For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെറ്റബോളിസം കൂട്ടാനും തടി കുറയ്ക്കാനും ഉത്തമം ഈ സലാഡ്; ഇങ്ങനെ തയ്യാറാക്കാം

|
Best Salads To Eat For Better Metabolism And Weight Loss in Malayalam

തടി കുറക്കാനായി ശ്രമിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ സഹായിക്കുന്ന ചില മികച്ച സലാഡുകള്‍ ഞങ്ങള്‍ പറഞ്ഞുതരാം. ഉയര്‍ന്ന കലോറി ഭക്ഷണത്തിന് പകരം ആരോഗ്യകരവും പോഷകപ്രദവുമായ സലാഡുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ സാധിക്കും. ദിവസവും ഒരേ ബോറടിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നതിനുപകരം രുചികരമായ ചില സലാഡുകള്‍ നിങ്ങള്‍ക്ക് കഴിക്കാം. നല്ല അളവില്‍ ഫൈബറും പ്രോട്ടീനും കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. സാലഡുകളിലൂടെ അത് എളുപ്പത്തില്‍ നേടാനാകും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 5 മികച്ച സലാഡുകള്‍ ഇതാ.

Most read: കഠിനമായ വേദന നല്‍കുന്ന മൂത്രാശയ കാന്‍സര്‍; ഈ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാംMost read: കഠിനമായ വേദന നല്‍കുന്ന മൂത്രാശയ കാന്‍സര്‍; ഈ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാം

ചിക്കന്‍ സാലഡ്

വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന പ്രോട്ടീന്‍ അടങ്ങിയ സാലഡാണിത്. ഊര്‍ജ്ജ നില കുറയാതെ ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് ചിക്കന്‍ സാലഡ്.

ആവശ്യമുള്ള സാധനങ്ങള്‍

വേവിച്ച ചിക്കന്‍, പച്ചക്കറികള്‍, ഉപ്പ്, കുരുമുളക്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വേവിച്ച ചിക്കന്‍ എടുത്ത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളുമായി കലര്‍ത്തുക. അതിനുശേഷം ഒരു നുള്ള് ഉപ്പും കുരുമുളകും ചേര്‍ക്കുക. സോസുകളൊന്നും ചേര്‍ക്കരുത്, കാരണം ഇത് ശരീരഭാരം കുറയ്ക്കുന്നത്‌നി വിപരീതമായി പ്രവര്‍ത്തിക്കും. ഇത് കഴിക്കുന്നതിന് മുമ്പ് കുറച്ച് നേരം ഫ്രിഡ്ജില്‍ വയ്ക്കുന്നത് നല്ലതാണ്.

Most read: പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കുംMost read: പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കും

പച്ചക്കറി സാലഡ്

വെജിറ്റബിള്‍ സാലഡില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മണിക്കൂറുകളോളം നിങ്ങളുടെ വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കും.

ആവശ്യമുള്ള സാധനങ്ങള്‍

അരിഞ്ഞ ചീര - 4 കപ്പ്
അരിഞ്ഞ കാരറ്റ് - 2 കപ്പ്
1 അരിഞ്ഞ ചുവന്ന കുരുമുളക്
അരിഞ്ഞ ഉള്ളി - 1 കപ്പ്
1 വെളുത്തുള്ളി അല്ലി ചതച്ചത്
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ - രണ്ട് ടേബിള്‍സ്പൂണ്‍
ഒലിവ് ഓയില്‍ - 3 ടേബിള്‍സ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍
കുരുമുളക് - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം

എല്ലാ പച്ചക്കറികളും ഒരു പാത്രത്തില്‍ ചേര്‍ക്കുക. ഒരു ചെറിയ പാത്രത്തില്‍ വെളുത്തുള്ളിയും വിനാഗിരിയും ഇട്ട് ഒലിവ് ഓയില്‍ ഒഴിക്കുക. അതിനുശേഷം ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി ഇളക്കുക. കഴിക്കുന്നതിന് മുമ്പ് ഈ സാലഡ് അല്‍പം തണുപ്പിച്ചാല്‍ നല്ലത്.

Most read: ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴിMost read: ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴി

ഫ്രൂട്ട് സാലഡ്

ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞതും നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതുമാണ് പഴങ്ങള്‍. നിങ്ങള്‍ക്ക് പലതരം ഫ്രൂട്ട് സലാഡുകള്‍ പരീക്ഷിക്കാം. മിക്ക പഴങ്ങളിലും ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ഫലപ്രദമായും വേഗത്തിലും ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍

പകുതി ആപ്പിള്‍, തണ്ണിമത്തന്‍, മത്തങ്ങ, പകുതി വാഴപ്പഴം, പപ്പായ, 1 ടീസ്പൂണ്‍ ചണവിത്ത്, 1 ടീസ്പൂണ്‍ മത്തങ്ങ വിത്ത്, 1 ടീസ്പൂണ്‍ ചിയ വിത്ത്

തയാറാക്കുന്ന വിധം

എല്ലാ പഴങ്ങളും ഒരു പാത്രത്തില്‍ ഇടുക. തുടര്‍ന്ന് മത്തങ്ങ വിത്തുകള്‍, ചണവിത്ത്, ചിയ വിത്ത് തുടങ്ങി വിവിധതരം വിത്തുകള്‍ ചേര്‍ക്കുക. ഇത് യോജിപ്പിച്ച് ആവശ്യമെങ്കില്‍ ഒരു നുള്ള് ഉപ്പ് കൂടി ചേര്‍ക്കുക. ശരീരഭാരം കുറയ്ക്കാന്‍ ജലാംശം അടങ്ങിയ ഈ ഫ്രൂട്ട് സാലഡിലേക്ക് നിങ്ങള്‍ക്ക് വേണമെങ്കില്‍ അല്‍പം തേങ്ങാവെള്ളം കൂടി ചേര്‍ക്കാം.

Most read: വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റംMost read: വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റം

കാബേജ് സാലഡ്

കാബേജ്, പീനട്ട് ബട്ടര്‍ സാലഡില്‍ കലോറി കുറവാണ്. പ്രഭാതഭക്ഷണ സമയത്ത് ഇത് കൂടുതലായി കഴിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

കാബേജ്
തുളസി ഇലകള്‍
1 അവോക്കാഡോ അരിഞ്ഞത്
വറുത്തരിഞ്ഞ കശുവണ്ടി
2 ടേബിള്‍സ്പൂണ്‍ കറുത്ത എള്ളെണ്ണ
2 ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടര്‍
1 ടീസ്പൂണ്‍ എള്ളെണ്ണ
1 ടീസ്പൂണ്‍ സോയ സോസ്
1 വെളുത്തുള്ളി അല്ലി ചതച്ചത്
1 ടീസ്പൂണ്‍ ഇഞ്ചി
2 ടേബിള്‍സ്പൂണ്‍ വെള്ളം
1 ടീസ്പൂണ്‍ തേന്‍
ഉണ്ടാക്കുന്ന വിധം:

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളും സസ്യങ്ങളും ചേര്‍ക്കുക പിന്നെ പീനട്ട് ബട്ടര്‍, എള്ളെണ്ണ, സോയ സോസ്, തേന്‍, വെളുത്തുള്ളി, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ക്കുക. ഇതെല്ലാം നന്നായി ഇളക്കി അവസാനം കശുവണ്ടിയും എള്ളും ഇടുക. ശരീരഭാരം കുറയ്ക്കാനുള്ള സലാഡ് റെഡി.

Most read: ഉറക്ക തകരാറുകള്‍ പലവിധം; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടംMost read: ഉറക്ക തകരാറുകള്‍ പലവിധം; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടം

റാഡിഷ് സാലഡ്

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് റാഡിഷ് സാലഡ്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇത് കഴിക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ചെറുതായി അരിഞ്ഞ റാഡിഷ്
ഉള്ളി അരിഞ്ഞത്
3 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്
1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍
1 ടീസ്പൂണ്‍ പഞ്ചസാര
ഉപ്പും കുരുമുളകും

തയാറാക്കുന്ന വിധം

പഞ്ചസാര അലിഞ്ഞു തുടങ്ങുന്നത് വരെ ഓറഞ്ച് ജ്യൂസ്, നാരങ്ങ നീര്, എണ്ണ, പഞ്ചസാര എന്നിവ മിക്‌സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് റാഡിഷും ഉള്ളിയും ചേര്‍ക്കുക. ഒരു നുള്ള് ഉപ്പും കുരുമുളകും ചേര്‍ത്ത് വഴറ്റുക. കഴിക്കുന്നതിനുമുമ്പ് അര മണിക്കൂര്‍ സാലഡ് തണുപ്പിക്കുക.

English summary

Best Salads To Eat For Better Metabolism And Weight Loss in Malayalam

Here are some best salads to eat for better metabolism and weight loss. Take a look.
Story first published: Monday, December 12, 2022, 11:06 [IST]
X
Desktop Bottom Promotion