For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കണോ? രാത്രി ഇതൊന്നും കഴിക്കരുത്

|

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍? എങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഭക്ഷണശീലമാണ്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും ചിലവ ഒഴിവാക്കുന്നതിലൂടെയും ഡയറ്റ് പ്ലാന്‍ സ്വീകരിച്ച് നിങ്ങളുടെ ശരീരഭാരം കുറച്ചുകൊണ്ടുവരാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത് ലഘുവായ അത്താഴം കഴിക്കുക എന്നതാണ്. നമ്മുടെ ശരീരം ക്ലോക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എല്ലാവരുടെയും ദഹനവ്യവസ്ഥ രാവിലെ ശക്തവും രാത്രിയില്‍ ദുര്‍ബലവുമാണ്.

Most read: വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷിMost read: വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷി

അതുകൊണ്ടാണ് ഉറക്കത്തിനു തൊട്ടുമുമ്പ് കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ രാത്രിയില്‍ കുറഞ്ഞ അളവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഈ ലേഖനത്തില്‍, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി സമയം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് വായിച്ചറിയാം.

സോഡ

സോഡ

സോഡ പോലുള്ള പഞ്ചസാര പാനീയങ്ങള്‍ നിങ്ങളുടെ ശരീരത്തിന്റെ ഏറ്റവും കടുത്ത ശത്രുക്കളായേക്കാം. പ്രത്യേകിച്ചും നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിലാണെങ്കില്‍. സോഡകള്‍ പോഷകങ്ങളൊന്നും നല്‍കുന്നില്ല, മാത്രമല്ല നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള ധാരാളം ശൂന്യമായ കലോറികള്‍ വഹിക്കുകയും ചെയ്യുന്നു. പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു.

ഫാസ്റ്റ് ഫുഡുകള്‍

ഫാസ്റ്റ് ഫുഡുകള്‍

ഇന്നത്തെ തിരക്കിട്ട കാലത്ത് ഫാസ്റ്റ് ഫുഡുകള്‍ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ചു. എന്നാല്‍ ഇവ ശരീരത്തിന് പലവിധത്തിലും ദോഷങ്ങളും വരുത്തുന്നു. രാത്രി ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. സംസ്‌കരിച്ച മാംസങ്ങള്‍ രാത്രി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്‌കരിച്ച മാംസങ്ങളില്‍ ഉയര്‍ന്ന അളവില്‍ ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ അധിത കലോറിയും ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള കാരണമാകുന്നു.

Most read:വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്Most read:വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്

പിസ്സ

പിസ്സ

രുചികരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് പിസ്സ. അതിനാല്‍ത്തന്നെ, ഇത് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇവയിലെ വലിയ അളവിലെ ചീസ് ധാരാളം കൊഴുപ്പ് ശരീരത്തിലെത്തിക്കുന്നു. പഞ്ചസാര, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ന്നിവയും നിങ്ങളുടെ ആരോഗ്യത്തിന് എതിരാവുന്നു. ശരീരഭാരം കുറയ്ക്കണമെങ്കില്‍ രാത്രി നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

നട്‌സ്

നട്‌സ്

ബദാം, വാല്‍നട്ട്, കശുവണ്ടി, പിസ്ത തുടങ്ങിയ നട്‌സ് പോഷകാഹാരമൂല്യത്തില്‍ ഉയര്‍ന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിരുന്നാലും, ആരോഗ്യ ആനുകൂല്യങ്ങള്‍ക്കൊപ്പം ഇവയില്‍ ഉയര്‍ന്ന അളവില്‍ കലോറിയും വരുന്നു. രാത്രി ഇത് കഴിച്ചാല്‍ തടി കുറയ്ക്കാന്‍ പ്രയത്‌നിക്കുന്നവര്‍ക്ക് ദോഷകരമാണ്. ഉറങ്ങുന്നതിനുമുമ്പ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍, ഊര്‍ജ്ജത്തിനായി ശരീരത്തിന് ഉയര്‍ന്ന കലോറി ഉപയോഗിക്കേണ്ടി വരുന്നില്ല. മാത്രമല്ല ഇത് കൊഴുപ്പായി സൂക്ഷിക്കുകയും ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കണമെങ്കില്‍ കിടക്കും മുമ്പ് നട്‌സ് കഴിക്കുന്നത് അത്ര നല്ല ആശയമല്ല. പകരം അവ രാവിലെയോ വ്യായാമത്തിന് മുമ്പോ കഴിക്കുക.

Most read:വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്Most read:വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്

ഐസ്‌ക്രീം

ഐസ്‌ക്രീം

അത്താഴത്തിന് ശേഷം ഒരു മധുരം കഴിക്കുന്നത് നല്ലതായി തോന്നാം. അങ്ങനെയാകുമ്പോള്‍, ഒരു ഐസ്‌ക്രീമായിരിക്കും നിങ്ങളുടെ ചിന്ത. എന്നാല്‍ ഇത്തരം മധുരപലഹാരങ്ങള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്ക് തടസ്സമാകുന്നു. ഐസ്‌ക്രീമുകളില്‍ കൊഴുപ്പും കൃത്രിമ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്, അത് ശരീരത്തില്‍ അനാവശ്യ കലോറികള്‍ നല്‍കുന്നു. അതിനാല്‍ രാത്രി ഐസ്‌ക്രീം കഴിക്കുന്നത് ഒഴിവാക്കുക.

ഫ്രൂട്ട് ജ്യൂസ്

ഫ്രൂട്ട് ജ്യൂസ്

രാത്രി സമയത്ത് പാക്ക് ചെയ്ത ജ്യൂസുകള്‍ നിങ്ങള്‍ ഒഴിവാക്കുക. കാരണം അവയില്‍ ധാരാളം കൃത്രിമ പഞ്ചസാര അടങ്ങിയിരിക്കുന്നു. ഫ്രഷ് ജ്യൂസില്‍ കാണപ്പെടുന്ന നാരുകളും മറ്റ് അവശ്യ പോഷകങ്ങളും ഇവയിലില്ല. ഇത്തരം പാക്ക് ചെയ്ത ജ്യൂസുകള്‍ അമിതവണ്ണത്തിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് കുട്ടികളില്‍.

Most read:സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍Most read:സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍

ഫ്രഞ്ച് ഫ്രൈസ്

ഫ്രഞ്ച് ഫ്രൈസ്

വീട്ടില്‍ തന്നെ ഉണ്ടാക്കിയതായാലും ഓര്‍ഡര്‍ ചെയ്തതായാലും ഫ്രഞ്ച് ഫ്രൈ ഒരു രുചികരമായ ട്രീറ്റാണെന്നതില്‍ തര്‍ക്കമില്ല. സാധാരണഗതിയില്‍ ചെറിയ അളവില്‍ ലഘുഭക്ഷണമായി കഴിക്കുന്നതിനാല്‍ ആളുകള്‍ അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. പക്ഷേ ഇവയില്‍ കൊഴുപ്പും കലോറിയും ഉപ്പും കൂടുതലാണ്. ഇവയെല്ലാം നിങ്ങളുടെ തടി വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. ഇവയ്‌ക്കൊപ്പം കെച്ചപ്പ് പോലുള്ള ഉയര്‍ന്ന പഞ്ചസാര സോസ് പലരും ഉപയോഗിക്കാറുണ്ട്. ഇതും കൂടുതല്‍ കലോറി ശരീരത്തിലെത്തിക്കാന്‍ കാരണമാകുന്നു.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

പോഷകാഹാരത്തിന്റെ ആരോഗ്യകരമായ ഉറവിടമായി പീനട്ട് ബട്ടര്‍ അറിയപ്പെടുന്നു. മിക്ക കേസുകളിലും ഇത് ശരിയാണ്. എന്നാല്‍, ആഡഡ് ഷുഗര്‍, ഹൈഡ്രജന്‍ സസ്യ എണ്ണകള്‍, ധാരാളം ഉപ്പ് എന്നിവ ഉപയോഗിച്ചാണ് വാണിജ്യ പീനട്ട് ബട്ടര്‍ തയ്യാറാക്കുന്നത്. ഇത് അനാരോഗ്യകരമായ ഭക്ഷണമാക്കി മാറുന്നു. ഇവയില്‍ കലോറി വളരെ കൂടുതലായതിനാല്‍ രാത്രി ഇത് കഴിക്കുന്നത് ഒഴിവാക്കണം.

Most read:സന്ധിവേദന വഴിക്കുവരില്ല; ഈ ആഹാരമാണ് പരിഹാരംMost read:സന്ധിവേദന വഴിക്കുവരില്ല; ഈ ആഹാരമാണ് പരിഹാരം

ചോക്ലേറ്റ്

ചോക്ലേറ്റ്

മെച്ചപ്പെട്ട മസ്തിഷ്‌ക പ്രവര്‍ത്തനം, ഹൃദയാരോഗ്യം തുടങ്ങിയ ആരോഗ്യഗുണങ്ങളാല്‍ പ്രശസ്തമാണെങ്കിലും രാത്രി നിങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കണം. മറ്റ് മിക്ക ജങ്ക് ഫുഡുകളേയും പോലെ, തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റത്തെ ബാധിക്കുന്നതിനാല്‍ ചോക്ലേറ്റുകള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. മാത്രമല്ല അവ ധാരാളം കലോറിയും ശരീരത്തിലെത്തിക്കുന്നു.

കേക്കുകള്‍, കുക്കികള്‍

കേക്കുകള്‍, കുക്കികള്‍

ശുദ്ധീകരിച്ച മാവില്‍ നിന്ന് ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളില്‍ നിന്നും മാറിനില്‍ക്കുക. കാരണം ഈ ഭക്ഷണങ്ങള്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും കൊഴുപ്പും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. അവ കലോറി നിറഞ്ഞ ഭക്ഷണങ്ങളാണ്, മാത്രമല്ല നമുക്ക് പോഷകങ്ങളൊന്നും നല്‍കുന്നുമില്ല.

Most read:മൗത്ത് വാഷ് വേറെ വേണ്ട; വീട്ടില്‍ തയാറാക്കാംMost read:മൗത്ത് വാഷ് വേറെ വേണ്ട; വീട്ടില്‍ തയാറാക്കാം

English summary

Foods You Must Avoid At Night To Lose Weight Fast

Lets look at some foods that you must avoid before going to bed if you want to lose weight.
Story first published: Friday, March 19, 2021, 10:14 [IST]
X
Desktop Bottom Promotion