ക്യാന്‍സര്‍ തുടക്കത്തില്‍ തിരിച്ചറിയൂ

Posted By:
Subscribe to Boldsky

തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഇതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പുറത്തു കണ്ടുവരുമ്പോഴേയ്ക്കും രോഗം ചികിത്സിച്ചു മാറ്റാന്‍ കഴിയാത്തത്ര ഗുരുതരമായി മാറും.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പലതും ശരീരത്തില്‍ തന്നെ പ്രത്യക്ഷപ്പെടും. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും മുന്‍പു തന്നെ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള പല സ്‌ക്രീനിംഗ് ടെസ്റ്റുകളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍ തിരിച്ചറിയാന്‍ മാമോഗ്രാം, ബ്രെസ്റ്റ് എക്‌സറേ തുടങ്ങിയവ സഹായിക്കും. 40 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം നടത്തണമെന്നു പറയും. പാരമ്പര്യമായി ഈ പ്രശ്‌നമുള്ളവര്‍ 40 വയസിനു താഴെത്തന്നെ ഇത്തരം ടെസ്റ്റുകള്‍ നടത്തണം.

സെര്‍വിക്കല്‍ ക്യാന്‍സര്‍

സെര്‍വിക്കല്‍ ക്യാന്‍സര്‍

പാപ്‌സ്മിയര്‍ ടെസ്റ്റ് സെര്‍വിക്കല്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ഏറെ പ്രധാനമാണ്. എല്ലാ വര്‍ഷവും പാപ്‌സ്മിയര്‍ ടെസ്റ്റു നടത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് 35ല്‍ മുകളില്‍ പ്രായമുള്ള സ്ത്രീകള്‍.

കോളന്‍ ആന്റ് റെക്ടല്‍ ക്യാന്‍സര്‍

കോളന്‍ ആന്റ് റെക്ടല്‍ ക്യാന്‍സര്‍

കോളന്‍ ആന്റ് റെക്ടല്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ വിവിധ തരം സ്‌ക്രീനിംഗ് ടെസ്റ്റുകളുണ്ട്. 50 വയസിനു മുകളില്‍ പ്രായമുള്ളവരും ഇത്തരം ക്യാന്‍സര്‍ പാരമ്പര്യമായി ഉള്ളവരും ഈ ടെസ്റ്റുകള്‍ നടത്തണം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

സാധാരണ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ഇവയാണ്.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ശരീരത്തില്‍ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്ന മുഴയോ തടിപ്പോ.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

മറുകുകളുടെയോ കാക്കാപ്പുള്ളിയുടെയോ പെട്ടെന്നുള്ള വലിപ്പവ്യത്യാസവും ചൊറിച്ചിലും.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

തുടര്‍ച്ചയായ ചുമ, കഫത്തില്‍ രക്തം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, ദഹനക്കേട്.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ശരീരഭാരം പെട്ടെന്നു കുറയുക.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

സാധാരണയല്ലാത്ത രക്തസ്രാവം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

മലത്തില്‍ രക്തം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ലക്ഷണങ്ങള്‍

മൂക്കിലൂടെ രക്തം വരിക.

ക്യാന്‍സര്‍ തടയാന്‍ സിപിംള്‍ വഴികള്‍

ക്യാന്‍സര്‍ തടയാന്‍ സിപിംള്‍ വഴികള്‍

ക്യാന്‍സര്‍ തടയാനുള്ള ചില സിംപിള്‍ വഴികളാണ് താഴെപ്പറയുന്നത്.

പുകവലി, പാന്‍

പുകവലി, പാന്‍

പുകവലി, പാന്‍ എന്നിവ ഉപേക്ഷിയ്ക്കുക.

ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം

കാത്തു സൂക്ഷിയ്ക്കുക. അമിതവണ്ണം വേണ്ട, വല്ലാതെ തൂക്കം കുറയുകയുമരുത്.

വ്യായാമം

വ്യായാമം

വ്യായാമം ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഇത് ദിനചര്യയുടെ ഭാഗമാക്കുക.

മദ്യപാനം

മദ്യപാനം

മദ്യപാനം കുറയ്ക്കുക

ആരോഗ്യകരമായ ഡയറ്റ്

ആരോഗ്യകരമായ ഡയറ്റ്

ആരോഗ്യകരമായ ഡയറ്റ് ശീലിയ്ക്കുക. ഭക്ഷണത്തില്‍ ഗ്രീന്‍ ടീ, വാള്‍നട്ട്, ബ്രൊക്കോളി, കോളിഫഌര്‍, ക്യാബേജ്, ഒലീവ് ഓയില്‍, ഇലക്കറികള്‍, റെഡ് വൈന്‍ തുടങ്ങിയവ ഉള്‍പ്പെടുത്താം. ഇവയ്ക്കു പുറമെ വെളുത്തുള്ളി, കൂണ്‍ തുടങ്ങിയവയെല്ലാം ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ക്യാന്‍സര്‍ തടയും ഫലവര്‍ഗങ്ങള്‍

English summary

Recognize Early Cancer Symptoms

Here are some early cancer symptoms. Recognize these symptoms and fight for a cancer free world.
Story first published: Tuesday, November 25, 2014, 11:04 [IST]