For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവുഡ്‌ സുപ്പര്‍താരങ്ങളുടെ സൗന്ദര്യ രഹസ്യങ്ങള്‍

By Super
|

അമ്പതുകളിലെത്തിയ ബോളിവുഡ്‌ സൂപ്പര്‍ താരങ്ങള്‍ പോലും ചെറുപ്പമായിരിക്കുന്നത്‌ അസൂയയോടെയാണ്‌ ഭൂരിപക്ഷം പുരുഷന്മാരും നോക്കിക്കാണുന്നത്‌. അവരുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്‌?

സല്‍മാന്‍ഖാന്‍, ഋത്വിക്‌ റോഷന്‍, അക്ഷയ്‌ കുമാര്‍, ഷാരൂഖ്‌ഖാന്‍, ജോണ്‍ എബ്രഹാം, അര്‍ജ്ജുന്‍ രാംപാല്‍, അമീര്‍ഖാന്‍ തുടങ്ങിയവര്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന അവരുടെ സൗന്ദര്യ രഹസ്യങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി വെളിപ്പെടുത്തുന്നു.

സല്‍മാന്‍ഖാന്‍:

സല്‍മാന്‍ഖാന്‍:

സല്‍മാന്‍ഖാനെ സുന്ദരിമാരുടെ സ്വപ്‌ന നായകനാക്കുന്നത്‌ അദ്ദേഹത്തിന്റെ ബൈസെപ്‌സ്‌, ട്രൈസെപ്‌സ്‌, ആബ്‌സ്‌ എന്നിവയാണ്‌. ശരീരത്തിന്റെ ആകാരവടിവ്‌ സംരക്ഷിക്കുന്നതിനായി സല്‍മാന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ എക്‌സര്‍സൈസുകളും മറ്റു വ്യായാമമുറകളും പതിവായി ചെയ്യുന്നു. അദ്ദേഹം ദിവസവും 10 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാറുണ്ടെന്നും പറയപ്പെടുന്നു.

ഋത്വിക്‌ റോഷന്‍

ഋത്വിക്‌ റോഷന്‍

വിരിഞ്ഞ മാറും സെക്‌സി ആബ്‌സും ആണ്‌ ഋത്വിക്‌ റോഷന്റെ സൗന്ദര്യം. ശരിയായ രീതിയില്‍ ആഹാരം കഴിക്കുന്നതോടൊപ്പം ഋത്വിക്‌ ആഴ്‌ചയില്‍ നാലുദിവസം ജിമ്മില്‍ പോകുന്നു. കാര്‍ഡിയോ വാസ്‌കുലാര്‍ എക്‌സര്‍സൈസും മറ്റു വ്യായാമങ്ങള്‍ക്കുമാണ്‌ അദ്ദേഹം പ്രാധാന്യം നല്‍കുന്നത്‌. ധാരാളം വെള്ളം കുടിക്കാറുണ്ടെങ്കിലും നെയ്യ്‌, വെണ്ണ, എണ്ണ എന്നിവ ഋത്വിക്‌ അധികം ഉപയോഗിക്കാറില്ല.

അക്ഷയ്‌ കുമാര്‍

അക്ഷയ്‌ കുമാര്‍

അധികം തടിയില്ലാത്തതും മനോഹരമായ ആകാര വടിവുള്ളതുമായ ശരീരമാണ്‌ അക്ഷയ്‌ കുമാറിന്റേത്‌. ആരോഗ്യ സംരക്ഷണത്തിന്‌ അദ്ദേഹത്തിന്‌ തന്റേതായ വഴികളുണ്ട്‌. ആഴ്‌ചയില്‍ മൂന്നു തവണ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കും. ഒരാഴ്‌ചയില്‍ കുറഞ്ഞത്‌ 10 മൈല്‍ ഓടുകയും ചെയ്യും. സ്‌റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനായി അക്ഷയ്‌ കുമാര്‍ നടക്കുകയും ട്രെക്കിംഗ്‌ നടത്തുകയും ചെയ്യാറുണ്ട്‌. വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരത്തോടാണ്‌ അദ്ദേഹത്തിന്‌ പ്രിയം. ധാരാളം പച്ചക്കറികളും പഴങ്ങളും അദ്ദേഹം ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്‌. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉപ്പ്‌ ഉപയോഗിക്കൂ. അക്ഷയ്‌ കുമാര്‍ യോഗയും ചെയ്യുന്നുണ്ട്‌.

ഷാരൂഖ്‌ഖാന്‍

ഷാരൂഖ്‌ഖാന്‍

ഓം ശാന്തി ഓം കണ്ട ഷാരൂഖ്‌ ആരാധകരെ ഞെട്ടിച്ചത്‌ അദ്ദേഹത്തിന്റെ സിക്‌സ്‌പാക്ക്‌ ആയിരുന്നു. വെയിറ്റ്‌ ലിഫ്‌റ്റിംഗ്‌, കാര്‍ഡിയോ വാസ്‌കുലാര്‍ എക്‌സര്‍സൈസുകള്‍ക്കാണ്‌ ഷാരൂഖ്‌ പ്രാധാന്യം നല്‍കുന്നത്‌. ശരീര സൗന്ദര്യം സംരക്ഷിക്കാനായി അദ്ദേഹം ബെല്ലി ഡാന്‍സ്‌ ചെയ്യാറുണ്ടെന്ന്‌ ബോളിവുഡില്‍ ഗോസിപ്പുണ്ട്‌. ആരോഗ്യകരമായ ആഹാരശീലങ്ങള്‍ പാലിക്കുന്നതിലും ഷാരൂഖ്‌ അതീവ ശ്രദ്ധ പുലര്‍ത്തുന്നു.

ജോണ്‍ എബ്രഹാം

ജോണ്‍ എബ്രഹാം

ആരെയും കൊതിപ്പിക്കുന്ന ആബ്‌സിന്‌ ഉടമയായ ജോണ്‍ എബ്രഹാം വെജിറ്റേറിയനാണെന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം, പക്ഷെ സത്യമാണ്‌. ദിവസവും 2-3 മണിക്കൂര്‍ ജോണ്‍ വ്യായാമം ചെയ്യാറുണ്ട്‌. കാര്‍ഡിയോ വാസ്‌കുലാര്‍ എസ്‌കര്‍സൈസിനും വെയിറ്റ്‌ ട്രെയിനിംഗിനും അദ്ദേഹം ഒരുപോലെ പ്രാധാന്യം നല്‍കുന്നു. ജോണ്‍ കിക്ക്‌ ബോക്‌സിംഗും പരിശീലിക്കുന്നുണ്ട്‌.

അര്‍ജ്ജുന്‍ രാംപാല്‍

അര്‍ജ്ജുന്‍ രാംപാല്‍

ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിന്‌ രാംപാലിന്‌ പ്രത്യേക രീതികളൊന്നുമില്ല. എന്നാലും ആഴ്‌ചയില്‍ അഞ്ച്‌ ദിവസം വ്യായാമം ചെയ്യാറുണ്ട്‌. വെയിറ്റ്‌ ട്രെയിനിംഗ്‌, ഓട്ടം, നീന്തല്‍, കരാട്ടെ എന്നിവയാണ്‌ രാംപാലിന്റെ വ്യായാമമുറകളില്‍ ഉള്‍പ്പെടുന്നത്‌.

സുനില്‍ ഷെട്ടി

സുനില്‍ ഷെട്ടി

ഒരു രാജാവിനെ പോലെ പ്രാതല്‍ കഴിക്കുക, രാജകുമാരനെ പോലെ ഉച്ചഭക്ഷണം കഴിക്കുക, ദരിദ്രനെ പോലെ അത്താഴം കഴിക്കുക. സൗന്ദര്യ സംരക്ഷണത്തിനുള്ള സുനില്‍ ഷെട്ടിയുടെ മന്ത്രം ഇതാണ്‌. ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതോടൊപ്പം വ്യായാമം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്‌.

അമീര്‍ഖാന്‍

അമീര്‍ഖാന്‍

ഗജിനിയിലെ അമീര്‍ഖാന്റെ എയ്‌ട്ട്‌ പാക്ക്‌ ആബ്‌സ്‌ ആര്‍ക്കാണ്‌ മറക്കാന്‍ കഴിയുക. 13 മാസം നീണ്ടുനിന്ന നിരന്ത പരിശ്രമത്തിലൂടെയാണ്‌ അദ്ദേഹം ഇത്‌ സ്വന്തമാക്കിയത്‌. ഈ സമയത്ത്‌ ഓരോ ദിവസവും അമീര്‍ നാലു മണിക്കൂര്‍ വീതം വ്യായാമം ചെയ്യുമായിരുന്നു.

ഷാഹിദ്‌ കപൂര്‍

ഷാഹിദ്‌ കപൂര്‍

ഷാഹിദ്‌ ദിവസവും 15 മിനിറ്റ്‌ ട്രെഡ്‌മില്ലില്‍ ചെലവഴിക്കും. ശരിയായ രീതിയിലുള്ള ആഹാരം കൂടിയായാല്‍ ശരീര സൗന്ദര്യം താനേ വന്നുകൊള്ളുമെന്നാണ്‌ ഷാഹിദിന്റെ പക്ഷം.

രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂര്‍

ആഴ്‌ചയില്‍ അഞ്ച്‌ ദിവസവും രണ്‍ബീര്‍ ജിമ്മില്‍ പോകാറുണ്ട്‌. 45 മിനിറ്റ്‌ മുതല്‍ ഒന്നേകാല്‍ മണിക്കൂര്‍ വരെ ജിമ്മില്‍ ചെലവഴിക്കും. ജിമ്മില്‍ കഠിനമായ വ്യായാമമുറകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന രണ്‍ബീറിന്‌ നീന്തലിനോടും യോഗയോടും വലിയ താത്‌പര്യമില്ല. നെഞ്ച്‌, പിറകുഭാഗം എന്നിവയ്‌ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വ്യായാമങ്ങളിലാണ്‌ രണ്‍ബീര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. വാംഅപ്പ്‌ ചെയ്യുന്നതിനായി അഞ്ച്‌ മുതല്‍ പത്ത്‌ മിനിറ്റ്‌ വരെ അദ്ദേഹം കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമങ്ങള്‍ ചെയ്യാറുണ്ട്‌.

ഇമ്രാന്‍ ഹാഷ്‌മി

ഇമ്രാന്‍ ഹാഷ്‌മി

ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധാലുവൊന്നും അല്ലെങ്കിലും ആകാരവടിവ്‌ സംരക്ഷിക്കുന്നതിനായി ഇമ്രാന്‍ ഹാഷ്‌മി ആഴ്‌ചയില്‍ അഞ്ച്‌ ദിവസം വ്യായാമം ചെയ്യാറുണ്ട്‌.

ഒരു മണിക്കൂര്‍ നേരം നീളുന്ന വ്യായാമത്തില്‍ സ്‌ട്രെങ്‌ത്‌ ട്രെയിനിംഗ്‌, കാര്‍ഡിയോ വാസ്‌കുലാര്‍ എക്‌സര്‍സൈസുകള്‍, വെയിറ്റ്‌ ട്രെയിനിംഗ്‌ എന്നിവയ്‌ക്കാണ്‌ ഇമ്രാന്‍ സമയം ചെലവഴിക്കുന്നത്‌.

സെയ്‌ഫ്‌ അലിഖാന്‍

സെയ്‌ഫ്‌ അലിഖാന്‍

സെയ്‌ഫ്‌ അലിഖാന്‍ ദിവസവും രണ്ട്‌ മണിക്കൂര്‍ വ്യായാമം ചെയ്യാറുണ്ട്‌. കാര്‍ഡിയോ വാസ്‌കുലാര്‍ എക്‌സര്‍സൈസില്‍ ആരംഭിക്കുന്ന വ്യായാമം അവസാനിക്കുന്നത്‌ യോഗയിലാണ്‌. ശാരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി സെയ്‌ഫ്‌ പവര്‍ യോഗയും ചെയ്യുന്നുണ്ട്‌. പേശികളുടെ രൂപഭംഗി നിലനിര്‍ത്തുന്നതിനായി അദ്ദേഹം കാര്‍ഡിയോ എക്‌സര്‍സൈസുകളും വെയിറ്റ്‌ ലിഫിറ്റിംഗുമാണ്‌ ചെയ്യുന്നത്‌. കിക്ക്‌ബോക്‌സിംഗ്‌ പരിശീലിക്കുന്നതിനും സെയ്‌ഫ്‌ സമയം കണ്ടെത്താറുണ്ട്‌.

Read more about: health ആരോഗ്യം
English summary

Fitness Secretes Bollywood Actors

Most of the popular Bollywood Actors like Salman Khan, Hrithik Roshan, Akshay Kumar, Shah Rukh Khan, John Abraham, Arjun Rampal and Aamir Khan take good care of their bodies. And probably that is the reason why they look much younger to than their age
X
Desktop Bottom Promotion