ശരീരഭാരം കുറയ്ക്കാം, ഡയറ്റില്ലാതെ !

Posted By: Super
Subscribe to Boldsky

ജീവിത ശൈലിയില്‍ ചെറിയ മാറ്റം വരുത്തുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കാനാവാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

കര്‍ശനമായ ഭക്ഷണ നിയന്ത്രണങ്ങളില്ലാതെ തന്നെ അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ ഇവിടെ പരിചയപ്പെടുക.

ചെറിയ പാത്രത്തില്‍ ഭക്ഷണം

ചെറിയ പാത്രത്തില്‍ ഭക്ഷണം

യൂണിവേഴ്സിറ്റി ഓഫ് കോര്‍ണലില്‍ നടത്തിയ ഒരു പഠനമനുസരിച്ച് ഒരു വലിയ പാത്രത്തില്‍ നിശ്ചിത അളവ് ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കാന്‍ തോന്നും. എന്നാല്‍ അതേ അളവില്‍ തന്നെ ചെറിയ പാത്രത്തില്‍ കഴിക്കുമ്പോള്‍ ആഹാരം മതിയെന്ന് തോന്നുകയും അങ്ങനെ കുറച്ച് ഭക്ഷിക്കുകയും ചെയ്യും.

വലിയ ഫോര്‍ക്ക് ഉപയോഗിക്കുക

വലിയ ഫോര്‍ക്ക് ഉപയോഗിക്കുക

ഇറ്റാലിയില്‍ നടന്ന ഒരു പഠനത്തിലാണ് ഫോര്‍ക്കിന്‍റെ വലുപ്പവും കഴിക്കുന്ന ആഹാരത്തിന്‍റെ അളവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ചെറിയ ഫോര്‍ക്ക് ഉപയോഗിക്കുന്നവര്‍ വലുത് ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കുക

ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കുക

ആഹാരം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കും. ഓരോ നേരവും ഭക്ഷണത്തിന് മുമ്പ് രണ്ടോ മൂന്നോ ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നവരേക്കാള്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.

ആണുങ്ങള്‍ക്കൊപ്പം ഭക്ഷണം

ആണുങ്ങള്‍ക്കൊപ്പം ഭക്ഷണം

സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാല്‍ കുറഞ്ഞ അളവില്‍ മാത്രമേ കഴിക്കൂ എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം. വിചിത്രമായി തോന്നാമെങ്കിലും കാര്യം ശരിയാണ്. ഭക്ഷണം ചെറിയ അളവില്‍ കഴിക്കുന്നത് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും.

അനാരോഗ്യകരമായ സ്നാക്സ് ഒഴിവാക്കുക

അനാരോഗ്യകരമായ സ്നാക്സ് ഒഴിവാക്കുക

അനാരോഗ്യകരമായ സ്നാക്സുകള്‍ അകറ്റി നിര്‍ത്തുക. ചോക്കലേറ്റ്, ക്രഞ്ചുകള്‍ എന്നിവ ലഭ്യമല്ലാതാവുന്നത് അമിത ഭക്ഷണം കുറയ്ക്കും.

സുഹൃത്തുകളുടെ സമ്മര്‍ദ്ദം ഒഴിവാക്കുക

സുഹൃത്തുകളുടെ സമ്മര്‍ദ്ദം ഒഴിവാക്കുക

സുഹൃത്തുക്കളെ സംബന്ധിച്ച് ശ്രദ്ധ പുലര്‍ത്തുക. ചിലപ്പോള്‍ കൊഴുപ്പ് നിറഞ്ഞ സാധനങ്ങളും, അമിത ഭക്ഷണവും അവരുടെ നിര്‍ബന്ധം മൂലം കഴിക്കാനിടയാകും. എന്നാല്‍ പിന്നീട് അതിന്‍റെ ദുരിതം അനുഭവിക്കുന്നത് നിങ്ങള്‍ തന്നെയാവും.

ലേബലുകള്‍‌ ശ്രദ്ധിക്കുക

ലേബലുകള്‍‌ ശ്രദ്ധിക്കുക

ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പായി അവയുടെ ലേബല്‍ പരിശോധിക്കുക. പായ്ക്കറ്റിലെ ന്യൂട്രീഷന്‍ ലേബല്‍ നോക്കി സാധനങ്ങള്‍ വാങ്ങുന്നവര്‍ അത് ചെയ്യാത്തവരേക്കാള്‍ അഞ്ച് ശതമാനം ഭക്ഷണം കുറച്ചേ കഴിക്കൂ എന്നാണ് കാണുന്നത്.

രാത്രിയിലെ ലഘുഭക്ഷണം ഒഴിവാക്കുക

രാത്രിയിലെ ലഘുഭക്ഷണം ഒഴിവാക്കുക

രാത്രിയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കൂടാനിടയാക്കും. രാത്രിയില്‍ ഒരു തരത്തിലുള്ള വ്യായാമവും ചെയ്യാത്തതിനാല്‍ ഈ ശീലം ഏറെക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കും.

മെലിഞ്ഞ സുഹൃത്തുക്കളെ സൂക്ഷിക്കുക

മെലിഞ്ഞ സുഹൃത്തുക്കളെ സൂക്ഷിക്കുക

മെലിഞ്ഞവര്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാകും. അവരുടെ ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കുക. ഇത് മനസിലാക്കി മുന്‍കരുതലെടുക്കാതിരിക്കുന്നത് ശരീരഭാരം കൂടാനിടയാക്കും. പാചകം ആരോഗ്യകരമായ വഴിയിലൂടെ

English summary

Lose Weight Without Going On A Diet

Here are some of the ways to lose weight without going on a diet. Read more to know about,
Story first published: Sunday, April 26, 2015, 8:07 [IST]