ഇവ കഴിച്ചിരുന്നെങ്കില്‍ രക്ഷപ്പെട്ടേനേ......

Posted By:
Subscribe to Boldsky

കരളേ എന്നു വിളിയ്‌ക്കുന്നതു വെറുതെയല്ല, കരളിന്റെ പ്രാധാന്യം അത്രത്തോളമുണ്ട്‌. ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാന്‍ ലിവര്‍ പണിമുടക്കിയാല്‍ മതി.

ലിവറിനെ ബാധിയ്‌ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌ മദ്യപാനം. ഇതിനു പുറമെ ജങ്ക്‌ ഫുഡ്‌, കോള തുടങ്ങിയ പല ഘടകങ്ങളും.

ലിവറിന്റെ ആരോഗ്യത്തെ കാത്തു സൂക്ഷിയ്‌ക്കുന്നതില്‍ ചില ഭക്ഷണങ്ങള്‍ക്കും പ്രധാന പങ്കുണ്ട്‌. ലിവറിന്റെ ആരോഗ്യത്തിു സഹായിക്കുന്ന ഭക്ഷണങ്ങള്‍.ഡയറ്റൊന്നും വേണ്ട, തടി കുറയ്ക്കാം....

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ നിയന്ത്രിയ്‌ക്കുന്നു. ഇവ രണ്ടും കരളിന്‌ കേടാണ്‌. ഇതുകൊണ്ടുതന്നെ വെളുത്തുള്ളി ഏറെ നല്ലതുമാണ്‌.

ഗ്രേപ്‌ഫ്രൂട്ട്‌

ഗ്രേപ്‌ഫ്രൂട്ട്‌

ഗ്രേപ്‌ഫ്രൂട്ട്‌ കരളിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന മറ്റൊരു ഘടകമാണ്‌. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ കരളിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.

ബീറ്റ്‌റൂട്ട്‌

ബീറ്റ്‌റൂട്ട്‌

ബീറ്റ്‌റൂട്ട്‌ കരളിന്റെ ആരോഗ്യത്തിനു ചേര്‍ന്ന മറ്റൊരു ഭക്ഷണവസ്‌തുവാണ്‌. ഇതില്‍ ഫ്‌ളേവനോയ്‌ഡുകള്‍, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമുണ്ട്‌. ഇവയെല്ലാം കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറെ നല്ലതാണ്‌.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയില്‍ ഡി ലെമനോനില്‍ എന്ന ആന്റിഒാക്‌സിഡന്റ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ കരളിനെ വിഷവിമുക്തമാക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

കരളില്‍ കൊഴുപ്പുകള്‍ അടിഞ്ഞു കൂടുന്നതു തടയാന്‍ ഗ്രീന്‍ ടീയ്‌ക്കു കഴിയും. ഇത്‌ കരളിന്റെ ആരോഗ്യത്തിന്‌ ഏറെ ഗുണകരമാണ്‌

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ശരീരത്തിലെ വിഷം കളയുന്ന കാര്യത്തില്‍ മുന്‍പനാണ്. ഏത് തരത്തിലുള്ള വിഷമാണെങ്കിലും മഞ്ഞളിനു മുന്നില്‍ ഒന്നുമല്ല. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍ മഞ്ഞളിനു കഴിയും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ യാതൊരു വിധത്തിലുള്ള സൈഡ് എഫ്ക്ടസും ഇല്ലാത്തതാണ്. എടോക്‌സിനുകളെ പുറന്തള്ളി ശരീരവും കരളും ക്ലീനാക്കാന്‍ ഒലീവ് ഓയിലും മിടുക്കനാണ്.

English summary

Best Foods That Are Healthy For Liver

Best Foods That Are Healthy For Liver, Health,Toxin, Body, Cholesterol, Fat, ലിവര്‍, കരള്‍, കൊഴുപ്പ്‌, ഗ്രീന്‍ ടീ, കൊളസ്‌ട്രോള്‍, ആന്റിഓക്‌സിഡന്റ്‌
Story first published: Wednesday, March 23, 2016, 14:00 [IST]
Subscribe Newsletter