ബുദ്ധിമുട്ടില്ലാതെ എങ്ങനെ തടി കുറയ്ക്കാം?

Posted By:
Subscribe to Boldsky

തടി കുറയ്ക്കുക എന്നു പറയുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും കുഴപ്പമില്ല എന്ന രീതിയില്‍ അതിനു വേണ്ടി പരിശ്രമിക്കുന്നവരുണ്ടാകും. എന്നിട്ടും നിരാശയാണ് ഫലമെങ്കിലോ? എന്നാല്‍ ഇനി അല്‍പം പോലും കഷ്ടപ്പാടില്ലാതെ തടി കുറയ്ക്കാം. എങ്ങനെയെന്നല്ലേ?

എന്റെ കരളല്ലേ.....

എന്തു കഷ്ടപ്പെട്ടിട്ടാണെങ്കിലും വേണ്ടില്ല ഈ തടിയൊന്ന് കുറഞ്ഞാല്‍ മതി എന്നു വിചാരിക്കുന്നവര്‍ക്കാണ് ഈ രീതികള്‍ പരീക്ഷിച്ചു നോക്കാവുന്നത്. പരീക്ഷണമായല്ല ഈ രീതികള്‍ തടി കുറയ്ക്കും എന്നതാണ് സത്യം.

ഡയറ്റില്‍ നിന്ന് തുടക്കം

ഡയറ്റില്‍ നിന്ന് തുടക്കം

ഡയറ്റ് എല്ലാവര്‍ക്കും ഒരു നല്ല തുടക്കമാണ്. തുടക്കം മാത്രമല്ല തടി കുറയ്ക്കാനുള്ള ഒരു പ്രധാന മാര്‍ഗ്ഗം കൂടിയാണ്. എന്നാല്‍ നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കലോറി കുറയ്ക്കുന്ന പച്ചക്കറികളും കാല്‍സ്യം നല്‍കുന്ന പാല്‍ മുട്ട തുടങ്ങി ആരോഗ്യം നല്‍കുന്ന എല്ലാ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

വ്യായാമം അല്‍പമാവാം

വ്യായാമം അല്‍പമാവാം

അല്‍പസ്വല്‍പം വ്യായാമം ചെയ്യുന്നതിന് പരിതപിക്കേണ്ട ആവശ്യമില്ല. അതും കരുതി വ്യായാമത്തിനായി മാത്രം ദിവസം മാറ്റിവെയ്‌ക്കേണ്ടതില്ല. ഇത് മസിലുകള്‍ക്കും ശരീരത്തിനും വേദന ഉണ്ടാക്കും.

 മാനസിക പിരിമുറുക്കം കുറയ്ക്കുക

മാനസിക പിരിമുറുക്കം കുറയ്ക്കുക

ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണിത്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നത് വളരെ നല്ലതാണ്. അതിനായി ഭക്ഷണം കഴിക്കലല്ലാതെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക. ആരോഗ്യത്തിന് ആരോഗ്യകരമായ രീതിയിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക.

ജീവിത ലക്ഷ്യം അതല്ല

ജീവിത ലക്ഷ്യം അതല്ല

തടി കുറയ്ക്കുക എന്നതല്ല നമ്മുടെ ആത്യന്തിക ലക്ഷ്യം എന്ന് മനസ്സിലാക്കുക. ഇതിനേക്കാള്‍ എത്രയോ വലിയ കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാനുണ്ടെന്ന കാര്യം ഓര്‍ക്കുക. തടി കുറയ്ക്കലല്ല ജീവിതമെന്നും അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും വിശ്വസിക്കുക.

എന്താണ് വേണ്ടതെങ്കില്‍ കഴിക്കുക

എന്താണ് വേണ്ടതെങ്കില്‍ കഴിക്കുക

എന്താണ് നമുക്ക് കഴിക്കാന്‍ ആഗ്രഹമെങ്കില്‍ അത് കഴിക്കുക. അതല്ലാതെ കഴിക്കാതിരിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ മാനസികമായും ശാരീരികമായും ഉള്ള ആരോഗ്യത്തെ തകര്‍ക്കും. ചോക്ലേറ്റ്, ഐസ്‌ക്രീം, ചിക്കന്‍ തുടങ്ങിയവയായിരിക്കും എപ്പോഴും നമ്മുടെ വായില്‍ കപ്പോലോടിക്കുന്ന പ്രധാന വിഭവങ്ങള്‍.

വിശക്കുമ്പോള്‍ മാത്രം കഴിക്കുക

വിശക്കുമ്പോള്‍ മാത്രം കഴിക്കുക

എന്തും കഴിക്കാമെങ്കിലും ആവശ്യമില്ലെങ്കില്‍ അത് കഴിക്കരുത്. വിശക്കുമ്പോള്‍ മാത്രം കഴിക്കുക എന്നതാണ്. അതും കഴിക്കുമ്പോള്‍ ചവച്ചരച്ച് കഴിക്കുക എന്നതാണ് ആദ്യം ആലോചിക്കേണ്ടത്.

കൂടുതല്‍ കലോറി ഒഴിവാക്കുക

കൂടുതല്‍ കലോറി ഒഴിവാക്കുക

കൂടുതല്‍ കലോറിയുള്ള ഭക്ഷണം ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. നിങ്ങളുടെ മനസ്സിനേയും വയറിനേയും തൃപ്തിപ്പെടുത്തുന്ന കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കാന്‍ കഴിവതും ശ്രമിക്കുക.

English summary

Effective Ways To Lose Weight With Zero Effort

It isn’t easy to lose weight, especially when you try to make too many major lifestyle changes all at once.
Story first published: Thursday, October 22, 2015, 12:41 [IST]