സ്‌ട്രെസ് കുറയ്ക്കും യോഗാ പോസുകള്‍

Posted By:
Subscribe to Boldsky

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയുടെ ഒരു ഭാഗമായി മാറിയിരിയ്ക്കുന്നു സ്‌ട്രെസ്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും സ്‌ട്രെസിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്.

സ്‌ട്രെസ് വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങളും ചില്ലറയൊന്നുമല്ല. ശാരീരിക-മാനസിക ആരോഗ്യം നശിപ്പിയ്ക്കാനും അസുഖങ്ങള്‍ വരുത്തി വയ്ക്കാനും ആയുസിന്റെ നീളം കുറയ്ക്കാനുമെല്ലാം ഇതിനാകും.

ശാസ്ത്രം എത്ര വളര്‍ന്നെന്നു പറഞ്ഞാലും സ്‌ട്രെസിനുള്ള മരുന്ന് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ഇവിടെയാണ് യോഗയുടെ പ്രാധാന്യം എടുത്തു പറയേണ്ടത്.

പല തരം യോഗാഭ്യാസരീതികളുണ്ട്. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില യോഗാരീതികളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സുഖാസന

സുഖാസന

സുഖാസന എന്ന ഈ യോഗാരീതി സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അടിസ്ഥാന യോഗമുറയാണിത്. ചമ്രം പടിഞ്ഞിരുന്ന് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്ത് ശരീരത്തേയും മനസിനേയും ശാന്തമാക്കുക.

പ്രാണായാമ

പ്രാണായാമ

സ്‌ട്രെസ് കുറയ്ക്കാനുള്ള മറ്റൊരു യോഗാഭ്യാസ രീതിയാണ് പ്രാണായാമ. ഇത് അടിസ്ഥാനമായി ശ്വസനക്രിയയാണ്. ദീര്‍ഘമായി ശ്വസിയ്ക്കുന്നതും നിശ്വസിയ്ക്കുന്നതുമെല്ലാം സ്‌ട്രെസ് കുറയ്ക്കും.

ബാലാസന

ബാലാസന

ബാലാസനം എവിവ ഈ പോസിലെ യോഗാഭ്യാസ രീതി ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്ന രീതിയിലുള്ള ഒന്നാണ്. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

ഗരുഡാസന

ഗരുഡാസന

ഗരുഡാസന എന്ന രീതിയിലെ ഈ യോഗാപോസ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാഭ്യാസരീതിയാണ്. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ മാത്രമല്ല, ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

മാര്‍ജാരാസന

മാര്‍ജാരാസന

ക്യാറ്റ് പോസ് അഥവാ മാര്‍ജാരാസനം ടെന്‍ഷന്‍ കാരണമുള്ള തലവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. സ്‌പൈനല്‍ കോഡിന് താഴേയ്ക്കായി തല താഴ്ത്തിപ്പിടിയ്ക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും.

ബിതിലാസന

ബിതിലാസന

കൗ പോസ് അഥവാ ബിതിലാസന സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്.

ഉത്താന ശിഷോസന

ഉത്താന ശിഷോസന

പപ്പി പോസ് അഥവാ ഉത്താന ശിഷോസന സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാപൊസിഷനാണ്.

ശീര്‍ഷാനസ

ശീര്‍ഷാനസ

ശീര്‍ഷാനസ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്. ഇത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സേതുബന്ധ സര്‍വാംഗാസന

സേതുബന്ധ സര്‍വാംഗാസന

സേതുബന്ധ സര്‍വാംഗാസന മറ്റൊരു യോഗാരീതിയാണ്. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു യോഗാരീതി.

ശവാസന

ശവാസന

ശവാസന സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണെന്നു പറയാം.

English summary

Yoga Poses For Stress Relief

Here are some yoga poses for stress relief. Try these yoga poses for stress relief and and find out the difference,
Story first published: Tuesday, June 24, 2014, 11:12 [IST]
Subscribe Newsletter