For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം ഷേപ്പ് ആവാന്‍ ഈ 10 വഴികള്‍ 4 ആഴ്ച

|

ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് തന്നെയാണ് എക്കാലും ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ പല അവസങ്ങളിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നും ഉണ്ട്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശരീരത്തിന്റെ ആകൃതി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ശരീരത്തിന്റെ ആകൃതി നിലനിര്‍ത്തിക്കൊണ്ട് തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ശരീരം ഷേപ്പ് ആവുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നമുക്ക് ഇനി പറയുന്ന വഴികള്‍ ഒന്ന് പരീക്ഷിച്ച് നോക്കാം.

ഒരു സ്പൂണ്‍ നാടന്‍ നെയ്യ് വെറും വയറ്റില്‍ഒരു സ്പൂണ്‍ നാടന്‍ നെയ്യ് വെറും വയറ്റില്‍

10 Easy Ways to Keep Your Body in Good Shape at Home

ശരീരത്തിന് നഷ്ടപ്പെട്ട ആകൃതി തിരിച്ച് കിട്ടി എന്നുണ്ടെങ്കില്‍ പോലും ഇത് പലര്‍ക്കും തുടരാവുന്നതാണ്. അല്ലാത്തവര്‍ക്ക് നാല് ആഴ്ചക്ക് ശേഷം ഇത് നിര്‍ത്താവുന്നതാണ്. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മാര്‍ഗ്ഗങ്ങളെ ഇല്ലാതാക്കുക എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരത്തില്‍ ശ്രമിക്കേണ്ടതായ ചില വഴികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എല്ലാ ദിവസവും നടക്കുക

എല്ലാ ദിവസവും നടക്കുക

നടത്തം നിങ്ങളുടെ ആയുസ്സ് വരെ കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. നടത്തം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കുക. എല്ലാ ദിവസവും രാവിലെ അരമണിക്കൂര്‍ എങ്കിലും ചുരുങ്ങിയത് നടക്കാന്‍ ശ്രമിക്കുക. എല്ലാ ദിവസവും ഇത് ചെയ്താല്‍ ഒരു പരിധി വരെ നിങ്ങളുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഉരുകുന്നതിന് സഹായിക്കുന്നുണ്ട്. നാല് ആഴ്ചയെങ്കിലും ഇത് നിങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. അപ്പോള്‍ തന്നെ കാര്യമായ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പിന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് നടക്കുമ്പോള്‍ സുഖപ്രദമായ വസ്ത്രങ്ങളും സ്നീക്കറുകളും ധരിക്കുന്നത് പ്രധാനമാണ്, അതിനാല്‍ ഏതെങ്കിലും താപനിലയോടും കാലാവസ്ഥയോടും പൊരുത്തപ്പെടാന്‍ നിങ്ങളെ അനുവദിക്കുന്ന വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ദിവസവും വ്യായാമം

ദിവസവും വ്യായാമം

ദിവസവും വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. നല്ലതുപോലെ വിയര്‍ത്താലാണ് അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. എന്നാല്‍ തെറ്റുകളോടെ ആരംഭിക്കുന്ന വ്യായാമം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ആരോഗ്യത്തിന് വേണ്ടി നമുക്ക് വ്യായാമം ചെയ്യുന്നതിനാണ് ശ്രദ്ധിക്കുന്നത്. കൃത്യമായ വ്യായാമം ആണ് ശീലിക്കേണ്ടത്. ഒരിക്കലും അറിയാത്ത വ്യായാമം ചെയ്യാന്‍ ശ്രമിക്കരുത്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നുള്ളതാണ് സത്യം. ഇത് കൂടാതെ വ്യായാമം ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന സമയവും വളരെയധികം പ്രധാനപ്പെട്ടതാണ്. ഓര്‍മ്മിക്കുക ഒരു ദിവസത്തെ വ്യായാമം വയറിലെ കൊഴുപ്പിനെ അകറ്റിനിര്‍ത്തുന്നു.

നീന്തുക

നീന്തുക

നീന്തല്‍ പൂര്‍ണ്ണവും മികച്ചതുമായ ഒരു വ്യായാമമാണ്, പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇത് വിയര്‍ക്കുന്നതിന് സഹായിക്കുന്നില്ല. എന്നാല്‍ നല്ലൊരു കാര്‍ഡിയോ വ്യായാമത്തെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍, നീന്തല്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നീന്തലിന്റെ ഏറ്റവും വലിയ കാര്യം നിങ്ങളുടെ ഹൃദയം പ്രവര്‍ത്തിക്കുമ്പോള്‍ വെള്ളം നിങ്ങളെ തണുപ്പിക്കുന്നു എന്നതാണ്. ഇത് കൂടാതെ നീന്തല്‍ നിങ്ങളെ കൂടുതല്‍ വഴക്കമുള്ളതാക്കും, മാത്രമല്ല ഇത് മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. നിങ്ങള്‍ക്ക് ശരീരത്തിന്റെ ആകൃതി നിലനിര്‍ത്തുന്നതിന് നീന്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും ശരീരത്തിന്റെ പേശികള്‍ക്ക് കരുത്ത് നല്‍കുകയും ചെയ്യുന്നുണ്ട്.

ഭക്ഷണം ശ്രദ്ധിക്കാം

ഭക്ഷണം ശ്രദ്ധിക്കാം

പുതിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പലരും ഇഷ്ടപ്പെടും. എന്നാല്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്ന് തോന്നിയാല്‍ അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രമിക്കേണ്ടത്. ശരീരത്തിന്റെ ആകൃതി നോക്കി വേണമെങ്കില്‍ നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാവുന്നതാണ്. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായി ഒരു ഡയറ്റീഷ്യനോട് ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രം ചെയ്യുക. ആരോഗ്യകരമായ ഭക്ഷണക്രമം നല്‍കുന്നത് പ്രധാനമാണ്. ഇതോടൊപ്പം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകളും വിറ്റാമിനുകളും എടുക്കണം. നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിനുകളും ധാതുക്കളും കുറവാണെങ്കില്‍, നിങ്ങളുടെ കഠിനാധ്വാനമെല്ലാം പാഴായിപ്പോകും. അതുകൊണ്ട് പുതിയ ഭക്ഷണ പരീക്ഷണങ്ങള്‍ ഇല്ലാതെ ആരോഗ്യത്തിന് വേണ്ടി ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

പ്ലാങ്ക് വ്യായാമം

പ്ലാങ്ക് വ്യായാമം

നിങ്ങള്‍ക്ക് എവിടെനിന്നും ചെയ്യാന്‍ കഴിയുന്ന അത്തരം വ്യായാമങ്ങളിലൊന്നാണ് പ്ലാങ്ക്. ഇത് ആഴത്തിലുള്ള കോര്‍ പേശികളെ ശക്തമാക്കുന്നു, മാത്രമല്ല ഇത് സ്‌ക്വാറ്റുകളെയും ക്രഞ്ചുകളേക്കാളും വളരെ ഫലപ്രദമാണ്. നിങ്ങള്‍ക്ക് കഴിയുമ്പോഴെല്ലാം പ്ലാങ്ക് വ്യായാമം ചെയ്യേണ്ടതാണ്. നിങ്ങളുടെ കാലുകള്‍ നേരെയാക്കുക, ശരീരം ഉയര്‍ത്തുക, നിതംബം കൃത്യമാക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. ഇത് ശരീരത്തിന്റെ ആകൃതി നിലനിര്‍ത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിച്ച് കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നില്ല എന്നുള്ളതാണ്. ശരീരാകൃതി നിലനിര്‍ത്താന്‍ ഇത് ഫലപ്രദമാണ്.

യോഗ

യോഗ

യോഗയിലേക്ക് ഇന്നത്തെ കാലത്ത് നല്ലൊരു വിഭാഗം ആളുകളും ആകര്‍ഷിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ ഭാവം, വിന്യാസം, ചലനങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ വ്യായാമം ചെയ്യുന്നത് നിങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഒരിക്കലും ഒരു വ്യായാമം ഒഴിവാക്കി നിങ്ങളുടെ ശരീരത്തെ പരിപാലിക്കാന്‍ ശ്രമിക്കരുത്. കാരണം ഇത് പലപ്പോഴും അനാരോഗ്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ചെയ്യുന്ന തെറ്റുകളാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത് എന്നുള്ളതാണ് സത്യം.

മധുരപലഹാരങ്ങള്‍ ഒഴിവാക്കുക

മധുരപലഹാരങ്ങള്‍ ഒഴിവാക്കുക

കേക്കും മിഠായിയും കഴിക്കുന്നതിന് പകരം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിന് പകരമായി ഡ്രൈഫ്രൂട്‌സ് കഴിക്കാന്‍ ശ്രദ്ധിക്കുക. ഡ്രൈഫ്രൂട്‌സ്, പരിപ്പ് എന്നിവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക. ഇതുവഴി മധുരമുള്ള വസ്തുക്കള്‍ ഉപേക്ഷിക്കാതെ ഭക്ഷണത്തിലെ അധിക പഞ്ചസാരയും കൊഴുപ്പും ഒഴിവാക്കാം. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അമിതമായി മധുരവും മറ്റും കഴിക്കുന്നത് നിങ്ങളില്‍ അനാവശ്യമായി കൊഴുപ്പ് വര്‍ദ്ധിക്കുന്നതിനും ശരീരത്തിന്റെ ആകൃതി നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആകൃതി നഷ്ടപ്പെടാതെ അത് നിലനിര്‍ത്തുന്നതിന് വേണ്ടി അതുകൊണ്ട് തന്നെ പരിപ്പ് വര്‍ഗ്ഗങ്ങളും ഡ്രൈഫ്രൂട്‌സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പഴങ്ങള്‍ കഴിക്കാം

പഴങ്ങള്‍ കഴിക്കാം

പഴങ്ങള്‍ അമിതവണ്ണത്തെ കുറക്കുന്നതിന് എത്രത്തോളം ഗുണം ചെയ്യുന്നവയാണെന്ന് നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് ആരോഗ്യത്തിന് ഇത് എങ്ങനെയെല്ലാം സഹായിക്കുന്നു എന്നുള്ളതും. അതിന് വേണ്ടി പീച്ച്, നെക്ടറൈനുകള്‍, പ്ലംസ് എന്നിവയെല്ലാം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും, അതിനാല്‍ നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അവ നിങ്ങളുടെ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ തന്നെ നിങ്ങളില്‍ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ലിഫ്റ്റ് ഉപയോഗിക്കരുത്

ലിഫ്റ്റ് ഉപയോഗിക്കരുത്

എല്ലായ്‌പ്പോഴും തിരക്കില്‍ കഴിയുന്നവര്‍ക്ക് ശരീരത്തിന്റെ ഷേപ്പ് തിരിച്ച് പിടിക്കുന്നതിനുള്ള മികച്ച വഴികളില്‍ ഒന്നാണ് സ്റ്റെപ് ഉപയോഗിക്കുക എന്നുള്ളത്. നിങ്ങള്‍ എലിവേറ്റര്‍ ഉപയോഗിക്കുന്നത് നിര്‍ത്തി പകരം പടികള്‍ എടുക്കാന്‍ തുടങ്ങിയാല്‍, ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ അതിന്റെ അനന്തരഫലങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല അമിതവണ്ണത്തെ ഇല്ലാതാക്കി ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് പരമാവധി സ്റ്റെപ് ഉപയോഗിക്കാന്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ആരോഗ്യത്തിന് മികച്ചതാണ് എന്ന് കണ്ണും പൂട്ടി നമുക്ക് പറയാവുന്നതാണ്.

കലോറി കൂടിയ മധുരപലഹാരങ്ങള്‍

കലോറി കൂടിയ മധുരപലഹാരങ്ങള്‍

ആരോഗ്യ സംരക്ഷണത്തിനും ശരീരത്തിന്റെ ആകൃതി തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മധുരപലഹാരങ്ങള്‍ ഒഴിവാക്കി ഫ്രൂട്ട് സാലഡ്, ഗ്രീക്ക് യോഗര്‍ട്ട് എന്നിവ ഉപയോഗിക്കുന്നത്. ഇത് സ്ഥിരമാക്കുന്നത് എന്തുകൊണ്ടും നിങ്ങളില്‍ ആരോഗ്യത്തിന് സഹായിക്കുന്നു എന്നതിനോടൊപ്പം തന്നെ ശരീരത്തിന്റെ നഷ്ടപ്പെട് ആകൃതി തിരിച്ച് കൊണ്ട് വരുന്നതിനും സാധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് നടത്താവുന്ന ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ് ഫ്രൂട്‌സ് എന്ന കാര്യത്തില്‍ട സംശയം വേണ്ട.

English summary

10 Easy Ways to Keep Your Body in Good Shape at Home in Malayalam

Here in this article we are discussing about some easy ways to keep your body in good shape at home. Read on.
X
Desktop Bottom Promotion