For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകം ആരോഗ്യകരമായ വഴിയിലൂടെ

By Sruthi K M
|

പോഷക ഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കടയില്‍ നിന്നും വാങ്ങിയാല്‍ മാത്രം മതിയോ? പാചകം ചെയ്യുന്ന രീതി ശരിയായില്ലെങ്കില്‍ പോഷകങ്ങള്‍ ഒന്നും തന്നെ ചിലപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയെന്നുവരില്ല. ശരീരത്തിന്റെ ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ ശരിയായ വഴികളിലൂടെ ഭക്ഷണം പാചകം ചെയ്യാം. പാചകം മോശമായാല്‍ നിങ്ങള്‍ ഉണ്ടാ ക്കുന്ന ഭക്ഷണം ദോഷങ്ങളാകും ശരീരത്തിന് നല്‍കുക.

<strong>മധുരക്കിഴങ്ങ് കഴിക്കാറുണ്ടോ ?</strong>മധുരക്കിഴങ്ങ് കഴിക്കാറുണ്ടോ ?

ഭക്ഷണം കഴിക്കുന്നതുപോലെ തന്നെ ഭക്ഷണം പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര ചൂടില്‍ ആഹാരം വേവിക്കണം, എന്തൊക്കെ ചേരുവകള്‍ ചേര്‍ക്കണം, ഏത് തരത്തില്‍ പാചകം ചെയ്യാം എന്നിവയൊക്കെ ശ്രദ്ധിക്കണം. ആരോഗ്യകരമായ വഴികളിലൂടെ തന്നെ ഭക്ഷണം പാചകം ചെയ്യാം...

ചെറിയ ചൂടില്‍

ചെറിയ ചൂടില്‍

നിങ്ങള്‍ ഓവണില്‍ ആണ് പാചകം ചെയ്യുന്നതെങ്കില്‍ ചെറിയ ചൂടില്‍ വേണം പാകം ചെയ്യാന്‍. കൂടിയ ചൂടില്‍ വെക്കുകയാണെങ്കില്‍ ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിക്കുന്ന പോഷകങ്ങളെല്ലാം പുറത്തേക്ക് പോകാം.

ഭക്ഷണം നന്നായി വേവിക്കുന്നുണ്ടോ

ഭക്ഷണം നന്നായി വേവിക്കുന്നുണ്ടോ

നിങ്ങള്‍ തയ്യാറാക്കുന്നു വിഭവം നന്നായി പാകം ആയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. നന്നായി വെന്തിട്ടില്ലെങ്കില്‍ അതില്‍ ബാക്ടീരിയകള്‍ നശിക്കാതെ വരും. ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ചിക്കന്‍ പോലുള്ള വിഭവങ്ങള്‍ നന്നായി വേവാതെ കഴിക്കരുത്.

പ്രെഷര്‍ കുക്കര്‍ ഉപയോഗിക്കാം

പ്രെഷര്‍ കുക്കര്‍ ഉപയോഗിക്കാം

പ്രെഷര്‍ കുക്കറില്‍ ആഹാരം പാകം ചെയ്യുന്ന നല്ല തീരുമാനമാണ്. പച്ചക്കറികള്‍ പ്രെഷര്‍ കുക്കറില്‍ വേവിക്കുന്നതാണ് നല്ലത്. പക്ഷെ കുറേ നേരം വേവിക്കാന്‍ വയ്ക്കരുത്.

എണ്ണ ചൂടാക്കുമ്പോള്‍

എണ്ണ ചൂടാക്കുമ്പോള്‍

മിക്ക ഇന്ത്യന്‍ വിഭവങ്ങളിലും എണ്ണ ചേര്‍ക്കുന്നുണ്ട്. നല്ല സ്വാദ് ലഭിക്കാന്‍ എണ്ണ ഉപയോഗിക്കേണ്ടി വരും. എന്നാല്‍ നിങ്ങള്‍ എണ്ണ ചൂടാക്കുമ്പോള്‍ ശ്രദ്ധിക്കുക. അധികം ചൂട് എണ്ണയ്ക്ക് ആവശ്യമില്ല. ചെറുതായൊന്ന് ചൂടാക്കിയാല്‍ മാത്രം മതി. ജീരകം, കടുക്, ചതുകുപ്പ, ഉലുവ എന്നിവ ചൂടാക്കുമ്പോഴാണ് ഇത് ശ്രദ്ധിക്കേണ്ടത്.

തണുത്ത ആഹാരം പാകം ചെയ്യുമ്പോള്‍

തണുത്ത ആഹാരം പാകം ചെയ്യുമ്പോള്‍

തണുത്ത ആഹാരം ചൂടാക്കുമ്പോള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. താപനില പെട്ടെന്ന് മാറുമ്പോള്‍ അണുബാധ ഉണ്ടാകാന്‍ കാരണമാകും. ചെറിയ ചൂടില്‍ പാകം ചെയ്യുക.

മസാലകള്‍ ചേര്‍ക്കുമ്പോള്‍

മസാലകള്‍ ചേര്‍ക്കുമ്പോള്‍

ഇന്ത്യന്‍ വിഭവങ്ങള്‍ മിക്കതും സ്‌പൈസി വിഭവങ്ങളാണ്. എന്നാല്‍ മസാലകള്‍ കൂടുതലായി ശരീരത്തില്‍ എത്തുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. മസാലകള്‍ കുറച്ച് ഉപയോഗിക്കുക. പാചകം ചെയ്യുമ്പോള്‍ ചെറു ചൂടില്‍ പാകം ചെയ്യുക.

നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍

നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍

നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ നന്നായി വെന്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക. ചിക്കന്‍, മീന്‍ എന്നിവ ചെറുതായി വേവിച്ചാല്‍ മാത്രം മതിയാകില്ല. സോഫ്റ്റും, നിറ വ്യത്യാസവും വരുന്നതുവരെ പാകം ചെയ്യണം.

ഓവണ്‍ അതിന് ആവശ്യമായ ചൂടില്‍

ഓവണ്‍ അതിന് ആവശ്യമായ ചൂടില്‍

ഓവണ്‍ അല്ലെങ്കില്‍ മൈക്രോവേവ്‌സ് എന്നിവയില്‍ പാചകം ചെയ്യുമ്പോള്‍ അതില്‍ പറഞ്ഞ നിര്‍ദ്ദേശപ്രകാരം വേണം പാകം ചെയ്യാന്‍. സമൂസ പോലുള്ള വറുത്ത വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ 300-350 ഡിഗ്രി ചൂടില്‍ പാകം ചെയ്യുക.

മൈക്രോവേവ് പാചകം പരമാവധി കുറയ്ക്കുക

മൈക്രോവേവ് പാചകം പരമാവധി കുറയ്ക്കുക

ഇന്ന് മിക്കവരും മൈക്രോവേവ് പാചകമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ പാചകം ചെയ്ത് ഉണ്ടാക്കി കഴിക്കുന്ന ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

ആഹാരത്തിന് ശരീയായ രീതില്‍ ചൂട് തട്ടുന്നുണ്ടോ

ആഹാരത്തിന് ശരീയായ രീതില്‍ ചൂട് തട്ടുന്നുണ്ടോ

നിങ്ങള്‍ വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഒരു ഭാഗം നന്നായി പാകം ആയും മറുഭാഗം വേവാതെയും ഇരിക്കുന്നു. ഇത്തരം ഭക്ഷണം കഴിക്കരുത്. ഇതില്‍ ബാക്ടീരിയകള്‍ ഉണ്ടാകാം. ആഹാരം പാചകം ചെയ്യുമ്പോള്‍ ശരീയായ രീതിയില്‍ ചൂട് അതില്‍ തട്ടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക.

English summary

choosing a healthy way of cooking

selecting the right temperatures for specific foods, choosing a healthy way of cooking, storing and reusing them the right way.
Story first published: Tuesday, April 7, 2015, 12:35 [IST]
X
Desktop Bottom Promotion