ഊര്‍ജ്ജസ്വലമായ ദിവസത്തിന് 20 വഴികള്‍..

Posted By:
Subscribe to Boldsky

ഉന്മേഷത്തോടെയുള്ള ദിവസങ്ങളല്ലേ നിങ്ങള്‍ക്ക് ആഗ്രഹം? എന്നും ഊര്‍ജ്ജസ്വലനായി ഇരിക്കണം. നിങ്ങളുടെ ആരോഗ്യത്തിനും അതാണ് വേണ്ടത്. നിങ്ങളുടെ ജോലി കാര്യങ്ങള്‍, മീറ്റിങ്, പരീക്ഷ, ആഘോഷകരമായ ദിനങ്ങള്‍ എന്നിവയൊക്കെ നല്ലതാവണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

എന്നാല്‍ നിങ്ങളുടെ ജീവിതരീതികള്‍ ശരിയായില്ലെങ്കില്‍ ഇതൊന്നും കിട്ടില്ല. എല്ലാ ദിവസവും നിങ്ങള്‍ക്ക് മോശം ദിവസമായി കുറിച്ചു വെക്കാന്‍ മാത്രമേ നേരം കാണൂ...സ്‌ട്രെസ്സുകളെ ആദ്യം ജീവിതത്തില്‍ നിന്നും മാറ്റിയെടുക്കണം. ഇത്തരം ചില കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ ഉണ്ടാകും. ഊര്‍ജ്ജസ്വലമായി പണിയെടുക്കാനും പഠിക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും കഴിയണമെങ്കില്‍ ചില കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കുക.

ഓരോ മണിക്കൂറും ഇളവേളയെടുക്കുക

ഓരോ മണിക്കൂറും ഇളവേളയെടുക്കുക

ഒരു ദിവസം മനോഹരവും ഉന്മേഷകരവും ആക്കാന്‍ നിങ്ങള്‍ ഓരോ മണിക്കൂറും അഞ്ച് മിനിട്ട് ഇടവേളയെടുക്കുക.

ശുദ്ധമാക്കുക

ശുദ്ധമാക്കുക

ശരീരം വൃത്തിയാക്കിവെക്കുക. നല്ല ഉന്മഷം കിട്ടാന്‍ തണുത്ത വെള്ളത്തില്‍ സമയം കിട്ടുമ്പോള്‍ കുളിക്കാം. ഷവര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ മസിലുകളെ റിലാക്‌സാക്കിവെക്കും.

നല്ല കാഴ്ച

നല്ല കാഴ്ച

മനസ്സിന് സുഖം കിട്ടുന്ന കാഴ്ച എന്നും കുറച്ച് സമയം കാണാന്‍ ശ്രമിക്കുക. കടല്‍, കുന്നിന്‍ ചെരിവ്, പ്രകൃതി രമണീയത എന്നിവ തിരഞ്ഞെടുക്കാം. ജനലഴികളിലൂടെ വീദൂരതയിലേക്ക് ഇളംകാറ്റ് ഏറ്റ് വിശ്രമിക്കുന്നതും നല്ലതാണ്.

വെള്ളവും ഭക്ഷണവും

വെള്ളവും ഭക്ഷണവും

നന്നായി വെളളം കുടിക്കുക. പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. വലിച്ചു വാരി എന്തെങ്കിലും കഴിക്കാതിരിക്കുക.

വളര്‍ത്തു മൃഗങ്ങളോടൊപ്പം

വളര്‍ത്തു മൃഗങ്ങളോടൊപ്പം

നിങ്ങളുടെ സ്ട്രസ്സും വിഷമങ്ങളും ഇല്ലാതാക്കാന്‍ കുറച്ച് സമയം നിങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളോടൊപ്പം സമയം ചിലവഴിക്കുക.

കുടുംബത്തോടൊപ്പം

കുടുംബത്തോടൊപ്പം

ദിവസവും കുറച്ച് സമയം കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചിലവഴിക്കുക. നിങ്ങളുടെ മനസ്സിന് സുഖവും ശാന്തതയും കിട്ടും.

പ്രിയപ്പെട്ട ബ്യൂട്ടിപാര്‍ലറുകള്‍

പ്രിയപ്പെട്ട ബ്യൂട്ടിപാര്‍ലറുകള്‍

ഒഴിവ് സമയം നിങ്ങളുടെ പ്രിയപ്പെട്ട ബ്യൂട്ടിപാര്‍ലറുകളില്‍ പോകാം. പെഡിക്യുര്‍, മാനിക്യുര്‍ എന്നിവ ചെയ്യാം. ഇത് നിങ്ങള്‍ക്ക് റിലാക്‌സ് നല്‍കും.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

നിങ്ങള്‍ക്ക് സ്‌ട്രെസ്സും ടെന്‍ഷനും അസ്വസ്ഥതയും വരുമ്പോള്‍ അഞ്ച് മിനിട്ട് ധ്യാനത്തിലിരിക്കുക. ഇത് മനസ്സ് റിലാക്‌സാക്കും. ജോലി ചെയ്യാന്‍ ഉന്മേഷവും കിട്ടും.

സ്വയം അംഗീകരിക്കുക

സ്വയം അംഗീകരിക്കുക

പോസിറ്റീവ് ചിന്തയാണ് വേണ്ടത്. നിങ്ങള്‍ നിങ്ങളെ തന്നെ ആദ്യം അംഗീകരിക്കുക. നിങ്ങളുടെ ചിന്തകള്‍ മോശമായാല്‍ പ്രവര്‍ത്തികളും മോശമാക്കും.

വ്യത്യസ്തമായി എന്തെങ്കിലും

വ്യത്യസ്തമായി എന്തെങ്കിലും

നിങ്ങളുടെ മനസ്സ് എന്താണോ ആഗ്രഹിക്കുന്നത്, അല്ലെങ്കില്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായി എന്ത് ചെയ്യാനാകും അത് ചെയ്യുക.

ഇഷ്ട ഗാനം കേള്‍ക്കാം

ഇഷ്ട ഗാനം കേള്‍ക്കാം

നിങ്ങളുടെ പ്രിയപ്പെട്ട ഗാനം കേള്‍ക്കാം. മനസ്സ് അസ്വസ്ഥമായി കിടക്കുമ്പോള്‍ മനസ്സ് ശാന്തമാക്കാന്‍ ഇത് ഉപകാരപ്രദമാകും.

പാചകം ചെയ്യാം

പാചകം ചെയ്യാം

പാചകത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിച്ചു നോക്കൂ. നല്ലതാകുമെങ്കില്‍ അതും നിങ്ങളുടെ മനസ്സിന് സന്തോഷം നല്‍കും.

നല്ല വസ്ത്രങ്ങള്‍ ധരിക്കാം

നല്ല വസ്ത്രങ്ങള്‍ ധരിക്കാം

മനസ്സിന് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കുക. ഇതും നിങ്ങളുടെ ഒരു ദിവസത്തെ മൂഡിനെ കണ്‍ട്രോള്‍ ചെയ്യും. കോട്ടണ്‍ വ്‌സ്ത്രങ്ങള്‍ റിലാക്‌സ് നല്‍കുമെന്നാണ് പറയുന്നത്.

സ്വയം സമയം ചിലവഴിക്കുക

സ്വയം സമയം ചിലവഴിക്കുക

ഒറ്റയ്ക്ക് കുറച്ച് സമയം ചിലവഴിക്കാം. ഇത് നിങ്ങള്‍ക്ക് റിലാക്‌സ് നല്‍കും. ആ സമയം മൊബൈല്‍ ഫോണ്‍ ഓഫാക്കിയാല്‍ നല്ലത്.

പച്ചവെള്ളത്തില്‍ മുഖം കഴുകാം

പച്ചവെള്ളത്തില്‍ മുഖം കഴുകാം

നല്ല ഉന്മേഷം കിട്ടാനുള്ള മറ്റൊരു വഴിയാണിത്. മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുക. പൊടികളും മാലിന്യങ്ങളും മാറി കിട്ടും. ഇതുവഴി മനസ്സിന് കുളിര്‍മയും കിട്ടും.

ശ്വസനം

ശ്വസനം

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗമാണിത്. ശ്വാസം പതുക്കെ എടുത്ത് പുറത്തേക്ക് വിടുക. കുറച്ച് സമയം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഉച്ച മയക്കം

ഉച്ച മയക്കം

ജോലി എടുത്ത് ക്ഷീണിച്ചെങ്കില്‍ കുറച്ച് ഉറങ്ങാം. കുറച്ച് നേരം ഉറങ്ങി എഴുന്നേറ്റാല്‍ ക്ഷീണമൊക്കെ മാറി കിട്ടും.

തല മസാജ് ചെയ്യാം

തല മസാജ് ചെയ്യാം

സ്‌ട്രെസ്സും മാനസിക ബുദ്ധിമുട്ടും വരുമ്പോള്‍ തല ഒന്നു മസാജ് ചെയ്യാം. ഇത് രക്തപ്രവാഹം നല്ലതാക്കും.

എഴുതാം

എഴുതാം

എഴുതാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ അതിനായി കുറച്ച് സമയം ചിലവഴിക്കാം. മനസ്സ് ശാന്തമാക്കാന്‍ പറ്റിയ ഒന്നാണ് എഴുത്ത്.

വ്യായാമം

വ്യായാമം

നല്ല വ്യായാമം നിങ്ങളുടെ ഒരു ദിവസത്തെ നല്ല മൂഡിന് സഹായിക്കും.

English summary

twenty best ways to relax after a heactic day

has listed the 20 best ways to unwind after a hectic day.
Story first published: Thursday, March 12, 2015, 16:49 [IST]