For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിയാതെ പോകുന്ന ബീറ്റ്‌റൂട്ട് മാജിക്

|

ബീറ്റ്‌റൂട്ട് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. എന്നാല്‍ പലപ്പോഴും ബീറ്റ്‌റൂട്ടിന്റെ ആരോഗ്യഗുണങ്ങള്‍ നാം അറിയാതെ പോകുന്നു. നമുക്ക് ആരോഗ്യം നല്‍കുന്നതില്‍ ഇത്രയും മികച്ച പച്ചക്കറി വേറെ ഇല്ലെന്നു തന്നെ പറയാം. കഞ്ഞിവെള്ളത്തിലാണ് നമ്മുടെ ആയുസ്സ്

ശരീരത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ നൈട്രിക് ആസിഡ് ധാരാളം ഉത്പാദിപ്പിക്കുന്നതിനുള്ള കഴിവ് ബീറ്റ്‌റൂട്ടിനുണ്ട്. എന്നാല്‍ കുട്ടികളില്‍ പലര്‍ക്കും ബീറ്റ്‌റൂട്ട് ഇഷ്ടമല്ലെന്നതാണ് മറ്റൊരു കാര്യം. രക്തം വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ രക്തയോട്ടം ഊര്‍ജ്ജിതപ്പെടുത്താനും ബീറ്റ്‌റൂട്ടിന് കഴിയും. ഇവ കഴിക്കൂ, വയര്‍ താനേ കുറയും

എന്തൊക്കെ മാജിക്കാണ് ബീറ്റ്‌റൂട്ടിന് നമ്മുടെ ശരീരത്തില്‍ കാണിക്കാന്‍ കഴിയുക എന്നു നോക്കാം. ഇത്രയൊക്കെ അറിഞ്ഞിട്ടും ബീറ്റ്‌റൂട്ട് ഭക്ഷണത്തിന്റെ ഭാഗമാക്കിയില്ലെങ്കില്‍ അത് നിങ്ങള്‍ക്കുണ്ടാക്കുന്നത് നഷ്ടം മാത്രമായിരിക്കും.

ഹൃദയാഘാത പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നു

ഹൃദയാഘാത പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നു

ഹൃദയാഘാത പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതില്‍ ബീറ്റ്‌റൂട്ടിനോളം കഴിവുള്ള മറ്റൊരു പച്ചക്കറി ഇല്ലെന്നു തന്നെ പറയാം. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നവജാതശിശുക്കള്‍ക്ക് ആരോഗ്യം

നവജാതശിശുക്കള്‍ക്ക് ആരോഗ്യം

നവജാത ശിശുക്കളില്‍ ആരോഗ്യം വളര്‍ത്താന്‍ ബീറ്റ്‌റൂട്ടിന് കഴിയും. ഗര്‍ഭിണികള്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നത് നവജാതശിശുക്കളിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. ഒരിക്കലും യാതൊരു വിധ ബാലാരിഷ്ടതകളും കൊണ്ട് ദു:ഖിക്കേണ്ടി വരില്ല.

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ബീറ്റ്‌റൂട്ട് വപഹിക്കുന്ന പങ്ക് അത്യന്താപേക്ഷികമാണ്. ഇത് മധുരത്തോടുള്ള നമ്മുടെ ആര്‍ത്തി ഇല്ലാതാക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനും ബീറ്റ്‌റൂട്ടിന് കഴിയും.

അനീമിയ ചെറുക്കുന്നു

അനീമിയ ചെറുക്കുന്നു

രക്തത്തിലെ ഓക്‌സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്താനുള്ള ഊര്‍ജ്ജം നല്‍കുന്നത് ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകളാണ്. അതുകൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നതില്‍ ബീറ്റ്‌റൂട്ടിന് പ്രത്യേക സ്ഥാനമാണുള്ളത്.

ക്ഷീണം കുറയ്ക്കുന്നു

ക്ഷീണം കുറയ്ക്കുന്നു

ബീറ്റ്‌റൂട്ട് നമ്മളില്‍ ഊര്‍ജ്ജത്തിന്റെ കലവറയായി പ്രവര്‍ത്തിക്കുന്നു. രക്തകോശങ്ങള്‍ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതില്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു.

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു

മസിലുകള്‍ക്കും എല്ലുകള്‍ക്കും കരുത്തു പകരാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതും ആരോഗ്യത്തെ പരിപോഷിപ്പിക്കും.

ക്യാന്‍സര്‍ തടയുന്നു

ക്യാന്‍സര്‍ തടയുന്നു

ക്യാന്‍സറിനെ തടയുന്നതില്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള ബീറ്റാസിയാനിന്‍ സഹായിക്കുന്നു. ഇത് സ്തനാര്‍ബുദത്തെ തടയുന്നു.

ബുദ്ധി വികസിപ്പിക്കുന്നു

ബുദ്ധി വികസിപ്പിക്കുന്നു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ബീറ്റ്‌റൂട്ട് ഫലപ്രദമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉണര്‍ത്തുന്നതിനും ബുദ്ധി വികസിപ്പിക്കുന്നതിനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു.

ദഹനം കൃത്യമാക്കുന്നു

ദഹനം കൃത്യമാക്കുന്നു

ദഹന പ്രവര്‍ത്തനങ്ങളെ കൃത്യമാക്കാന്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നതിലൂടെ കഴിയുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമപരിഹാരമാണ്.

English summary

Amazing Health Benefits Of Eating Beetroot

Beetroots are among the most healthy vegetables and if you know their amazing health benefits, you will never complete your veg shopping without them.
Story first published: Wednesday, October 14, 2015, 14:12 [IST]
X
Desktop Bottom Promotion