For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും 15മിനിറ്റ് വിയര്‍ത്താല്‍ ആയുസ്സ് കൂടും!

By Lakshmi
|

Exercise
വ്യായാമം എന്ന വാക്ക് കേള്‍ക്കുന്നതുതന്നെ ചിലര്‍ക്ക് അസഹ്യതയാണ്, വെറുതെ തിന്നും കുടിച്ചും ഇരിയ്ക്കാതെ എന്തിന് ഓരോ കസര്‍ത്ത് നടത്തി വിയര്‍ക്കണമെന്ന ഭാവമാണ് പലര്‍ക്കും. വെറുതെ എന്തെങ്കിലും കൊറിച്ചുകൊണ്ട് ടിവിയ്ക്ക് മുന്നില്‍ ചാഞ്ഞും ചരിഞ്ഞും ഇരുന്ന് നേരം കൊല്ലുക, ജോലികഴിഞ്ഞുവന്നാല്‍ പലരുടെയും ശീലം ഇതാണ്.

എന്നാല്‍ കേട്ടോളൂ, ഇങ്ങനെ മടിയന്മാരായിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വിലപ്പെട്ട ജീവിതമാണ് നഷ്ടപ്പെടുന്നത്. ഒരുവര്‍ഷമെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായില്ലേ. അതിനുപക്ഷേ ആദ്യം ഈ മടി ഒഴിവാക്കണം, ദിവസം പതിനഞ്ച് മിനിറ്റ് വ്യായാമത്തിനായി മാറ്റിവെയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ആയുസ് 3വര്‍ഷമാണ് കൂട്ടിക്കിട്ടുന്നത്. മരണസാധ്യത 14ശതമാനം കണ്ട് കുറയ്ക്കുകയും ചെയ്യാം.

15 മിനിറ്റിനൊപ്പം ഒരു പതിനഞ്ചുമിനിറ്റുകൂടി എന്തെങ്കിലും കായികാധ്വാനം ചെയ്താല്‍ മരണ സാധ്യത നാല് ശതമാനംകൂടി കുറയ്ക്കാം. തായ്‌വാനിലെ നാഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നാല് ലക്ഷത്തിലേറെപ്പേരെ നിരീക്ഷിച്ച് കണ്ടെത്തിയതാണിത്. അര്‍ബുദത്തെ പ്രതിരോധിക്കാനും വ്യായാമത്തിനാവുമെന്ന്ഗവേഷണത്തില്‍ കണ്ടെത്തി.

ശരീരം അനക്കാതിരിക്കുന്നവര്‍ക്ക് അര്‍ബുദം ബാധിച്ച് മരിക്കാനുള്ള സാധ്യത വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണ്. 1996-2008 കാലത്താണ് 20 വയസ്സും അതിനുമുകളിലും പ്രായമുള്ള നാല് ലക്ഷം പേരില്‍ എന്‍എച്ച്ആര്‍ഐ പഠനം നടത്തിയത്.

അതേസമയം, ദിവസം ആറുമണിക്കൂര്‍ ടിവിയ്ക്കുമുമ്പില്‍ ചടഞ്ഞിരുന്നാല്‍ ആയുര്‍ദൈര്‍ഘ്യം അഞ്ച് വര്‍ഷം കുറയുമെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നു.

യുകെ സര്‍ക്കാര്‍ വ്യായാമം സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദിവസം 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

എന്തായാലും ഇന്നുതന്നെ തുടങ്ങിക്കോളൂ ഒരു പതിനഞ്ച് മിനിറ്റെങ്കിലും വിയര്‍ക്കുവോളം വ്യായാമം ചെയ്യൂ. അധികമായി ലഭിയ്ക്കുന്നത് മൂന്ന് വര്‍ഷമാണ്....

English summary

Exercise, Death, Life, Body, Health, Cancer, Obese, വ്യായാമം, ആരോഗ്യം, മരണം, ശരീരം, കാന്‍സര്‍, പൊണ്ണത്തടി

As little as 15 minutes of exercise everyday can extend your life by as much as three years, a new research has found
Story first published: Wednesday, August 17, 2011, 12:59 [IST]
X
Desktop Bottom Promotion