For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖകരമായ ഉറക്കത്തിന് ചില ടിപ്‌സ്

By Sruthi K M
|

സുഖകരവും ഉന്മേഷദായകവുമായ ഉറക്കമല്ലേ നിങ്ങള്‍ക്ക് ആവശ്യം. തിരക്കും ആധി പിടിച്ച ഓട്ടത്തിലും നല്ല ഉറക്കം നിങ്ങള്‍ക്ക് കിട്ടിയെന്നുവരില്ല. നിങ്ങളുടെ ശീലങ്ങള്‍, നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എന്നിവയാണ് ഇതിന്റെ പ്രധാന പ്രശ്‌നങ്ങള്‍.

ഉറക്കം കളഞ്ഞ് നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും നിങ്ങളുടെ നാളെ എന്നൊരു ദിനത്തെ ഇല്ലാതാക്കും. നിങ്ങളും ഊര്‍ജ്ജവും പ്രസരിപ്പും ഇല്ലാതാക്കും. ഇങ്ങനെ കളയാനുള്ളതാണോ നിങ്ങളുടെ ജീവിതം. നന്നായി ഉറങ്ങാന്‍ പറ്റാത്താകുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് സുഖകരമായ നിമിഷങ്ങളാണ്.

<strong>ബ്രെഡ് അപകടകാരിയാണ്..</strong>ബ്രെഡ് അപകടകാരിയാണ്..

ഓരോ നിമിഷവും വിലപ്പെട്ടതാണ്. അത് എത്രമാത്രം ഭംഗിയാക്കാം എന്ന് ചിന്തിക്കുക. സുഖകരമായ ഉറക്കം നിങ്ങള്‍ക്ക് ലഭിക്കാന്‍ ചില ടിപ്‌സുകള്‍ പറഞ്ഞുതരാം..ഇതൊന്നു വായിച്ചു നോക്കൂ...

ഉറക്കമിളയ്ക്കരുത്

ഉറക്കമിളയ്ക്കരുത്

രാത്രി സമയങ്ങളില്‍ ദീര്‍ഘ സമയം ടിവി കാണുന്നവരുണ്ട്. എന്നാല്‍ ടിവി ഒരു സമയം കഴിഞ്ഞാല്‍ ഓഫ് ചെയ്യേണ്ടതാണ്. പത്ത് മണിക്ക് ഓഫ് ചെയ്താല്‍ അത്രയും നല്ലത്.

ഫോണ്‍ വിളി

ഫോണ്‍ വിളി

കിടക്കുന്നതിനുമുന്‍പുള്ള ഫോണ്‍ വിളിയും മെസ്സേജ് അയപ്പും ഒഴിവാക്കുക. നിങ്ങളുടെ മനസ്സ് ഓഫ് ആകാന്‍ കുറച്ച് സമയം എടുക്കും. അത് അനുവദിക്കുക.

കഫീന്‍

കഫീന്‍

അമിതമായ കഫീന്‍ ഉപയോഗവും രാത്രിയുള്ള ഉറക്കം കെടുത്താം. ഇതും നിയന്ത്രിക്കുക.

സിഗരറ്റ്,മദ്യം

സിഗരറ്റ്,മദ്യം

രാത്രിയുള്ള സിഗരറ്റ് വലിയും മദ്യപാനവും നിങ്ങളുടെ ഉറക്കം ഇല്ലാതാക്കും. ഇത് അടുത്ത ദിവസത്തെയും നശിപ്പിക്കും. നിങ്ങള്‍ എപ്പോഴും അലസന്‍മാരായിരിക്കും.എന്നാല്‍ ഇത് ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ കിടക്കുന്നതിന്റെ ഒന്നരമണിക്കൂര്‍ മുന്‍പെങ്കിലും ഇത് ചെയ്യുക.

കുളിക്കുക

കുളിക്കുക

കിടക്കുന്നതിനുമുന്‍പ് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നതും കാലുകള്‍ വെള്ളത്തില്‍ അല്‍പനേരം കുതിര്‍ക്കുന്നതും നല്ലതാണ്. ഇത് നല്ല സുഖകരമായ ഉറക്കം നല്‍കും.

സില്‍ക്ക്

സില്‍ക്ക്

മലര്‍ന്നുകിടന്ന് ഉറങ്ങുക. ഇതിന് കഴിയാത്തവര്‍ സില്‍ക് തലയിണ ഉറകളും ബെഡ്ഷീറ്റുകളും ഉപയോഗിക്കുക.

അലാറം

അലാറം

ഉച്ചത്തില്‍ അലാറം വയ്ക്കരുത്. സുഖകരവും സൗമ്യവുമായ ശബ്ദമുള്ള അലാറം ഉപയോഗിക്കുക. നിങ്ങളെ ഉണര്‍ത്താന്‍ ഇത് തന്നെ ധാരാളമാണ്.

നോ സസ്‌പെന്‍സ്

നോ സസ്‌പെന്‍സ്

ഉറങ്ങുന്നതിനുമുന്‍പ് വായിക്കുന്ന ശീലമുള്ളവര്‍ സന്തോഷം നല്‍കുന്ന പുസ്തകങ്ങള്‍ വായിക്കുക. ആകാംക്ഷ ഉയര്‍ത്തുന്ന നോവലുകളും മറ്റും ഒഴിവാക്കുക. അല്ലെങ്കില്‍ അത് നിങ്ങളുടെ ഉറക്കം കെടുത്തും.

കൃത്യനിഷ്ഠത

കൃത്യനിഷ്ഠത

ഉറങ്ങുന്നതിന് കൃത്യനിഷ്ഠത വളരെ പ്രധാനമാണ്. കൃത്യസമയത്ത് കിടക്കുകയും ഉണരുകയും ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഈ പതിവ് പരമാവധി പാലിക്കുക.

മനസ്സ് ശാന്തമാക്കി

മനസ്സ് ശാന്തമാക്കി

കിടക്കുന്നതിനുമുന്‍പ് മനസ്സിനെ അലോസരപ്പെടുത്തുന്ന എല്ലാ ചിന്തകളും ഒഴിവാക്കുക. ജോലി പ്രശ്‌നങ്ങളോ വീട്ടിലെ പ്രശ്‌നങ്ങളോ നിങ്ങളുടെ മനസ്സില്‍ കിടക്കുന്ന സമയത്ത് ഉണ്ടാവാന്‍ പാടില്ല. അടുത്ത ദിവസത്തെ പ്രധാന ജോലികള്‍ ഡയറിയില്‍ കുറിച്ചുവയ്ക്കുന്നത് നല്ലതാണ്.

English summary

good sleeping tips

Learn the secret to getting good sleep. These simple tips will help you sleep better at night and be more energetic and productive during your waking hours.
X
Desktop Bottom Promotion