For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ തടയും ഫലവര്‍ഗങ്ങള്‍

|

ക്യാന്‍സര്‍ ഇന്ന്‌ വര്‍ദ്ധിച്ചു വരുന്ന രോഗമാണ്‌. പല അവയവങ്ങളെ ബാധിയ്‌ക്കുന്ന ഒന്ന്‌.

ക്യാന്‍സര്‍ തടയാന്‍ പല വഴികളുണ്ട്‌. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ചില ഭക്ഷണങ്ങളിലൂടെ ക്യാന്‍സര്‍ തടയാന്‍ സാധിയ്‌ക്കുകയും ചെയ്യും.

ക്യാന്‍സര്‍ തടുക്കാന്‍ സാധിയ്‌ക്കുന്ന ചില ഫലവര്‍ഗങ്ങളുണ്ട്‌. ഇത്തരം പഴങ്ങള്‍ കഴിയ്‌ക്കുന്നത്‌ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഇത്തരം ഫലവര്‍ഗങ്ങളെക്കുറിച്ചറിയൂ,

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടില്‍ ലൂട്ടീന്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ വൈറ്റമിന്‍ ഇ അടങ്ങിയ ഒരു കരാട്ടനോയ്‌ഡാണ്‌. മഗ്നീഷ്യം, മോണോസാച്വറേറ്റഡ്‌ ഫാറ്റ്‌ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇത്‌ മൗത്‌, ബ്രെസ്റ്റ്‌, പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സറുകള്‍ തടയാന്‍ നല്ലതാണ്‌.

മാങ്ങ

മാങ്ങ

മാങ്ങയിലെ ടാനിന്‍ പോളിഫിനോളിനു തുല്യമാണ്‌. ഇത്‌ ബ്രെസ്‌റ്റ്‌ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

സിട്രസ്‌

സിട്രസ്‌

സിട്രസ്‌ ഫലങ്ങളായ ഓറഞ്ച്‌, ഗ്രേപ്‌ഫ്രൂട്ട്‌, ലെമണ്‍ തുടങ്ങിയവ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഫലങ്ങളാണ്‌. പ്രത്യേകിച്ച്‌ ഗ്യാസ്‌ട്രിക്‌ ക്യാന്‍സര്‍, ബ്രെസ്റ്റ്‌ ക്യാന്‍സര്‍, ലംഗ്‌സ്‌ ക്യാന്‍സര്‍ തുടങ്ങിയവ.

മുന്തിരി

മുന്തിരി

മുന്തിരിയുടെ കുരുവിനും തൊണ്ടിനുമെല്ലാം ക്യാന്‍സര്‍ തടയാനുള്ള ശക്തിയുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്‌.

ചുവന്ന ആപ്പിള്‍

ചുവന്ന ആപ്പിള്‍

ചുവന്ന ആപ്പിള്‍ ബ്രെസ്റ്റ്‌ ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായകമാണ്‌

പോംഗ്രനേറ്റ്‌

പോംഗ്രനേറ്റ്‌

പോംഗ്രനേറ്റ്‌ ക്യാന്‍സര്‍ തടയാന്‍ ഏറെ നല്ലതാണ്‌. പ്രോസ്‌റ്റേറ്റ്‌, സ്‌കിന്‍, കോളന്‍ ക്യാന്‍സര്‍ എന്നിവ പ്രത്യേകിച്ച്‌.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി ക്യാന്‍സര്‍ തടയാന്‍ കരുത്തുള്ള മറ്റൊരു ഫലവര്‍ഗമാണ്‌. ഇവയിലെ പോളിന്യൂട്രിയന്റുകളാണ്‌ ഈ ഗുണം നല്‍കുന്നത്‌. പ്രത്യേകിച്ച്‌ ബ്ലഡ്‌ ക്യാന്‍സര്‍ തടയാന്‍.

കിവി

കിവി

കിവിയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്‌. ഇത്‌ മറ്റേതു ഫലവര്‍ങ്ങളേക്കാളും കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയതാണ്‌. ഇത്‌ ക്യാന്‍സര്‍ തടയാന്‍ സഹായകമാണ്‌.

ഓറഞ്ച്‌

ഓറഞ്ച്‌

ഓറഞ്ച്‌ വൈറ്റമിന്‍ സി അടങ്ങിയതുകൊണ്ടുതന്നെ ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ഒന്നാണ്‌.

മാംഗോസ്‌റ്റീന്‍

മാംഗോസ്‌റ്റീന്‍

മാംഗോസ്‌റ്റീന്‍ അഥവാ സീതപ്പഴം അധികം ലഭ്യതയില്ലാത്ത ഒരു ഫലമാണെങ്കിലും ക്യാന്‍സര്‍ ചെറുക്കാന്‍ സഹായകമാണ്‌

നോനി

നോനി

നോനി മലയാളത്തില്‍ മഞ്ഞപാവൂട്ട, മഞ്ഞണാത്തി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഒന്നാണ്‌. അധികം ലഭ്യമല്ലെങ്കിലും ഇതും ക്യാന്‍സര്‍ തടയും.

Story first published: Friday, September 19, 2014, 11:16 [IST]
X
Desktop Bottom Promotion