For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാണംകെടുത്തും ശരീരപ്രശ്‌നങ്ങള്‍ ഒഴിവാക്കൂ

By Super
|

ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഏമ്പക്കം വിടാനുള്ള ആഗ്രഹം നിങ്ങള്‍ അടക്കി നിര്‍ത്തിയിട്ടുണ്ടോ? അല്ലെങ്കില്‍ ഒരു പ്രധാന കോണ്‍ഫറന്‍സ് കോളിനിടെ എക്കിള്‍ വന്നിട്ടുണ്ടോ?

രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാന്‍ 14 വഴി

ശരീരം ചൊറിയുക, ഗന്ധം, ദഹന സംബന്ധമായ കാര്യങ്ങള്‍ തുടങ്ങി അനുദിന ജീവിതത്തിലെ പലതരം കാര്യങ്ങളുണ്ട്. പൊതുവേദികളില്‍ ഇവ വലിയ ശല്യമായിരിക്കും. ഇത്തരം ശല്യങ്ങള്‍ ഒഴിവാക്കാനുള്ള ചില വഴികള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. എന്നാല്‍ ഇവ പ്രയോഗിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ വൈദ്യസഹായം തേടുക.

1. ശരീരത്തിലെ രോമവളര്‍ച്ച

1. ശരീരത്തിലെ രോമവളര്‍ച്ച

ശരീരത്തില്‍ രോമം വളരുന്നത് സാധാരണമാണ്. എന്നാല്‍ മുഖത്തും നെഞ്ചിലും രോമം വളരുന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു പ്രശ്നം തന്നെയാണ്. ആന്‍ഡ്രജന്‍ എന്ന പുരുഷ ഹോര്‍മോണിന്‍റെ ആധിക്യമാണ് ഇതിന് കാരണമാകുന്നത്.

പരിഹാരം - സ്വയം ചികിത്സ ദോഷകരമാകുമെന്നതിനാല്‍ വൈദ്യ സഹായം തേടുക. മരുന്ന്, ഹെയര്‍ റിമൂവല്‍ തെറാപ്പി പോലുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഡോക്ടര്‍ നിര്‍‌ദ്ദേശിക്കും.

2. എക്കിള്‍

2. എക്കിള്‍

എല്ലാവരും തന്നെ നേരിടേണ്ടി വരാറുള്ള ഒരു പ്രശ്നമാണ് എക്കിള്‍. ഡയഫ്രം സ്വമേധയാ അല്ലാതെ ചുരുങ്ങുമ്പോളാണ് എക്കിള്‍ ഉണ്ടാകുന്നത്.

പരിഹാരം - നിങ്ങളുടെ ഡയഫ്രം അഥവാ വിഭാജക ചര്‍മ്മത്തെ റിലാക്സ് ചെയ്യാന്‍ അനുവദിക്കുക. ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ഏതാനും സെക്കന്‍ഡ‍് നേരത്തേക്ക് ശ്വാസം പിടിച്ച് നിന്ന് തുടര്‍ന്ന് സാവധാനം ശ്വസിക്കുക.

3. വായ വരള്‍ച്ച

3. വായ വരള്‍ച്ച

ഉമിനീരിന്‍റെ ഉത്പാദനം കുറയുന്നത് വായില്‍ വരള്‍ച്ചയുണ്ടാക്കും. ഇത് മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വളരെ പ്രയാസമുണ്ടാക്കും.

പരിഹാരം - കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുക. പഞ്ചസാരയില്ലാത്ത ക്യാന്‍ഡികളും ഗമ്മുകളും ചവയ്ക്കുക. ഇവയൊന്നും ഫലിച്ചില്ലെങ്കില്‍ വൈദ്യസഹായം തേടുക.

4. തുമ്മല്‍

4. തുമ്മല്‍

വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ് തുമ്മല്‍. ഇതിന് കാരണമാകുന്നത് അലര്‍ജിയോ, വൈറസ് ബാധയോ ആയിരിക്കും.

പരിഹാരം - അലര്‍ജിയാണ് തുമ്മലിന് കാരണമെങ്കില്‍ എന്താണ് അലര്‍ജിക്ക് കാരണമാകുന്നതെന്ന് കണ്ടെത്തണം. അതല്ലെങ്കില്‍ വൈദ്യസഹായം തേടുക.

5. താരന്‍

5. താരന്‍

തലയില്‍ കാണുന്ന വെളുത്ത നിറത്തിലുള്ള പൊടിയാണ് താരന്‍. ഇത് വളരെ പ്രയാസം സൃഷ്ടിക്കുന്നതാണ്. കറുത്ത വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഇത് വേഗത്തില്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടും.

പരിഹാരം - നാരങ്ങനീര് അല്ലെങ്കില്‍ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ മുടിയില്‍ തേച്ച ശേഷം കഴുകുക. കൂടാതെ നല്ലൊരു ആന്‍റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് പതിവായി മുടി കഴുകുക. ഇവ ചെയ്താലും കടുത്ത താരന്‍ മാറാന്‍ വൈദ്യസഹായം വേണ്ടി വരും. അത്തരം സാഹചര്യത്തില്‍ ഒരു ത്വക്‍രോഗ വിദഗ്ദനെ സമീപിക്കുക.

6. അമിതമായ വിയര്‍പ്പ്

6. അമിതമായ വിയര്‍പ്പ്

ശരീരത്തിലെ വിഷാംശങ്ങളെ സ്വഭാവികമായി പുറന്തള്ളാനുള്ള മാര്‍ഗ്ഗമാണ് വിയര്‍പ്പ്. വിവിധ വിയര്‍പ്പ് ഗ്രന്ഥികളോടൊത്ത് പ്രവര്‍ത്തിച്ച് ഇതുവഴി ശരീരം തണുപ്പിക്കും. എന്നാല്‍ ഇവ ഉയര്‍ന്ന തോതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിയര്‍പ്പ് കൂടുതലായുണ്ടാവുകയും ശല്യമാവുകയും ചെയ്യും. പ്രത്യേകിച്ച് മീറ്റിങ്ങുകളിലോ ഇന്‍റര്‍വ്യുവിലോ പങ്കെടുക്കുമ്പോള്‍.

പരിഹാരം - അമിതമായ വിയര്‍പ്പ് തടയാന്‍ വിയര്‍പ്പുള്ള ഭാഗത്ത് ബേക്കിംഗ് സോഡയും ചോളപ്പൊടിയും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം തേക്കുകയോ, അല്ലെങ്കില്‍ വൈദ്യസഹായം തേടുകയോ ചെയ്യുക.

7. വായ്നാറ്റം

7. വായ്നാറ്റം

മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ ഏറെ പ്രശ്നമാകുന്നതാണ് വായ്നാറ്റം. ഇത് നിങ്ങളുടെ പൊതുജീവിതത്തെ ഏറെ വിഷമകരമാക്കും. ഇതിന് കാരണമാകുന്നത് വായുടെ ശുചിത്വമില്ലായ്മയോ, ജങ്ക് ഫുഡുകളുടോ ഉപയോഗമോ ആയിരിക്കും. പ്രശ്നം അധികരിക്കുന്നുവെങ്കില്‍ ഡോക്ടറെ കാണേണ്ടി വരും.

പരിഹാരം - വായുടെ ശുചിത്വത്തില്‍ ശ്രദ്ധിക്കുക. ദിവസം രണ്ട് പ്രാവശ്യമെങ്കിലും പല്ല് തേക്കുക. ഭക്ഷണം കഴിച്ചാല്‍ മൗത്ത് വാഷ് ഉപയോഗിക്കുക. ഗം, മിന്‍റ് എന്നിവ ഉപയോഗിക്കുക. ഇവ പ്രശ്നം മാറാന്‍ സഹായിക്കുന്നില്ലെങ്കില്‍ ദന്തഡോക്ടറെ സമീപിക്കുക.

8. പാദങ്ങളിലെ ദുര്‍ഗന്ധം

8. പാദങ്ങളിലെ ദുര്‍ഗന്ധം

ഏറെ നേരം സോക്സ് ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. വിയര്‍പ്പ് ഷൂവിലും, സോക്സിലും അടിയുന്നതാണ് ഇതിന് കാരണം. നിങ്ങള്‍ ഷൂ ഊരുമ്പോള്‍ ഈ ദുര്‍ഗന്ധം വ്യാപിക്കും. ചിലപ്പോള്‍ ഷൂ ധരിച്ചിരിക്കുമ്പോഴും ചുറ്റുപാടുമുള്ളവര്‍ക്ക് ഈ ദുര്‍ഗന്ധം അനുഭവപ്പെടും.

പരിഹാരം - സിന്തറ്റിക് സോക്സ് ധരിക്കാതിരിക്കുക. വിയര്‍പ്പ് ആഗിരണം ചെയ്യുന്ന സോക്സ് ധരിക്കുക. പാദം പതിവായി കഴുകുക. സോക്സ് ധരിക്കുന്നതിന് മുമ്പായി പാദത്തില്‍ ഫൂട്ട് സ്പ്രേ അല്ലെങ്കില്‍ ദുര്‍ഗന്ധനാശിനി സ്പ്രേ ചെയ്യുക. അല്ലെങ്കില്‍ ഷൂവിന് പകരം ചെരുപ്പ് ധരിക്കുക.

9. മുഖക്കുരു

9. മുഖക്കുരു

കൗമാരപ്രായത്തിലുള്ളവര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ് മുഖക്കുരു. ഹോര്‍മോണ്‍ സംബന്ധമായ മാറ്റങ്ങളാണ് ഇതിനുള്ള പ്രധാന കാരണം. എണ്ണ അടങ്ങിയ ആഹാരങ്ങളുടെ ഉപയോഗവും ചെറിയ തോതില്‍ മുഖക്കുരുവിന് കാരണമാകും.

പരിഹാരം - മുഖസംരക്ഷണത്തില്‍ ശ്രദ്ധിക്കുക. മുഖം ദിവസവും വൃത്തിയാക്കുകയും, സ്ക്രബ്ബ് ചെയ്യുകയും, എക്സ്ഫോലിയേറ്റ് അഥവാ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുക. മുഖക്കുരു പൊട്ടിക്കരുത്. എണ്ണ അടങ്ങിയ ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക. ഒരു ത്വക് രോഗ വിദഗ്ദനെ സമീപിച്ചിട്ടും പരിഹാരം കിട്ടിയില്ലെങ്കില്‍ ഒരു സ്പെഷ്യലിസ്റ്റിനെ കണ്ട് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഇല്ലെന്ന് ഉറപ്പാക്കുക.

10. വിയര്‍പ്പ് നാറ്റം

10. വിയര്‍പ്പ് നാറ്റം

ചൂടുള്ള അന്തരീക്ഷത്തില്‍ നടന്നാലോ, വ്യായാമം ചെയ്താലോ ഒക്കെ വിയര്‍ക്കുന്നത് സാധാരണമാണ്. എന്നാല്‍ വിയര്‍പ്പ് ദുര്‍ഗന്ധത്തിന് കാരണമാകുമ്പോള്‍ സാഹചര്യം അരോചകമാകും.

പരിഹാരം - വെള്ളം കൂടുതല്‍ കുടിക്കുക. ദുര്‍ഗന്ധനാശിനികള്‍ സ്പ്രേ ചെയ്യുകയോ, ബോഡി പൗഡര്‍ ഉപയോഗിക്കുകയോ, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്ത് വിയര്‍പ്പ് നാറ്റം തടയാം.

11. ചുണ്ട് വിണ്ടുകീറല്‍

11. ചുണ്ട് വിണ്ടുകീറല്‍

നിങ്ങളുടെ മുഖത്തിന്‍റെ സൗന്ദര്യം കെടുത്തുന്നതാണ് വിണ്ടുകീറിയ ചുണ്ടുകള്‍. വരണ്ട കാറ്റ്, സൂര്യപ്രകാശം, തണുത്ത കാലാവസ്ഥ എന്നിവയൊക്കെ ഇതിന് കാരണമാകുന്നവയാണ്.

പരിഹാരം - ചുണ്ടില്‍ നക്കുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കും. ഒരു ലിപ് ബാം ചുണ്ടില്‍ തേക്കുന്നത് പരിഹാരം നല്കും.

12. പല്ലിലെ കറ

12. പല്ലിലെ കറ

വെളുത്ത പല്ലുകള്‍ കാട്ടിയുള്ള ചിരി നിങ്ങളുടെ വ്യക്തിത്വത്തെ ആകര്‍ഷകമാക്കും. എന്നാല്‍ പാനീയങ്ങളും, ജങ്ക് ഫുഡുകളും അധികമായി ഉപയോഗിക്കുന്നത് പല്ലില്‍ കറകളുണ്ടാകാന്‍ കാരണമാകും.

പരിഹാരം - പോളിഷിങ്ങ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക, സ്ട്രോബെറി അല്ലെങ്കില്‍ ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേക്കുക, ഓരോ തവണയും ഭക്ഷണശേഷം മൗത്ത് വാഷ് ഉപയോഗിക്കുക, ഒരു ദന്തചികിത്സകന്‍റെ സഹായത്തോടെ പല്ല് പോളിഷ് ചെയ്യുകയോ ചെയ്യുക തുടങ്ങിയവ ചെയ്യാം.

13. അധോവായു

13. അധോവായു

നിങ്ങള്‍ക്ക് ഗ്യാസ് ഉള്ളില്‍ പിടിച്ച് നിര്‍ത്താന്‍ സാധിക്കാനാവാതെ വരുമ്പോള്‍ അത് ദുര്‍ഗന്ധം വമിപ്പിച്ച് പുറത്തേക്ക് പോകും. പലപ്പോഴും ജീവിതശൈലിയാണ് ഇതിന് കാരണമാകുന്നത്.

പരിഹാരം - ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. ബ്രൊക്കോളി, കോളിഫ്ലവര്‍, ബീന്‍സ്(അധികം കഴിക്കാതിരിക്കുക) എന്നിവ ഒഴിവാക്കുകയും ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുകയും ചെയ്യുക.

English summary

How To Avoid Embarrassing Body Problems

Here are few tips to handle some annoying body problems, and when you should seek medical assistance if the probl m doesn't stop.
X
Desktop Bottom Promotion