For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംഗീതത്തിലൂടെ ആരോഗ്യം

|

സംഗീതത്തിന്റെ ഗുണങ്ങള്‍ നിരവധിയാണ്. അതുകൊണ്ടു തന്നെയാണ് വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മ്യൂസിക് തെറാപ്പിയിലൂടെ പല അസുഖങ്ങള്‍ക്കും നാം പരിഹാരം കാണുന്നത്. എല്ലാ തരം സംഗീതവും നമ്മള്‍ ആസ്വദിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മരുന്നാകുന്നത് ശാസ്ത്രീയ സംഗീതമാണ്. സ്‌ട്രെസകറ്റാന്‍ 8 വഴികള്‍

അമൃതവര്‍ഷിണി രാഗം കൊണ്ട് മഴ പെയ്യിച്ച സംഗീതജ്ഞര്‍ ജനിച്ച നാടാണ് നമ്മുടെ ഭാരതം. മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിനും ശാരീരികാരോഗ്യത്തിനും ഒരു പോലെ സംഗീതത്തില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ കഴിയും. നട്ടെല്ലിനെ സംരക്ഷിക്കാം

നല്ല ഉറക്കം ലഭിക്കാനും മാനസിക സമ്മര്‍ദ്ദം ചെറുക്കാനും ബുദ്ധി ശക്തിയെ ഉണര്‍ത്താനും സംഗീതത്തിന് കഴിവുണ്ട്. നമ്മുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ സംഗീതം എങ്ങനെ സഹായിക്കുന്നു എന്നു നോക്കാം.

 തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കും

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കും

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതില്‍ സംഗീതത്തിനുള്ള കഴിവ് അപാരമാണ്. ഇത് നമ്മുടെ ദൈനം ദിന ജീവിതത്തില്‍ വളരെയേറെ സഹായിക്കുമെന്നതും പ്രത്യേകതയാണ്‌. അതുകൊണ്ടു മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ശാസ്ത്രീയ സംഗീതം കേള്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മറവിരോഗങ്ങളെ ചെറുക്കും

മറവിരോഗങ്ങളെ ചെറുക്കും

മറവിരോഗങ്ങളെ ചെറുക്കുന്നതില്‍ സംഗീതത്തിനുള്ള പങ്ക് വളരെ വലുതാണ്. അല്‍ഷിമേഴ്‌സ് ബാധിച്ച ഒരാള്‍ക്ക് സ്ഥിരമായി ശാസ്ത്രീയ സംഗീതം കേള്‍പ്പിക്കുകയാണെങ്കില്‍ അത് അയാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കും. ഒരേ തരത്തിലുള്ള സംഗീതമാണെങ്കില്‍ പലപ്പോഴും മറവിരോഗത്തില്‍ നിന്നും മോചിതനാവാന്‍ കഴിയും.

ഉറക്കത്തിനു സഹായിക്കും

ഉറക്കത്തിനു സഹായിക്കും

ജോലി കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുന്നവര്‍ക്ക് ഉറക്കം നല്ലതാവാന്‍ ശാസ്ത്രീയ സംഗീതം സഹായിക്കും എന്നതാണ് സത്യം. ഇത് മനസ്സിനേയും ശരീരത്തേയും മാനസിക പിരിമുറുക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

അമിത കോപം നിയന്ത്രിക്കും

അമിത കോപം നിയന്ത്രിക്കും

നിങ്ങളിലുണ്ടാകുന്ന അമിത കോപത്തെ നിയന്ത്രിക്കാന്‍ സംഗീതത്തിനു കഴിയും. അതുകൊണ്ടു തന്നെ അമിതമായി ദേഷ്യം വരുന്നവര്‍ എന്തുകൊണ്ടും ശാസ്ത്രീയ സംഗീതം കേള്‍ക്കേണ്ടത് അത്യാവശ്യമാണ്.

നല്ലൊരു വേദന സംഹാരി

നല്ലൊരു വേദന സംഹാരി

പല പഠനങ്ങളില്‍ നിന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഇത്. സംഗീതം നല്ലൊരു വേദന സംഹാരിയായി പ്രവര്‍ത്തിക്കും. ശാരീരികമായും മാനസികമായും ഉള്ള വേദനകളെ ചെറുക്കുന്നതില്‍ ശാസ്ത്രീയ സംഗീതത്തിന്റെ പങ്ക് വളരെ വലുതാണ്.

 നല്ല ഡ്രൈവിഗിന്

നല്ല ഡ്രൈവിഗിന്

റോഡില്‍ അലസമായി വണ്ടിയോടിക്കുന്നവര്‍ക്കും പരാക്രമം കാണിക്കുന്നവര്‍ക്കും വളരെ നല്ലതാണ് ശാസ്ത്രീയ സംഗീതം. ശരിക്കും ഒരു മരുന്നു പോലെ പ്രവര്‍ത്തിക്കാന്‍ സംഗീതത്തിനു കഴിയുന്നു.

വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നു

വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നു

നിങ്ങളുടെ വികാരങ്ങള്‍ സങ്കടമാണെങ്കിലും ദേഷ്യമാണെങ്കിലും അത് പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല കൂടുതല്‍ വിശ്വസ്തനാവാനും നിങ്ങള്‍ക്ക് കഴിയുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സംഗീതത്തിനു കഴിയുന്നു ബീഥോവന്‍ സിംഫണിയാണ് ഇതില്‍ ഏറ്റവും പ്രചാരമുള്ളത്. ഇത് നമ്മുടെ ശരീരത്തിന് നല്‍കുന്ന സന്തോഷവും ശാന്തതയും നമ്മുടെ രക്തസമ്മര്‍ദ്ദത്തിന്റെ നില കൃത്യമാക്കുന്നു.

നല്ല ഡയറ്റിന് സംഗീതം

നല്ല ഡയറ്റിന് സംഗീതം

സംഗീതം കേട്ട് ഭക്ഷണം കഴിച്ചു നോക്കൂ, നിങ്ങള്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കും എന്നത് സത്യമാണ്. സംഗീതത്തോടൊപ്പം ആസ്വദിച്ച് ഭക്ഷണം കഴിക്കും എന്നതാണ് സത്യം.

English summary

8 Healthy Reasons You Should Listen More Classical Music

Is it true that listening classical music is actually good for you? Looking at some of the scientific studies conducted recently, classical music does have some benefits.
X
Desktop Bottom Promotion