For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതരീതിയും വന്ധ്യതയും

By Lakshmi
|

Mom and Kid
അനപത്യതയെന്ന ദുഖം പല ദമ്പതിമാരും അനുഭവിക്കുന്ന ഒന്നാണ്. പലരീതിയിലുള്ള ചികിത്സകളും മറ്റും നടത്തിയിട്ടും ഫലമില്ലാതെ നിരാശരാവുന്നവര്‍ ഒട്ടേറെയാണ്. വന്ധ്യതയെന്നത് ഒരു രോഗമായി കാണാന്‍ കഴിയില്ലെങ്കിലും കുട്ടികള്‍ ഇല്ലാതിരിക്കുകയെന്നത് ജീവിതത്തില്‍ ഒട്ടേറെ വിഷമതകളുണ്ടാക്കുന്ന ഒരു കാര്യമാണിത്.

ഇപ്പോള്‍ മാറിയ ജീവിതസാഹചര്യങ്ങളില്‍ വന്ധ്യതയെന്നപ്രശ്‌നത്തെ നേരിടേണ്ടിവരുന്നവരുടെ എണ്ണം കൂടിവരുകയാണെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇന്നത്തെക്കാലത്ത് സ്ത്രീകളില്‍ വന്ധ്യതയുണ്ടാകാനുള്ള ഒരു പ്രധാനകാരണമായി കരുതപ്പെടുന്നത് മാറിയ ജീവിത, തൊഴില്‍ സാഹചര്യങ്ങളാണ്.

തിരക്കുപിടിച്ച ജീവിതശൈലിയും സംഘര്‍ഷങ്ങള്‍ നിറഞ്ഞ തൊഴില്‍ അന്തരീക്ഷവും കാരണം മാനസികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഏറെയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകളിലും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ കൂടിവരുകയാണ്.

തൊഴില്‍ സംബന്ധമായ സമ്മര്‍ദ്ദം സ്ത്രീകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടനവധിയാണ്. സമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ സ്ത്രീകളില്‍ സ്ഥിരമായ ആര്‍ത്തവചക്രം തെറ്റുകയും ഇത് ഹോര്‍മ്മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരം ചില ഹോര്‍മ്മോണ്‍ പ്രശ്‌നങ്ങള്‍ വന്ധ്യതയ്ക്ക്് കാരണമാകുന്നു.

പുകവലിയുടെ കാര്യമെടുത്താന്‍ ഇതും സ്ത്രീകളിലെ വന്ധ്യതയ്ക്ക് ഒരു വലിയ കാരണമാണെന്ന് പറയേണ്ടിവരും. ഒപ്പം മദ്യപാനം കൂടിയാകുമ്പോള്‍ പ്രശ്‌നം വഷളാവുന്നു.

വന്ധ്യതയ്ക്കുള്ള മറ്റൊരുകാരണമായി പറയുന്നത് വൈകി നടക്കുന്ന വിവാഹമാണ്. അതായത് മുപ്പതു വയസ്സിന് ശേഷം വിവാഹിതരാകുന്ന സ്ത്രീകള്‍ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള സാധ്യതകള്‍ കുറയുന്നു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വന്ധ്യതയെന്ന പ്രശ്‌നം രൂക്ഷമായി മാറുകയാണ്. ഇന്ത്യക്കാരാണെങ്കില്‍ കുട്ടികളുണ്ടാകാന്‍ പ്രകൃതിദത്തമാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ പലപ്പോഴും മടികാണിക്കുന്നവരാണ്. അതുകൊണ്ട്തന്നെ അനപത്യതയെന്ന ദുഖം അനുഭവിക്കുന്നവര്‍ ഏറെയാണ്. വിദേശരാജ്യങ്ങളില്‍ ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍ പോലുള്ള രീതികള്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടവയാണ്.

English summary

Infertility, Stress, Lifestyle, Job, Smoking, വന്ധ്യത, സ്ത്രീ, സമ്മര്‍ദ്ദം, ജീവിതരീതി, തൊഴില്‍, മദ്യപാനം, പുകവലി

Changing lifestyle, smoking, erratic work routines and other lifestyle-related disorders are causing infertility among women. Late marriages, mainly after 30 years of age, are another reason for infertility doctors says.
Story first published: Friday, May 20, 2011, 16:09 [IST]
X
Desktop Bottom Promotion