന്നു. ഈ ഇലകള്‍ രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു വച്ച് രാവിലെ പ്രാതലിനു മുന്‍പായി കുടിയ്ക്കാം.

ചെറുനാരങ്ങാനീര്-ഇഞ്ചി ജ്യൂസ്

ചെറുനാരങ്ങാനീര്-ഇഞ്ചി ജ്യൂസ്

ചെറുനാരങ്ങാനീര്-ഇഞ്ചി ജ്യൂസ് മിശ്രിതവും കൊഴുപ്പു കളയാന്‍ ഏറെ നല്ലതാണ്. അത്താഴത്തിനു മുന്‍പായി കുടിയ്ക്കുന്നതാണ് നല്ലത്.

ക്യാരറ്റ്

ക്യാരറ്റ്

കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ക്യാരറ്റ് ജ്യൂസ്.

കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍ ജ്യൂസ് ഇതില്‍ പെട്ട ഒന്നാണ്. ഇതില്‍ ജലാംശം കൂടുതലായതു കൊണ്ട് വയര്‍ പെട്ടെന്നു നിറയും. മാത്രമല്ല, കൊഴുപ്പു കോശങ്ങളെ വിഘടിപ്പിച്ച് ശരീരത്തിലുള്ള കൂടുതല്‍ വെളളം പുറത്തു കളയും. ഇതുവഴി വാട്ടര്‍ റിട്ടെന്‍ഷന്‍ വെയ്റ്റ് കുറയും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

രണ്ടു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലക്കി ദിവസം രണ്ടു തവണ കുടിയ്ക്കുക. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

Read more about: fat കൊഴുപ്പ്
English summary

Natural Juices To Melt Your Body Fat

There are many juices for weight loss that you must have daily. These natural remedies are healthy and nutritious too. Here are some tips to lose weight naturally,
Story first published: Tuesday, August 4, 2015, 11:35 [IST]