ഉറക്കം കൂടുതലായാലോ??

Posted By:
Subscribe to Boldsky

ഉറങ്ങുന്നത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് ആറേഴു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പറയുക.

എന്നാല്‍ ഉറക്കം കൂടുന്നതു കൊണ്ടും ചില ദോഷങ്ങളുണ്ട്. ഇവയെക്കുറിച്ചറിയണോ,

പ്രമേഹസാധ്യത

പ്രമേഹസാധ്യത

കൂടുതലുറങ്ങുന്നത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും. ദിവസം 9 മണിക്കറില്‍ കൂടുതലുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഡയബെറ്റിസ് വരാനുള്ള സാധ്യത 60 ശതമാനം കൂടുതലാണ്.

ക്ഷീണം

ക്ഷീണം

ഉറങ്ങാത്തതു മാത്രമല്ല, കൂടുതലുറങ്ങുന്നതും ക്ഷീണമുണ്ടാക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ ഊര്‍ജസ്വലത കുറയും.

തടി

തടി

കൂടുതലുറങ്ങുന്നത് തടി കൂടുവാന്‍ ഇട വരുത്തും. മറ്റുള്ളവരേക്കാള്‍ തടി കൂടുവാന്‍ ഇത്തരക്കാര്‍ക്ക് സാധ്യതയേറെയാണ്.

തലവേദന

തലവേദന

ഉറക്കം കൂടുതലാകുമ്പോള്‍ തലവേദന കൂടാനും സാധ്യതയേറെയാണ്. ഉറക്കം തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്ററുകളെ ബാധിയ്ക്കുന്നതാണ് കാരണം.

നടുവേദന

നടുവേദന

കൂടുതലുറക്കം നടുവേദന വര്‍ദ്ധിയ്ക്കാനുള്ള ഒരു കാരണം കൂടിയാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

കൂടുതല്‍ നേരം ഉറങ്ങുന്നത് ഡിപ്രഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇത് മനസിനും ശരീരത്തിനും ഒരുപോലെ മടുപ്പുണ്ടാക്കുന്നതാണ് കാരണം.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇത്തരക്കാരില്‍ കൂടുതലായിരിയ്ക്കും.

സ്‌ലീപ് ഡ്രങ്ക്‌നസ്

സ്‌ലീപ് ഡ്രങ്ക്‌നസ്

സ്‌ലീപ് ഡ്രങ്ക്‌നസ് എന്നൊരു അവസ്ഥയുണ്ട്. ഉണര്‍വിന്റേയും ഉറക്കത്തിന്റേയും പരിധി തിരിച്ചറിയാന്‍ കഴിയാതിരിയ്ക്കുന്നത്. ഇതിനു കാരണം ഉറക്കക്കൂടുതലാണ്.

സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,

Read more about: sleep ഉറക്കം
English summary

Why Oversleeping is Unhealthy

Here are some of the oversleeping side effects. Take a look at these effects and start living an active lifestyle.