ആര്‍ത്തവസമയത്ത് അമിത ബ്ലീഡിംഗോ?

Posted By:
Subscribe to Boldsky

ല സ്ത്രീകളേയും ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ആര്‍ത്തവ കാലത്തെ അമിത രക്തസ്രാവം. മെനോര്‍ഹാഗിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

ശരീരത്തില്‍ നിന്നും കൂടുതല്‍ അളവില്‍ രക്തം നഷ്ടപ്പെടുന്നത് ക്ഷീണം, അനീമിയ, തലചുറ്റല്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നതു കൊണ്ടുതന്നെ ആ പ്രശ്‌നം നിസാരവല്‍ക്കരിയ്ക്കാന്‍ സാധിയ്ക്കില്ല. ചീത്ത കൊളസ്ട്രോളിനെ കുറക്കാന്‍ 14 വഴികള്‍

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ഫൈബ്രോയ്ഡ്, പെല്‍വിക് അണുബാധ തുടങ്ങിയ പല കാരണങ്ങള്‍ മാസമുറ സമയത്തെ അമിതമായ ബ്ലീഡിംഗിന് ഇടയാക്കാം.

ഇതിന് പരിഹാരമായി ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

മല്ലി

മല്ലി

അല്‍പം മുഴുവന്‍ മല്ലിയിലും മല്ലിയിലകളും കൂടി അര ഗ്ലാസ് വെള്ളത്തില്‍ തിളപ്പിയ്ക്കുക. തിളച്ചു കഴിഞ്ഞാല്‍ വാങ്ങി വച്ച് ഇളം ചൂടാകുമ്പോള്‍ മല്ലിയില മാത്രം മാറ്റി കുടിയ്ക്കുക. അതായത് മല്ലിയും കഴിയ്ക്കണം.

പുളി

പുളി

ആന്റിഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിരിയ്ക്കുന്ന പുളി രക്തം കട്ടി പിടിയ്ക്കാനും ഇതുവഴി രക്തപ്രവാഹം കുറയ്ക്കാനും സഹായകമാണ്.

സിട്രസ്

സിട്രസ്

സിട്രസ് പഴവര്‍ഗങ്ങള്‍ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ആണ് സഹായകമാകുന്നത്.

ബ്രൊക്കോളി, ഇലവര്‍ഗങ്ങള്‍

ബ്രൊക്കോളി, ഇലവര്‍ഗങ്ങള്‍

വൈറ്റമിന്‍ കെ അടങ്ങിയ ബ്രൊക്കോളി, ഇലവര്‍ഗങ്ങള്‍ എന്നിവയും ആര്‍ത്തവകാലത്തെ അമിതമായി ബ്ലീഡിംഗിന് പരിഹാരമാണ്.

റാഡിഷ്

റാഡിഷ്

റാഡിഷ് ഇലകളോടെ പാകം ചെയ്തു കഴിയ്ക്കാം. ഇതും ആര്‍ത്തസമയത്തെ അമിത രക്തസ്രാവം തടയും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയും നല്ലൊരു മരുന്നു തന്നെ. ദിവസം രണ്ടുതവണ ഇതു കുടിയ്ക്കാം. നെല്ലിക്കാജ്യൂസ് തണുപ്പുള്ളതുകൊണ്ടുതന്നെ തൊണ്ടവേദനയുണ്ടാക്കാതിരിയ്ക്കാന്‍ കുടിച്ച ശേഷം ഒരു നുളള് ഉപ്പു നുണഞ്ഞാല്‍ മതിയാകും.

പച്ചപ്പപ്പായ

പച്ചപ്പപ്പായ

പച്ചപ്പപ്പായ അമിത രക്തസ്രാവം തടയാന്‍ ഏറെ സഹായകരമാണ്.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം മറ്റൊരു പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ഒരു പിടി പെരുഞ്ചീരകം ഇടുക. ഇൗ വെള്ളം പെരുഞ്ചീരകത്തോടെ വെറുംവയറ്റില്‍ കുടിയ്ക്കുക.

കടുക്

കടുക്

കടുക് കുറേശെ വീതം കഴിയ്ക്കുക. കഴിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഇത് രക്തപ്രവാഹം നിയന്ത്രിയ്ക്കാന്‍ സഹായകമാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കാം.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക നല്ലൊരു പ്രതിവിധിയാണ്. ഇത് ജ്യൂസായോ പാകം ചെയ്‌തോ കഴിയ്ക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജ്യൂസാണ് മറ്റൊരു പ്രതിവിധി. ഇത് ദിവസം രണ്ടു തവണ വീതം കുടിയ്ക്കാം.

English summary

Home Remedies For Heavy Bleeding During Periods

These home remedies for heavy menstrual bleeding are available in your kitchen. PS. If these remedies dont seem to work, then it is best to see a gynae.
Story first published: Tuesday, July 14, 2015, 11:40 [IST]