For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കക്കുറവ് വരുത്തും പ്രശ്‌നങ്ങള്‍

|

ഭക്ഷണത്തെയും വ്യായാമത്തെയും പോലെ ആരോഗ്യത്തിന് അത്യാവശ്യമായ ഒന്നാണ് ഉറക്കം. ശരീരത്തിനും മനസിനും നല്ല രീതിയില്‍ പ്രവൃത്തിയ്ക്കാന്‍ വിശ്രമവും അത്യാവശ്യം. ഉറക്കത്തിലൂടെ ഇതാണ ലഭ്യമാകുന്നത്. ശരീരത്തിന്റെ വിവിധ കേടുപാടുകള്‍ പരിഹരിയ്ക്കുന്നതും ഈ സമയത്തു തന്നെ.

ഉറക്കക്കുറവ് പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഇവയെന്തൊക്കെയെന്നു നോക്കൂ,

 പ്രമേഹം

പ്രമേഹം

ഉറക്കക്കുറവ് ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. ഇത് പ്രമേഹം വരാന്‍ കാരണമാകും.

ബിപി കൂടാനും ഇതുവഴി ഹൃദയപ്രശ്‌നങ്ങളിലേയ്ക്കും

ബിപി കൂടാനും ഇതുവഴി ഹൃദയപ്രശ്‌നങ്ങളിലേയ്ക്കും

ബിപി കൂടാനും ഇതുവഴി ഹൃദയപ്രശ്‌നങ്ങളിലേയ്ക്കും ഉറക്കക്കുറവ് വഴി വയ്ക്കും. ഹൈപ്പര്‍ ടെന്‍ഷനുള്ളവരില്‍ ഒരു ദിവസത്തെ ഉറക്കക്കുറവു തന്നെ ബിപി കൂട്ടാന്‍ കാരണമാകും.

ദഹനം

ദഹനം

ഉറക്കക്കുറവ് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ദഹനം നടത്തുന്ന ലെപ്റ്റിന്‍ എന്ന ഹോര്‍മോണിനെ കുറയ്ക്കും. ഇത് അമിതവണ്ണം വരുത്തി വയ്ക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി കുറയാന്‍ ഉറക്കക്കുറവ് വഴിവയ്ക്കും.

ള്‍ഡ്, ഫ്‌ളൂ, പനി

ള്‍ഡ്, ഫ്‌ളൂ, പനി

കോള്‍ഡ്, ഫ്‌ളൂ, പനി തുടങ്ങിയ വൈറല്‍ അണുബാധകള്‍ക്ക് ഉറക്കക്കുറവ് കാരണമാകും.

ലൈംഗിക ജീവിതത്തെ

ലൈംഗിക ജീവിതത്തെ

ലൈംഗിക ജീവിതത്തെ ഇത് ബാധിയ്ക്കും. പല ലൈംഗിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ചര്‍മ, സൗന്ദര്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

ചര്‍മ, സൗന്ദര്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

ഉറക്കക്കുറവ് ചര്‍മ, സൗന്ദര്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കണ്ണിനു ചുറ്റും കറുപ്പ്, പ്രായക്കൂടുതല്‍ തോന്നിയ്ക്കുക എന്നിവ ഫലം,

അസമയത്തു ഭക്ഷണം

അസമയത്തു ഭക്ഷണം

ഉറക്കക്കുറവ് അസമയത്തു ഭക്ഷണം കഴിയ്ക്കുന്നതിനു പ്രേരിപ്പിയ്ക്കും. ഇത് തടി കൂട്ടുമെന്നു മാത്രമല്ല, ദഹനപ്രക്രിയ തടസപ്പെടുത്തുന്നതു വഴി അമിതക്ഷീണം തോന്നിയ്ക്കുകയും ചെയ്യും.

ഏകാഗ്രതക്കുറവ്

ഏകാഗ്രതക്കുറവ്

ഏകാഗ്രതക്കുറവ്, മറവി, തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക തുടങ്ങിയ പല പ്രശ്‌നങ്ങളും ഇതിനു കാരണമാകും.

Read more about: sleep ഉറക്കം
English summary

Dangers Of Sleep Deprivation

There are a lot of side effects disorders and dangers of less sleep or no sleep. Here is a list of side effects and dangers that occur due to sleep depriva
Story first published: Wednesday, December 9, 2015, 10:24 [IST]
X
Desktop Bottom Promotion