പുരുഷന്‍മാരുടെ അമിതവണ്ണം കുറയ്ക്കാം ഒരാഴ്ചകൊണ്ട്

Posted By:
Subscribe to Boldsky

അമിതവണ്ണത്തിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ വിഷമം പുരുഷന്‍മാര്‍ക്കാണ് എന്നതാണ് ഈ അടുത്തു നടന്ന പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തടി കുറയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നതും പുരുഷന്‍മാര്‍ തന്നെ. വയര്‍ കൂടുന്നതിനു കാരണമറിയണോ?

പലപ്പോഴും അമിതവണ്ണത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാര്‍ സഹിക്കുന്ന കഷ്ടപ്പാട് ചില്ലറയല്ല. സമൂഹത്തില്‍ നിന്നും വരെ ലഭിയ്ക്കുന്ന അവഗണന അത്രയ്ക്കായിരിക്കും. ഇഷ്ടമുള്ള പലതില്‍ നിന്നും സ്വയം പിന്തിരിയേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുന്നതും.

എന്നാല്‍ ഇനി അമിതവണ്ണത്തെക്കുറിച്ചാലോചിച്ച് വെറുതേ ദു:ഖിക്കേണ്ട. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിനു പരിഹാരമുണ്ടാക്കാം. പക്ഷേ ഇനി പറയുന്ന കാര്യങ്ങളില്‍ വിട്ടു വീഴ്ച കാണിക്കരുതെന്നതാണ് കാര്യം. മസിലിന്റെ കാര്യത്തില്‍ നോ ടെന്‍ഷന്

വെള്ളം കുടി രാവിലെ

വെള്ളം കുടി രാവിലെ

രാവിലെ തന്നെ വെറും വയറ്റില്‍ വെള്ളം കുടിയ്ക്കാം. എന്നാല്‍ വെറും വെള്ളമല്ല ഒരു ടീസ്പൂണ്‍ തേനും ഒരു നാരങ്ങയുടെ പകുതി നീരും ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിച്ചാല്‍ ഏത് കുറയാത്ത വണ്ണവും കുറയും.

ഉപ്പ് കുറയ്ക്കുക

ഉപ്പ് കുറയ്ക്കുക

ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കുക. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.

ഇഞ്ചി, കുരുമുളക് ഉള്‍പ്പെടുത്തുക

ഇഞ്ചി, കുരുമുളക് ഉള്‍പ്പെടുത്തുക

ഭക്ഷണത്തില്‍ ഇഞ്ചിയും കുരുമുളകും മറ്റും കൂടുതലായി ഉള്‍പ്പെടുത്തുക. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് കാരണമാകും.

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക. വൈറ്റ് റൈസ് ഉരുളക്കിഴങ്ങ് എന്നിവ പരമാവധി കഴിയ്ക്കാതിരിക്കുക എന്നതാണ് സത്യം.

ഫ്രഷ് ജ്യൂസ് കഴിയ്ക്കുക

ഫ്രഷ് ജ്യൂസ് കഴിയ്ക്കുക

ഫ്രഷ് ജ്യൂസ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കും. അതുകൊണ്ടു തന്നെ എന്നും രാവിലെ വെറും വയറ്റില്‍ ജ്യൂസ് കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

മധുരം കുറയ്ക്കുക

മധുരം കുറയ്ക്കുക

മധുരം കഴിയ്ക്കുന്നതില്‍ അല്‍പം മാറ്റം വരുത്തിയാല്‍ തന്നെ ശരീരഭാരം താനേ കുറയും. മാത്രമല്ല പാസ്ത, ബ്രെഡ് തുടങ്ങിയവ കഴിയ്ക്കാതിരിക്കുന്നതും ഇതിന് സഹായിക്കും.

ആപ്പിള്‍ കഴിയ്ക്കുക

ആപ്പിള്‍ കഴിയ്ക്കുക

എന്നും രണ്ട് ആപ്പിള്‍ വീതം തൊലി കളയാതെ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് തടി കുറച്ച് ശരീരം ഒതുക്കും എന്നതാണ് സത്യം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

തടി കുറയ്ക്കുന്നതിന് എല്ലാവരും ആശ്രയിക്കുന്ന പാനീയമാണ് ഗ്രീന്‍ ടീ എന്നത്. പലപ്പോഴും മറ്റു പാനീയങ്ങള്‍ കുടിയ്ക്കുന്നത് ഒഴിവാക്കി ഗ്രീന്‍ ടീ കുടിയ്ക്കുക.

ഉറക്കം പ്രധാനം

ഉറക്കം പ്രധാനം

ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങുന്നതാണ് തടി കുറയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ആര്‍ക്കും മടുപ്പില്ലാത്തതായ മാര്‍ഗ്ഗമാണ് ഉറക്കം എന്നതും പ്രത്യേകതയാണ്.

ബദാം കഴിയ്ക്കുക

ബദാം കഴിയ്ക്കുക

എല്ലാ ദിവസവും 5 ബദാം വീതം കഴിയ്ക്കുക. വെള്ളത്തിലിട്ടു കുതിര്‍ത്ത ബദാം ആണെങ്കില്‍ വളരെ നല്ലത്.

വ്യായാമം അത്യാവശ്യം

വ്യായാമം അത്യാവശ്യം

വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കഠിന വ്യായാമങ്ങളൊന്നും ചെയ്യേണ്ടതില്ല. ഓട്ടമോ, നീന്തലോ സ്ഥിരമാക്കാം.

 ഭക്ഷണ സമയം

ഭക്ഷണ സമയം

ഭക്ഷണം കഴിയ്ക്കുന്നതിന് സമയം നിശ്ചയിക്കുക. രാത്രി ഏഴ് മണിയ്ക്കും എട്ടിനും ശേഷം ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കുക.

 പഴങ്ങള്‍ ധാരാളം

പഴങ്ങള്‍ ധാരാളം

പഴങ്ങള്‍ ധാരാളം കഴിയ്ക്കുക. ഇതില്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

English summary

Helpful Tips To Reduce Weight Faster For Men

Here we mention you most helpful and essential tips to reduce weight faster.
Story first published: Saturday, December 5, 2015, 14:18 [IST]