For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചി കഴിയ്ക്കുന്നത് അമൃതിനു തുല്യം

|

ഇഞ്ചി ഒരു ദിവ്യൗഷധമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇഞ്ചിയുടെ ഉപോല്‍പ്പന്നമാണ് ചുക്ക്. ചുക്കില്ലാതെ കഷായമില്ല എന്ന ചൊല്ല് പോലും അന്വര്‍ത്ഥമാക്കുന്നത് ഇഞ്ചിയുടെ ആരോഗ്യഗുണത്തെയാണ്. അതുകൊണ്ടു തന്നെയാണ് പല അസുഖങ്ങള്‍ക്കും മരുന്നായി ഇഞ്ചി ഉപയോഗിക്കുന്നതും. ഇഞ്ചി കൊണ്ട് സുന്ദരിയാവാം..

നൂറു കറികള്‍ക്കു തുല്യമാണ് ഇഞ്ചിക്കറി എന്നതും സത്യം. പുരാണത്തിലും ഇഞ്ചിക്കറിയുടെ പ്രാഗത്ഭ്യം വിളിച്ചോതുന്നുണ്ട്. വരരുചി ഉച്ചഭക്ഷണത്തിനിരുന്നപ്പോള്‍ നൂറു കൂട്ടം കറികള്‍ വേണമെന്ന് പഞ്ചമിയോടാവശ്യപ്പെട്ടതും പഞ്ചമി ഇഞ്ചിക്കറി ഉണ്ടാക്കി നൂറു കറികള്‍ക്കു തുല്യമാണിതെന്നു പറഞ്ഞതും പുരാണമെങ്കിലും സത്യം. ഇഞ്ചി പാനീയം നിങ്ങളെ വിസ്മയിപ്പിക്കും

ഇഞ്ചി നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാക്കിയാല്‍ ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധ പേടിയും കരുതേണ്ടതില്ല. എന്തൊക്കെയാണ് ഇഞ്ചി മാഹാത്മ്യം എന്നു നോക്കാം.

ശാരീരികോഷ്ണം കുറയ്ക്കുന്നു

ശാരീരികോഷ്ണം കുറയ്ക്കുന്നു

ശാരീരികോഷ്ണം കുറയ്ക്കുന്ന കാര്യത്തില്‍ ഇഞ്ചി മുന്‍പിലാണ്. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ക്ഷീണം കുറയ്ക്കുന്നതിനും സഹായകമാകും.

ബാക്ടീരിയയോട് ഗുഡ്‌ബൈ

ബാക്ടീരിയയോട് ഗുഡ്‌ബൈ

നമ്മുടെ ശരീരത്തില്‍ നാം അറിഞ്ഞോ അറിയാതെയോ കൊണ്ടു നടക്കുന്ന നിരവധി ബാക്ടീരിയകളുണ്ട്. ഇവ നല്ലതിനും ചീത്തയ്ക്കും എല്ലാം ഉപകരിക്കുന്നവ. എന്നാല്‍ ബാക്ടീരിയകള്‍ മൂലം ഉണ്ടാകുന്ന ശാരീരികവശതകള്‍ക്കും പരിഹാരമാണ് ഇഞ്ചി.

വൈറല്‍ ഇന്‍ഫക്ഷന്‍ തടയുന്നു

വൈറല്‍ ഇന്‍ഫക്ഷന്‍ തടയുന്നു

ഇപ്പോഴുള്ള കാലാവസ്ഥയില്‍ എപ്പോള്‍ പനിയും ജലദോഷവും ആരംഭിയ്ക്കുമെന്ന് നമുക്കാര്‍ക്കും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ അതിഥികളെ നേരിടാന്‍ ഇഞ്ചിയിട്ടും തിളപ്പിച്ച വെള്ളമോ കാപ്പിയോ കുടിച്ചാല്‍ മതി.

പ്രമേഹത്തിനെ നിലയ്ക്കു നിര്‍ത്തും

പ്രമേഹത്തിനെ നിലയ്ക്കു നിര്‍ത്തും

പ്രമേഹത്തിന്റെ വില്ലനാണ് ഇഞ്ചി. രക്തത്തിലെ അമിതമായ പഞ്ചസാരയെ ഇല്ലാതാക്കുന്നതിന് ഇഞ്ചി സഹായിക്കും. പ്രമേഹം എന്ന അസുഖം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയെ ആണ് ബാധിയ്ക്കുക. ഇതിനെ നിലയ്ക്കു നിര്‍ത്താന്‍ ഇഞ്ചിയ്ക്കു കഴിയും എന്നതാണ് സത്യം.

ആര്‍ത്തവ വേദനയ്ക്ക് പരിഹാരം

ആര്‍ത്തവ വേദനയ്ക്ക് പരിഹാരം

ആര്‍ത്തവ വേദന ഇല്ലാതാക്കാന്‍ ഇഞ്ചിയ്ക്കു കഴിയും. ഒരു കഷ്ണം ഇഞ്ചി പച്ചയ്ക്കു കഴിയ്ക്കുന്നത് ആരോഗ്യം നല്‍കുകയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

മാനസികാരോഗ്യം നല്‍കുന്നു

മാനസികാരോഗ്യം നല്‍കുന്നു

മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇഞ്ചി തന്നെയാണ് മുന്‍പില്‍. ഇഞ്ചി കഴിയ്ക്കുന്നത് ഓര്‍മ്മശക്തിയെ ഉണര്‍ത്തുകയും അല്‍ഷിമേഴ്‌സിനെ തള്ളിക്കളയുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇഞ്ചി വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. രോഗത്തില്‍ നിന്നും മുക്തി നേടുന്നതിനും രോഗം വരാതെ സംരക്ഷിയ്ക്കുന്നതിനും ഇഞ്ചിയ്ക്കുള്ളതിന്റെ അത്ര കഴിവ് മറ്റൊന്നിനുമില്ല എന്നതാണ് സത്യം.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും

ക്യാന്‍സറിനെ വരെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ഇഞ്ചി പ്രത്യേക രീതിയില്‍ ഉണക്കിയെടുക്കുന്നതാണ് ചുക്ക്. ഇതു തന്നെയാണ് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന മറ്റൊരു വസ്തു.

English summary

How Ginger Can Make You More Energetic Every Day

Ginger will help boost energy levels safely and naturally. Here is how ginger can make you feel more energetic every day.
Story first published: Monday, November 23, 2015, 11:33 [IST]
X
Desktop Bottom Promotion