For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി തന്നെ പ്രശ്‌നമാകുമ്പോള്‍....

|

ഒരു ജോലി കിട്ടിയിട്ട് ലീവ് എടുക്കാം എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അമിത ജോലി ഭാരവും സമയമില്ലായ്മയും മുകളില്‍ നിന്നുള്ള പ്രഷറും എല്ലാം നമ്മുടെ മാനസിക നില തന്നെ തെറ്റിക്കും.

പലരുടേയും മാനസിക നില വരെ തെറ്റുന്ന സാഹചര്യമുണ്ടാകാം. ജോലി കിട്ടിയവര്‍ക്ക് അതിന്റെ ടെന്‍ഷന്‍ എന്നാല്‍ ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും ജോലി കിട്ടാത്തവരുടെ അവസ്ഥയും ഇതു പോലെ തന്നെയായിരിക്കും. ഇതൊക്കെ കഴിച്ചാല്‍ സ്‌ട്രെസുണ്ടാകും

ദിവസം തോറും മാറി വരുന്ന തൊഴില്‍ സാഹചര്യങ്ങളില്‍ വളരെ പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ് സമ്മര്‍ദ്ദം.ഓഫീസിലെ സ്‌ട്രെസ് കുറയ്ക്കാം

തൊഴിലിടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന മാനസിക സമ്മര്‍ദ്ദം പലതരത്തിലാണ് ഇന്നത്തെ ചെറുപ്പക്കാരെ ബാധിക്കുന്നത്.മാനസിക സമ്മര്‍ദ്ദം രോഗത്തിനുകാരണമാകാം

ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഇതു മൂലം സൃഷ്ടിക്കപ്പെടാം. ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദ്ദത്തിന് കാരണങ്ങള്‍ എന്തൊക്കെ?

തൊഴില്‍ സാഹചര്യം

തൊഴില്‍ സാഹചര്യം

ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം കിട്ടിയ ജോലി, എന്നാല്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് അവിടെയുള്ളതെങ്കില്‍ എന്തു ചെയ്യും? സഹപ്രവര്‍ത്തകരുമായി ചേര്‍ച്ചയില്ലായ്മ, അമിത ജോലി ഭാരം ഇവയെല്ലാം സമ്മര്‍ദ്ദം വരുത്തി വെയ്ക്കുന്നു.

ജോലിയിലെ അനിശ്ചിതത്വം

ജോലിയിലെ അനിശ്ചിതത്വം

കരാര്‍ ജോലിക്കാരനാണെങ്കില്‍ അദ്ദേഹത്തെ മാനസിക സമ്മര്‍ദ്ദം കുറച്ചൊന്നുമല്ല ബാധിക്കുക. അടുത്ത തവണ കരാര്‍ പുതുക്കുമോ, ജോലി സ്ഥിരമായുണ്ടാകുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ സമ്മര്‍ദ്ദമുണ്ടാക്കും.

ജോലിയിലെ മാറ്റം

ജോലിയിലെ മാറ്റം

വര്‍ഷങ്ങളായി ഒരേ ജാലി തന്നെ ചെയ്യുന്ന ഒരാള്‍ക്ക് പ്രമോഷന്‍ നല്‍കാതെ സ്ഥിരമായി ആ ജോലി തന്നെ ചെയ്യുമ്പോള്‍ അദ്ദേഹത്തേയും സമ്മര്‍ദ്ദം പിടികൂടാം. ജോലിയില്‍ നിന്ന് എന്തെങ്കിലും കാരണവശാല്‍ തരം താഴ്ത്തപ്പെടുമ്പോള്‍ ഇതേ അവസ്ഥ തന്നെയിുണ്ടാകും.

 സമയം വളരെ പ്രധാനം

സമയം വളരെ പ്രധാനം

പറഞ്ഞ സമയത്തിനുള്ളില്‍ ജോലി തീര്‍ക്കാന്‍ വേണ്ടി പെടാപാടു പെടുന്നവരും സമ്മര്‍ദ്ദത്തിനടിമകളായേക്കാം. അപകട സാധ്യത കൂടിയ ജോലിയും ഇവിടെ സമ്മര്‍ദ്ദമുണ്ടാക്കും.

തൊഴില്‍ മേഖലയിലെ ബന്ധങ്ങള്‍

തൊഴില്‍ മേഖലയിലെ ബന്ധങ്ങള്‍

ബന്ധങ്ങള്‍ മോശമായാല്‍ തന്നെ മാനസിക സമ്മര്‍ദ്ദത്തിന് വേറെ വഴി വേണ്ട. ഓഫീസില്‍ അടുത്തിരിക്കുന്ന ആളുമായി ഒന്നു മിണ്ടിയാല്‍ ഉണ്ടാവുന്ന പ്രശ്‌നം, അല്ലെങ്കില്‍ സമയമില്ലാത്തതിനാല്‍ മിണ്ടാന്‍ കഴിയാത്തതിന്റെ പ്രശ്‌നം എല്ലാം മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലാക്കും.

സ്ഥാപനത്തിലെ ഏകാധിപത്യം

സ്ഥാപനത്തിലെ ഏകാധിപത്യം

മുതലാളി തൊഴിലാളി ബന്ധങ്ങള്‍ വളരെ നല്ല രീതിയില്‍ മുന്നോട്ടു പോയില്ലെങ്കിലും മുതലാളിയുടെ ഹിറ്റ്‌ലര്‍ ചിന്താഗതിയും സമ്മര്‍ദ്ദം ഉയര്‍ത്തും. തന്നെ അടക്കി ഭരിക്കുകയാണെന്ന കാഴ്ചപ്പാടില്‍ നിന്നാണ് സമ്മര്‍ദ്ദത്തിന്റെ തുടക്കം.

 തൊഴിലിതര സമ്മര്‍ദ്ദങ്ങള്‍

തൊഴിലിതര സമ്മര്‍ദ്ദങ്ങള്‍

ജോലിയില്‍ നിന്നല്ലാതെ തന്നെ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ സമ്മര്‍ദ്ദത്തിന് ആക്കം കൂട്ടും. കുടുംബത്തിലോ കൂട്ടുകാര്‍ക്കിടയിലോ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരികയും അതിനിടയില്‍ ജോലി സ്ഥലത്തു കൂടിയുണ്ടാവുന്ന പ്രശ്‌നങ്ങള്‍ സമ്മര്‍ദ്ദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും.

ജോലി ഭാരം കൂടുതല്‍

ജോലി ഭാരം കൂടുതല്‍

ജോലി ഭാരം കൂടുന്നത് സമ്മര്‍ദ്ദം കൂട്ടാന്‍ കാരണമാകും. ജോലി ഭാരം കൊണ്ട് തലവേദനയുള്ള ഒരാള്‍ക്ക് ഈ തലവേദന കാരണം പ്രവര്‍ത്തന ക്ഷമത കുറയുകയും വീണ്ടും ജോലി ഭാരം കൂടുകയും ചെയ്യും.

ഒഴിവുസമയത്തും ജോലി

ഒഴിവുസമയത്തും ജോലി

ഒഴിവു സമയങ്ങളിലും ജോലി ചെയ്യുന്നും ചെയ്യാന്‍ നിര്‍ബന്ധിതനാവുന്നതും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.അതുകൊണ്ടു തന്നെ ഒഴിവു സമയങ്ങളില്‍ വിശ്രമിക്കാതെ ജോലി ചെയ്യുന്നത് സമ്മര്‍ദ്ദത്തിന് കൂടുതല്‍ വഴിയൊരുക്കും.

ആരോഗ്യം പ്രധാനം

ആരോഗ്യം പ്രധാനം

ആരോഗ്യം മറന്നാണ് ഇന്ന് പലരും ജോലി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. 24 മണിക്കൂറും ജോലി ജോലി എന്ന് പറയുന്നത് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതുകൊണ്ട് മാത്രമാണ്.

English summary

Causes of Work Related Stress

Job stress comes in many different forms and affects your mind and body in different ways. Small things can make you feel stressed.
Story first published: Thursday, July 23, 2015, 16:52 [IST]
X
Desktop Bottom Promotion