ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പച്ചില പാനീയങ്ങള്‍..

Posted By:
Subscribe to Boldsky

ജീവിതത്തിന് വേഗതയേറുമ്പോള്‍ തിരക്കിലാണ് എല്ലാവരും. ഇതിനിടയില്‍ ആരോഗ്യകരമായ പല പ്രശ്‌നങ്ങളിലും അസ്വസ്ഥരുമാണ് എല്ലാവരും. ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റാന്‍ നന്നായി വ്യായാമങ്ങള്‍ ചെയ്യണമെന്നൊക്കെയുണ്ട് മനസ്സില്‍. എന്നാല്‍ എവിടെ കിട്ടും സമയം എന്ന മട്ടാണ്. വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കു പോകുന്നവര്‍ക്കും സ്‌ട്രെസ്സും ആകുലതയും കാരണം വീര്‍പ്പുമുട്ടുകയുമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം ഇല്ല, ലഘുഭക്ഷണം, നിറം പൂശിയ പാനീയങ്ങള്‍ തുടങ്ങി ജീവിതത്തിന് തന്നെ അടിസ്ഥാനമില്ല. ഇത്തരം രീതികള്‍ എങ്ങനെ മാറ്റാന്‍ കഴിയും നിങ്ങള്‍ക്ക്..? പൊണ്ണത്തടി, ചര്‍മ രോഗം, ദഹനക്കേട് ഇങ്ങനെ പല പ്രശ്‌നങ്ങളും നിങ്ങളെ അലട്ടുന്നില്ലേ.? എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ ചില പച്ചില പാനീയങ്ങള്‍ പരിഹാരം തരും. ഭക്ഷണം കഴിക്കാനല്ലേ നിങ്ങള്‍ക്ക് സമയം ഇല്ലാതുള്ളൂ. ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ നിങ്ങള്‍ക്ക് അധിക സമയമൊന്നും വേണ്ടിവരില്ല.

നിങ്ങളുടെ ഡയറ്റില്‍ ഇതും കൂടി ഉള്‍പ്പെടുത്തിക്കോളൂ. നിങ്ങളുടെ ഡയറ്റിന് മികച്ച ഫലം തരാന്‍ ഇവയ്ക്ക് സാധിക്കും. ചില പഴവര്‍ഗങ്ങളും പച്ചക്കറികളും നിങ്ങളുടെ അടുക്കളയില്‍ ഉണ്ടെങ്കില്‍ ഈ പച്ചില പാനീയങ്ങള്‍ എളുപ്പം ഉണ്ടാക്കാം.. ഉദാഹരണത്തിന് ഏത്തപ്പഴം, കുക്കുമ്പര്‍, നാരങ്ങ,ചീര,പപ്പായ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ്. എന്തൊക്കെ ഗുണങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നതെന്ന് നോക്കാം..

ധാരാളം പോഷകഗുണങ്ങള്‍

ധാരാളം പോഷകഗുണങ്ങള്‍

പച്ചില പാനീയങ്ങളുടെ ഒന്നാമത്തെ ആരോഗ്യകരമായ ഗുണം ശരീരംഭാരം കുറയും എന്നതാണ്. നിങ്ങള്‍ക്ക് ഏത് പച്ചക്കറിയും പഴവും കൊണ്ട് ജ്യൂസ് ഉണ്ടാക്കാം. ഉദാഹരണത്തിന് പേരയ്ക്ക വൈറ്റമിന്‍ എ യും സിയും അടങ്ങിയതാണ്. അതുപോലെ അവോക്കാഡോ പൊട്ടാസിയവും മെഗ്നീഷ്യവും നിറഞ്ഞതാണ്. ഇങ്ങനെ എല്ലാത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്.

ഫൈബറിന്റെ കേന്ദ്രം

ഫൈബറിന്റെ കേന്ദ്രം

ആരോഗ്യകരമായ ഇതുകൊണ്ടുള്ള മറ്റൊരു ഗുണമാണ് ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നത്. പഴങ്ങളുടെ തൊലികളിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. തടി കുറയാന്‍ ഇത് സഹായിക്കും.

വയറിനെ ക്ലീനാക്കുന്നു

വയറിനെ ക്ലീനാക്കുന്നു

പച്ചില പാനീയങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ വയറിനെ എന്നും വൃത്തിയാക്കിവെക്കാം. ഫൈബര്‍ അടങ്ങിയ പാനീയങ്ങള്‍ മലവിസര്‍ജ്ജനത്തിനുണ്ടാകുന്ന തടസ്സങ്ങളെ മാറ്റിതരും.

മനസ് ശുദ്ധമാക്കുന്നു

മനസ് ശുദ്ധമാക്കുന്നു

നിങ്ങള്‍ കൃത്യമായ ചിന്താശക്തിയും ഏകാഗ്രതയുമാണോ ആവശ്യം? പച്ചില പാനീയങ്ങളെ നിങ്ങളുടെ സുഹൃത്താക്കാം. നിങ്ങളുടെ കഴിവിനെ ഉണര്‍ത്താന്‍ ഇതിന് സാധിക്കും.

ഊര്‍ജ്ജം

ഊര്‍ജ്ജം

പച്ചില പാനീയങ്ങള്‍ കൊണ്ട് മറ്റൊരു ഗുണമാണ് നിങ്ങള്‍ക്ക് ഊര്‍ജ്ജം തരുന്നത്. പഴങ്ങളും പച്ചക്കറികളും ചേര്‍ത്തുള്ള പാനീയങ്ങള്‍ നിങ്ങള്‍ക്ക് നല്ല ശക്തിയും ഊര്‍ജ്ജവും തരും.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു

ശരീരത്തിന് ജലാംശം എന്നും ഉണ്ടാകാണം. ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ദിവസം മുഴുവനും ജലാംശം നിലനിര്‍ത്താന്‍ സാധിക്കുന്നു.

ചര്‍മ സംരക്ഷണത്തിന്

ചര്‍മ സംരക്ഷണത്തിന്

പച്ചില പാനീയങ്ങളുടെ ആരോഗ്യകരമായ ഗുണങ്ങള്‍ അവസാനിക്കുന്നില്ല. നിങ്ങളുടെ ചര്‍മത്തിലെയും ശരീരത്തിലെയും എല്ലാ വിഷാംശങ്ങളെയും ഇവ നീക്കം ചെയ്യും. അങ്ങനെ ചര്‍മത്തെ ശുദ്ധമാക്കിവെക്കുന്നു. മുഖക്കുരു, ചുളിവ്, വരള്‍ച്ച എന്നീ പ്രശ്‌നങ്ങളൊക്കെ മാറ്റി തരും.

English summary

seven health benefits of green smoothies

The most important among health benefits of green smoothies weight lose.