For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ് കുറയ്ക്കാന്‍ വ്യായാമം

|

സ്‌ട്രെസും ടെന്‍ഷനും നിറഞ്ഞ ഒരു ലോകത്താണ് മിക്കവാറും പേരുടെ ഇപ്പോഴത്തെ ജീവിതം. ഈ സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാനുള്ള ഒരു വഴിയാണ് വ്യായാമം. സ്‌ട്രെസ് കുറയ്ക്കാനുള്ള ചില വ്യായാമങ്ങളുണ്ട്.

{image-27-concentrating].jpg malayalam.boldsky.com}

മെഡിറ്റേഷനും വേണമെങ്കില്‍ ഒരിനും വ്യായാമമുറയായി കാണാം. സ്‌ട്രെസ് കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല വഴികളിലൊന്നാണ് ഇത്.

ഒഴിഞ്ഞ ഒരിടം കണ്ടുപിടിയ്ക്കുക. കണ്ണുകളടച്ച് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ഏതെങ്കിലും അഞ്ച് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇങ്ങനെ 10-15 മിനിറ്റു നേരം ഇരിയ്ക്കാം. സ്‌ട്രെസ് കുറയുന്നതായി നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടും.

കാലുകള്‍ മടക്കി ഒരു പായയില്‍ ഇരിയ്ക്കുക. കണ്ണുകള്‍ അടച്ച് കൃഷ്ണമണികള്‍ ഇരുവശത്തേക്കും വട്ടത്തിലും ചലിപ്പിക്കുക. ഇത് അല്‍പനേരം ആവര്‍ത്തിക്കണം.

കഴുത്തും ഇതേ രീതിയില്‍ ചലിപ്പിക്കാം.കഴുത്ത് വൃത്താകൃതിയില്‍ ഇരുവശത്തേക്കും ചലിപ്പിക്കാം. ഇത് കണ്ണുകളേയും കഴുത്തിലെ മസിലുകളേയും സ്‌ട്രെസില്‍ നിന്നും മോചിപ്പിക്കാന്‍ നല്ലതാണ്.

നിലത്ത് കാലുകള്‍ പിണച്ചു വച്ചിരിക്കുക. കൈകള്‍ പുറകിലേക്കു പിണച്ചു പിടിക്കുക. തല പിന്നോട്ടാക്കി നിലത്തു തൊടാന്‍ ശ്രമിക്കണം. ആദ്യതവണ ഇങ്ങനെ പറ്റിയില്ലെന്നിരിക്കും. എന്നാല്‍ ഇങ്ങനെ ആവര്‍ത്തിച്ചു ചെയ്യുന്നതു വഴി ഇത് സാധ്യമാകും. ഇത് സെട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്.

സ്‌ട്രെച്ചിംഗും ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ പറ്റിയ വ്യയാമം തന്നെയാണ്. കാലുകള്‍ അകറ്റി വച്ച് വലതുകൈ കൊണ്ട് ഇടതുഭാഗത്ത് നിലത്തു തൊടുക. ഇടതുകൈ കൊണ്ട് വലതുഭാഗത്ത് നിലത്തു തൊടണം. ഇത് നാലോ അഞ്ചോ തവണ ആവര്‍ത്തിക്കാം. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമാണിത്.

ശ്വസിക്കുന്നതും നിശ്വസിക്കുന്നതും സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കും. എവിടെയെങ്കിലും ഇരുന്ന് ശ്വാസം വലിയ്ക്കുകയും നിശ്വസിക്കുകയും വേണം.

English summary

Health, Body, Tension, Meditation, Strectching, Exercsie, ആരോഗ്യം, ശരീരം, ടെന്‍ഷന്‍, സ്‌ട്രെസ്, മെഡിറ്റേഷന്‍, വ്യായാമം, സ്‌ട്രെച്ചിംഗ്

Hectic lives have made stress an everyday element of our lives. We head home after work hoping to relax but are too wound up to be able to do that. Fitness trainer Huzeesa Bhujwala gives us some exercises we can do at home to de-stress our minds.
X
Desktop Bottom Promotion